പൂമുഖം അന്യഭാഷാകവിത Dead Wood

Much like the pause
Between the lines of a poem
Much like the thoughtless steps
Of a woman in the kitchen
The deadwood of a day
Floats by, unmourned.

Whom did i love today
Whom did i annihilate
In whose fathomless sorrow
Did my drowning oars sob,
The deadwood of a day
Floats by, unmourned.

Whose hearth is ashen today
Whose cradle is empty
In whose sullen dreams
Did the stars catch fire,
The deadwood
Floats by, unmourned.

ജയ അനിത എബ്രഹാം

വിവർത്തനം: ചന്ദ്രശേഖരൻ എം ജി

ചന്ദ്രശേഖരൻ എം ജി

മരമുട്ടി

വരികൾക്കിടയ്ക്കു കവിതയിൽ
മൗനം പോൽ,
അടുക്കളയിലവളുടെ
നിനവെഴാച്ചുവടു പോൽ
ഒഴുകിക്കടക്കുന്നു മരമുട്ടി പോൽ
ദിന –
മൊരു നേർത്ത
തേങ്ങലകമ്പടിയില്ലാതെ.

ആരെ ഞാൻ സ്നേഹിച്ചു , കൊല
ചെയ്തതിന്നാരെ
ആരുടെ നിലയറ്റ ഖേദത്തിൽ
മുങ്ങി –
ത്താഴവേ തേങ്ങുന്നിതെൻ
തുഴകൾ
ഒഴുക്കിക്കടക്കുന്നു മരമുട്ടി പോൽ
ദിന –
മൊരു നേർത്ത
തേങ്ങലകമ്പടിയില്ലാതെ.

ആരു തീകായുമടുപ്പിന്നു ചാരമായ്
ശൂന്യമായ്തീർന്ന തിന്നാരുടെ
തൊട്ടിൽ
ആരുടെയിരുൾ വീഴും
സ്വപ്നത്തിൽ തീപിടി –
ച്ചാളുന്നു താരങ്ങൾ, തേങ്ങൽ
പിൻചെല്ലാതെ
യൊഴുകിക്കടക്കുന്നിതാ
മരമുട്ടി.

Comments
Print Friendly, PDF & Email