വിയർപ്പ് -ഷോർഷ് അമാദു
അവർ ഒരുമിച്ചാണ് പടിയിറങ്ങിവന്നത്. വാതില്ക്കലെത്തിയപ്പോൾ അപരിചിതൻ അയാളോട് സംഭാഷണത്തിനു മുതിർന്നു. അയാളുടെ ചുടുന്ന, നാറുന്ന നിശ്വാസം ആ തെരുവുകച്ചവടക്കാരന്റെ മുഖത്തുരുമ്മി. നല്ല ചൂടുള്ള രാത്രിയായിരുന്നു, കാറ്റോ കടല്ക്കാറ്റോ ഇല്ലാത്ത രാത്രിയായിരുന്നു; എന്നിട്ടും അപരിചിതൻ തണുത്തിട്ടെന്നപോലെ വിറയ്ക്കുകയായിരുന്നു; ഓവർക്കോട്ടിന്റെ പോക്കറ്റിൽ നിന്ന് അയാൾ കൈകൾ പുറത്തെടുത്തില്ല. വെളിച്ചം കെട്ട വലിയ കണ്ണുകളും കൂർത്ത താടിയെല്ലും അയാൾക്കുണ്ടായിരുന്നു. “നിങ്ങൾ ഇവിടെയാണോ താമസിക്കുന്നത്, മിസ്റ്റർ?” “ഇവിടെത്തന്നെ. മൂന്നാമത്തെ നിലയിൽ.” “വാടകയെങ്ങനെ,Continue Reading





















