LITERATURE (Page 131)

ഇല കൊഴിഞ്ഞ ചില്ലകളിൽശിശിരം കൂടുകെട്ടി-പാർക്കുമ്പോഴുംഒരു വസന്തം വരുമെന്ന്വഴി നോക്കി നിൽക്കുംഓരോ മരവും വിഷാദം മൂടി –പ്പുതച്ചിരിക്കുമ്പോൾഇതളുകൾ വിരിയിച്ച്കുഞ്ഞു താരകമായികണ്ണു തുറക്കാൻക്ഷമയോടെ കാത്തിരിക്കുംഓരോ പൂമൊട്ടും മേഘങ്ങൾ വിങ്ങി –ക്കരയുമ്പോഴൊക്കെപെയ്തു തോർന്ന്മാനത്തൊരുമഴവില്ല് തെളിയുന്നത്നോക്കി നിൽക്കുംഓരോ മനസ്സും. ഓരോ കാത്തിരിപ്പുംധ്യാനമാകേണ്ടതുണ്ട്നിഷ്കളങ്കമാകേണ്ടതുണ്ട്ഒടുവിലെ മധുരം,അല്ലെങ്കിൽ ചവർപ്പ്,കൈപ്പറ്റാനുള്ളകരുത്ത് കരുതി വെക്കേണ്ടതുണ്ട്. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading

സ്മൈലികളും ഇമോജികളും കൊണ്ടലങ്കരിച്ച ഒരു ജന്മദിനാശംസ…അവന്റെ വകയാണ്. ദേഷ്യവും സങ്കടവും തോന്നി. എന്റെ ജന്മദിനം അവൻ മറന്നിരിക്കുന്നു. ഫേസ്ബുക്കിൽ തെറ്റായി കൊടുത്തിരുന്ന ദിവസം നോക്കി ആശംസയയച്ചിരിക്കുന്നു – കാമുകനാണത്രെ!!രണ്ടുപറഞ്ഞിട്ടുതന്നെകാര്യം. ലാപ്പ്ടോപ്പ് ഓഫ് ചെയ്തിട്ട് ഫോൺ എടുത്തു – അത് സ്വിച്ച്ഓഫ് !! ദേഷ്യം വർദ്ധിച്ചു.അമ്മയുടെ ഫോൺ അടിച്ചുമാറ്റി, മുകൾനിലയിലേയ്ക്ക് കയറി. അവന്റെ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി – 828124… 24 ആണോ 42 ആണോ?!ഒരുനിമിഷം ആലോചിച്ചു – 24Continue Reading

വൈകീട്ട്അഞ്ചരക്കെത്തും ബസ്സിന്നായ്ആളൊഴിഞ്ഞ കാത്തുനിൽപ്പ് കേന്ദ്രത്തിൽചതഞ്ഞ മുല്ല മണവുംപാതി തേഞ്ഞ ചെരിപ്പുമായ്അവൾ ഏഴേ മുക്കാലിനിരമ്പുംസ്ക്കൂൾ ബസ്മുന്നേ തയ്യാറാവണംപച്ചച്ചോറും മുളകുടച്ചതുംഅവളും അവളുടേത് മാത്രമല്ലാപകലുകള്‍അവരുടേതുംകൊച്ചുചോറ്റുപാത്രവും ഉച്ചവെയിലുമവൾക്കൊപ്പംകഥകൾ പറഞ്ഞിരിക്കുംആഗതരുടെ കഥപറച്ചിലുകൾകഴിയുമ്പോൾഇരുട്ടിത്തുടങ്ങും മാറിലൊട്ടിപ്പിടിച്ച നോട്ടുകളെപറിച്ചെണ്ണാൻനിൽക്കാതെ വീട്ടുവഴിയിൽമുറുക്കുംദ്രുതപദവിന്യാസത്താളംപകലഴിഞ്ഞഴിഞ്ഞയഞ്ഞോ-രരയാടകൾവാരിപ്പിടിച്ചൊരോട്ടത്തിന്മുഴങ്ങും വിസിലൊച്ച.സ്ക്രോൾപ്പുഴകളിലെപീഡന വാർത്തയിൽമുങ്ങിച്ചത്തു പോയ പെൺപേരുകളിലൊന്ന്വീട്ടുപകലുകളെഅപ്പ് ഡൗൺ ബട്ടണുകളിൽചാടിക്കളിച്ച് എന്നുംഇരുട്ട് തോറ്റിത്തോല്‍ക്കുമ്പോള്‍അടച്ചുറപ്പില്ലാത്ത വീടോര്‍ത്ത്അടുക്കളപ്പുകയേറ്റ് കുഴഞ്ഞവള്‍വിങ്ങിച്ചീർക്കും.പാതിരായില്‍ പകലുറുമ്പുകള്‍ഇരതേടിയിറങ്ങുമ്പോള്‍,തുളഞ്ഞ മരവാതില്‍ക്കരച്ചില്‍കേട്ട് കേട്ട്മണ്ണെണ്ണ വിളക്ക് കരിന്തിരികത്തിത്തുടങ്ങും മുമ്പേഅവളണഞ്ഞുപോകും.നഗരത്തിലേക്കുള്ളവഴികള്‍ മറന്നു പോകും.ജീവിതം റദ്ദു ചെയ്യപ്പെട്ടവരെത്തേടി-യിരമ്പുന്നുണ്ടാവും നഗരമപ്പോള്‍. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

മഴ കടന്നെത്തി നോക്കുന്നു വെയിൽഇലയറ്റത്തനങ്ങുന്നുണ്ടൊടുക്കത്തെ ജല സൂര്യൻഉലയും ചില്ലയിൽ നടുങ്ങുന്നുണ്ടിളംകിളികരയല്ലേയെന്നൊരാട്ടംഹൃദയത്തിൽ മിടിക്കുന്നേ…മധുരപ്പഴം നീട്ടി വീഴ്ത്തിഒരുതാരാട്ടിന്നായത്തിൽ മൂളുന്നാ യുവമരം ചില്ലയാട്ടി കുടുകുടെ ചിരിപ്പിക്കുംമരത്തിൻ്റെ കവിളിൽ കൊക്കുരുമ്മുന്നു കുറുകുന്നു തളിർ മൊഴി,ഏതു ശില്പിയാണിത്രയും കൈകൾപണിതു നീട്ടിയും ചുരുക്കിയുംതാളമോടിക്കിളികളെയാട്ടുവാൻ.. നടന്നെത്തുമിരുട്ടിൻ്റെതുരുമ്പിച്ച സാക്ഷനീക്കും പ്രേമയക്ഷിനിലം തൊടാതഷ്ടദിക്കുംവെളിച്ചപ്പെടുത്തും വരെ,കട്ടെടുക്കുന്നർധചന്ദ്രനേയുംഅൽപായുസാം സൂര്യനെയുംകൊളുത്തുന്നു കൂട്ടിനുള്ളിൽ വെളുക്കുവോളം. പറക്കുന്നു പക്ഷിയൊന്ന്തിരിഞ്ഞൊന്നു നോക്കിടാതെഅകാലത്തിൽ നരയ്ക്കുന്നുകാലത്തിന്നഗ്നിപഥം ഓർമകൾ പഴുപ്പിച്ചാ വരാന്തയിൽപാർവണം ചാന്തിടും നിലത്തായ്കാലു നീട്ടിയിരിപ്പാണാവൃദ്ധ മരം കസേരയായ്,കാത്തിരിപ്പതിലൊരച്ഛൻ ഏകാന്തൻ..ശൂന്യ ദേഹിയാംമൃതി വന്നു തൊട്ടപോൽവേദനിക്കുന്നു നെഞ്ചകം,Continue Reading

ചെറിയ കുട്ടികളെ കൈകാര്യം ചെയ്യുമ്പോൾ പലപ്പോഴും കേൾക്കേണ്ടി വരുന്ന പരാതിയാണ് അവർ ഏത് സമയവും മൊബൈൽ ഫോണിൽ ഗെയിം കളിയാണ് എന്നത് . അതിന് ഒരു പ്രതിവിധി എന്ന നിലയിലും ഓൺ ലൈൻ ക്ലാസുകളിലെ മടുപ്പ് ഒഴിവാക്കുന്നതിനും വേണ്ടി കണ്ടെത്തിയ പല മാർഗങ്ങളിലൊന്ന് കുട്ടികളെ പ്രകൃതിയുമായി ഇണക്കുക എന്നതാണ്.അവരെ ഒരു സ്ക്രീൻ ഫ്രീ ഡയറ്റിലേക്ക് (screen free diet)എത്തിക്കുക; അഥവാ അവരെ ഗാഡ്ജറ്റുകളിൽ നിന്ന് മറു ഉപജീവനത്തിലേക്കു നയിക്കുക അതിന്Continue Reading