കവിത (Page 73)

    ഉണക്കമരം എന്നു ചുണ്ടു കോട്ടി മഴ മേലോട്ടാണു പെയ്തത്. കണ്ണീരു വാർത്തതു വാറ്റി വാറ്റി ഉപ്പളവു കുറച്ച് ഞാനെന്റെ ഞരമ്പായ ഞരമ്പൊക്കെ തുളുമ്പും വരെ നിറച്ചു വെച്ചു. കല്ലുകൊത്തുകാരിയെപ്പോലെ വെയിലത്തു കുനിഞ്ഞിരുന്ന് തളിർക്ക്, തളിർക്കെന്ന താളത്തിൽ ഞാനെന്റെ ചില്ലകൾ കൊത്തി തളിരിനു തല നീട്ടാൻ വഴിയൊരുക്കി. ദാ…. നോക്ക് ഇല പച്ചകുത്തി പൂവു പൊട്ടു തൊട്ട് കായ് കണ്ണെഴുതി ചില്ല കൂടുകെട്ടി എല്ലാം കണ്ട മാനത്തു നോക്കിContinue Reading

  നാല്പത്താറു പശുക്കളുള്ള ഗോപാലന്‌ ഗോപാലശ്രീ പുരസ്ക്കാരം. പശുക്കള്‍ക്ക് കാടിവെള്ളവും ഉണക്കപ്പുല്ലും പഴത്തൊലിയും കപ്പമുട്ടിയും മൂക്കില്‍ തുളയിട്ട് അതിലൂടെ കയറും വിധി പോലെ നാലുമുഴം കയര്‍ വേറെയും!Continue Reading

  ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ മലയാളിയുടെ പ്രവാസചിന്തയിലും എഴുത്തിലും കാര്യമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിലും മലയാളത്തില്‍ എത്രയോ പ്രവാസരചനകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം മാറി മുമ്പ് കടന്നുചെന്ന പരിസരങ്ങളിലേക്കും മേഖലകളിലേക്കുമെല്ലാം വ്യത്യസ്തമായി  കടന്നുചെന്നു പുതിയ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള ശ്രമം ഈ നൂറ്റാണ്ടില്‍ ഇതുവരെ എഴുതപ്പെട്ട മികച്ച പ്രവാസരചനകളില്‍ കാണാം. പ്രവാസം തീക്ഷ്ണമായ സാംസ്‌കാരികാനുഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്നത് വലിയ ഒരു സ്വത്വ പ്രശ്‌നവുമായിരിക്കുന്നു. ഒരു പ്രവാസി എഴുതിയത് കൊണ്ട് മാത്രംContinue Reading

  കാത്തിരുപ്പ്‌ കേന്ദ്രത്തിന്റെ തിടുക്കത്തിലേക്ക്‌ പൊടുന്നനെ ഒരു വണ്ടി വന്ന് നിൽക്കുന്നു പുരാതനമായൊരോർമ്മക്കുതിപ്പിൽ അകമാകെ ചരിത്രം തിങ്ങിനിറഞ്ഞിരിക്കുന്നു ഏറെപ്പേർ വീണ്ടും അതില്‍ കയറിപ്പോകുന്നു കാണാദൂരത്തെ സഹയാത്രികരിലേക്കിരമ്പുന്ന വണ്ടി ഗ്രാമങ്ങളാൽ നിറക്കപ്പെട്ടിരിക്കുന്നു ആത്മഹത്യാകുറിപ്പില്‍ ഒപ്പായ്‌ ഒരു വിത്ത്‌ നട്ട്‌ അവസാന തുള്ളി നനയാൻ ജയാരവങ്ങളുടെ അകാലസ്മൃതിയിൽ കിസാൻ സീറ്റിനടിയിലേക്ക്‌ കുനിയുന്നു മെലിഞ്ഞൊരു പുഴ ഞരക്കങ്ങളിൽ ചുരുണ്ട്‌ കിടക്കുന്നു അമ്മ രാജ്യം പുതിയ കരാറുകൾ പെറ്റുകൂട്ടുന്നു ആരു മരിച്ചാലും അവയ്ക്ക് ജീവിക്കണം അതിർത്തിയിൽContinue Reading

  ജലമായിരിക്കുകയെന്നാൽ സുതാര്യമായിരിക്കുക എന്നു മാത്രമല്ല, അടിയനക്കങ്ങൾ പുറത്തറിയാതെ കലങ്ങിക്കിടക്കുകയെന്നു കൂടെയാണ്, ഉൾച്ചൂടിന്റെ ചൂട്ടുവെളിച്ചം തണുപ്പിന്റെ ഇക്കിളിപ്പുതപ്പിട്ടു മൂടിക്കളയുകയെന്നു കൂടെയാണ്. നീണ്ടു ചെളിപുരണ്ട ജല ഞരമ്പുകളൊളിച്ചുവെച്ച് വിരിച്ചിട്ടയിലകളിൽ പൂക്കളെ നിരത്തിക്കിടത്തുകയെന്നു കൂടെയാണ്. പായൽപ്പച്ചകളിലും പോളക്കൂട്ടങ്ങളിലും ഒഴുക്കിനെ കളഞ്ഞുപോയിട്ട് അമ്പരന്നു കിടക്കുകയെന്നു കൂടെയാണ്. എങ്കിലും സാരമില്ല – നെഞ്ചിലേക്ക് വീണു കൂടെക്കലങ്ങിപ്പോയ നിലാവേ, അടിയൂറി മേൽതെളിയുമ്പോൾ ഞാനാവില്ല – നീ തന്നെ തിളങ്ങിക്കിടക്കും, ആ തിളക്കത്തിൽ ഞാൻ പുഴയോളം പോന്ന ഒരൊറ്റത്തുള്ളിയായിരിക്കും.Continue Reading