കവിത (Page 72)

  ഇവൾ – ഈ മഞ്ഞക്കിളി ഒല്ലുലുമ്പതൻ കൂട്ടു – പിരിയാൻ തക്കം കിട്ടാ – തെപ്പൊഴും ചിരിക്കുന്നോൾ… ഇന്നലെത്തൊമ്മങ്കുത്തിൽ ചെന്നപ്പോളവിടേയും അങ്ങനെയിലകളും ചിരിയും കൊണ്ടേ നില്പൂ… എടുത്തുചാടും കുഞ്ഞി – പ്പുഴതൻ കരയിൽ പൂ – വിറുത്തുകൊടുക്കാത്ത പാറതന്നരികത്തു മഴയ്ക്കു മുമ്പേ പെയ്ത മരമായ് ഈറൻ വേരായ് മകൾക്കു കൊത്താങ്കല്ലു പെറുക്കിത്തളരാത്തോൾ… എനിക്കു കുടമാറാൻ കാക്കപ്പൂ കരുതിയോൾ… അനുജാതയാണിവ – ളെന്നു തോന്നുന്നൂ, തോന്നൽ ഹൃദയം സാരസ്വത –Continue Reading

പുതിയകാലത്തില്‍ സ്ത്രീക്ക് പേന ഊന്നുവടിയാണ്. അവര്‍ പുരുഷനിര്‍മ്മിതഭാഷകളെയും ആശയങ്ങളെയും എതിര്‍ക്കുന്നു. ചരിത്രത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്‍റെ പേനയെ കുത്തിയൊടിക്കുകയും പെണ്‍പേനയെ വിപ്ലവസാമഗ്രിയായി അവരോധിക്കുകയും ചെയ്യുന്നു.ഇതു പെണ്‍സാഹിത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്‌മേല്‍ മറിക്കലാണത്. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറച്ചു പ്രഖ്യാപിച്ചു കൊണ്ടാണ് ലവ്ലി പലപ്പോഴും തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീ സ്ത്രീക്ക് അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയസമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം കാണിക്കാനും പുതിയ ചരിത്രഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍Continue Reading

ശരീരമത്രയ്ക്കിളക്കാമോ എന്നറിയില്ല പ്രായം മറക്കാമോ എന്നും. ചിലർ ഒറ്റകാതിൽ കമ്മലിട്ടിരിക്കുന്നു ചിലര്‍ കാലിൽ പൂട്ടുള്ള ചങ്ങലയിട്ടിരിക്കുന്നു (അതു ചങ്ങലയല്ല അലങ്കാരമെന്നവർ മെല്ലെ പറയുന്നു) കഥക് കരാട്ടെ സൂംബ അരയും തലയും പിന്നെ ശരീരം മുഴുവനും ആലില പോലെ വിറപ്പിക്കുന്നു ചിലപ്പോള്‍ വിശ്വാസത്തോടെ ചിലപ്പോള്‍ അവിശ്വാസത്തോടെ ഇളകുമ്പോള്‍ ചില നേരം സ്ക്രൂ അഴിഞ്ഞ പോലെയോ പിരി പോയ പോലെയോ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നു തണുപ്പ് കൂടുമ്പോള്‍ നടു പിടിക്കുന്നു കാല് കോച്ചുന്നു,Continue Reading

  നട്ടുച്ച മരത്തിലിലകൾ മൗനം മങ്ങിയ വെയിലൊച്ച തനിച്ചു പൊള്ളി പനിച്ചിഴയും പകൽ മറ്റൊരു വഴി തിരഞ്ഞൊറ്റക്ക് നടക്കുന്നുണ്ടൊരുവൻ അയാൾക്കൊപ്പം മറ്റൊരാളായി  നിഴൽ. മണ്ണിനു ദാഹിക്കുന്നുണ്ട് മഴയെ കൊതിച്ചൊറ്റ കണ്ണുനീർ വിലാപമായ് ചുറ്റിലും കിളിയൊച്ച അകലത്താരോ ഒരു പാട്ടു പാടുന്നു കാറ്റിലലയായ് അത് വന്ന് പതിയെ തൊടുന്നുണ്ട് മറ്റൊരാളിതുവഴി നടന്നിട്ടുണ്ടാകണം ഇറ്റു വീഴുന്നുണ്ടിപ്പോൾ വേർപ്പ് തുള്ളിയായ് മഴ.Continue Reading

  രണ്ടു കിലോ 50 മൂന്നു കെട്ട് 10 ഐസിടാത്ത പച്ച പ്രലോഭനങ്ങളുടെ വൈകുന്നേരങ്ങൾ കണ ഒടിഞ്ഞ കയിൽക്കൊട്ട തീപ്പൊരി പാറാത്ത ഗ്യാസ് ലൈറ്റർ അപ്പപൊടി തീർന്ന ടിന്നുകൾ ചുളിഞ്ഞിരുന്ന നൂറുകൾ ആവേശത്തോടെ നിവരുന്നു. കപ്പലണ്ടിക്കാരനും മുട്ട പഫ്‌സും നൂറിനെ മാറ്റാൻ ഒരുങ്ങുന്നു. നാളെത്തേയ്ക്കു ഇന്നേ മരിച്ചു വീഴുന്ന നൂറുകൾ ഞാനോ നീയോ എന്ന കൺഫ്യൂഷനിൽ ഉഴുന്നും റവയും പരസ്പരം പാളുന്നു. എല്ലാ ആവശ്യങ്ങളും നൂറിനെ ഉഴിയുന്നു എല്ലാ വൈകുന്നേരങ്ങളിലുംContinue Reading