കവിത (Page 50)

തോറ്റവർക്ക് എവിടേം ഇടങ്ങളില്ല.ഞാൻ തോറ്റുപോയതിനാൽസ്‌കൂൾപടി കയറുമ്പോൾഅച്ഛന്റെ കാലുകൾവിറയ്ക്കുന്നതു കണ്ടു. ഹെഡ്മാഷിന്റെ കൂർത്ത നോട്ടത്തിൽനൂറുശതമാനം തികയാത്തതിന്റെപകയുടെ പുകച്ചുരുളുകൾ,കട്ടികണ്ണടയുടെഇടയിലൂടെ അത്തോറ്റവനെ ചുറ്റിവരിയുന്നു. കണക്കുടീച്ചറുടെനോട്ടത്തിന്ന്യൂനകോൺ പോലെഅസ്സലായിട്ടുണ്ട് എന്ന ഭാവം. ചിലന്തിവല നെയ്യുന്നത് നോക്കിനിൽക്കുന്നതോറ്റ രാജാവിന്റെ കഥ പറഞ്ഞു തന്നമലയാളം മാഷിന്റെമുഖത്ത് പുച്ഛം. രാസമാറ്റങ്ങൾ പറഞ്ഞു തന്നകെമിസ്ട്രി ടീച്ചറുടെരസമില്ലാത്ത ചിരിയിൽദേഷ്യത്തിന്റെ സൂത്രവാക്യംഒളിച്ചിരിക്കുന്നു. കൈ വിറയ്ക്കാതെഹൃദയം വരയ്ക്കാൻ പഠിപ്പിച്ചബയോളജി മാഷിന്റെ നോട്ടത്തിൽഎന്റെ ജീവൻ പോയപോലെ. തോറ്റരാജ്യത്തിന്റെചരിത്രം പറഞ്ഞുതന്ന മാഷുംനൂറിൽ പിഴച്ചവനെന്നകുറ്റപ്പെടുത്തൽ. ജയിച്ചവരുടെആഹ്ലാദ ലഡുവിതരണം ചെയ്യുന്നപ്യൂൺ അപ്പുവേട്ടന്റെദയനീയമായ നോട്ടം.Continue Reading

കെട്ടിച്ചു വിട്ടവളെക്കാത്ത് പഴകി വീഴാറായ വാതിൽപ്പാളികളുംതുറന്നു വെച്ച്,മന്ദഹസിച്ചു നിൽക്കാറുണ്ട് എൻ്റെ ആ തണൽവീട്. ചവിട്ടി നിന്ന ഒരു മൺതരി ചുമരിലെ ഒരു മുഷിഞ്ഞ കൈപ്പാട് പിഞ്ഞിത്തീരാറായഒരു തുണിത്തുണ്ട് നിറം കെട്ട് മറഞ്ഞിരുന്ന ഒരു പുസ്തകം ജനിച്ച വീടിൻ്റെ സ്നേഹം നുണയാൻഇതിലൊന്നു മതിയാകും അവൾക്ക്.മനസ്സിലെ അടുക്കളക്കരിയത്രയുംതൂത്തുവാരിക്കളഞ്ഞാകും അവളെത്തുക. അടുക്കള വിളമ്പുന്നഒരു അമ്മരുചി,ഒരിറ്റ് ആനന്ദക്കണ്ണീര്കുഴച്ചുണ്ണുമ്പോൾ തേൻ കിനിയാറുണ്ട് അവളുടെ മനസ്സിലും. ഓർമ്മകൾ ഊഴമിട്ടുകിതച്ചെത്തുമ്പോഴേക്കും ഒരു പിൻനടത്തം കണ്ണുരുട്ടുന്നുണ്ടാകും. ഗദ്ഗദങ്ങൾ മൗനത്തിലൊട്ടിച്ച്,പടിയിറങ്ങിപ്പോരുമ്പോൾ,നെറുകയിൽ വീണുടഞ്ഞ ഒരുContinue Reading

വെളിച്ചമകന്നമാസങ്ങളിൽപുറപ്പെട്ടുപോയി. ഒച്ചയില്ലാത്തഇടങ്ങളിലേക്ക്ഒളി(ലി)ച്ചിറങ്ങി. ആകാശവും ഭൂമിയുംമാത്രമുള്ളപ്പോൾകല്ലുരച്ചു,മൂർച്ചകൂട്ടി, തുടഞരമ്പിൽവലിച്ചുകെട്ടി ഇലമണങ്ങൾനൂണിറങ്ങി. കിളികളെ,കാറ്റിനെ,തിരകളെ…എയ്യുന്നത്, കിനാവുകണ്ടു. മലയിൽ ,മടിയിൽ ,മലർന്നുകിടന്നപ്പോൾമഴപെയ്തു. കുതിർന്നു…, ഇറങ്ങിനടന്നു, കുഞ്ഞുപട്ടികൂടെക്കൂടി. തീകായുന്നേരംവാലാട്ടിവന്നു. മുതുകിൽ തട്ടി, മൂർച്ചകൂട്ടി… കളഞ്ഞുകിട്ടിയമാനിറച്ചിനീട്ടി., ദൂരെദൂരെ, കണ്ണെത്താ-ഉയരങ്ങളിൽത്തട്ടി,വേട്ടമൃഗങ്ങളുടെഓരി. 2 കാടിന്നോരത്തെ വണ്ടിയിൽകടുവയുടെപല്ല് , കടലാസുപൂവ്,കുത്തഴിഞ്ഞ വാക്ക്,കുഴഞ്ഞപിടിയുള്ള തോക്ക്,പനങ്കള്ള്, പാതിരാക്കാറ്റ്.പാതിപ്പാക്കറ്റുസിഗരറ്റ്…. കൂരിരുട്ടിൽകുറുനരികൾ വിളിക്കും, കുമിഞ്ഞുപെയ്യും കാറ്റ്. കുത്തിനോവിക്കും,കാട്ടുപൂക്കൾ മഴയുണ്ടെങ്കിൽ.., വണ്ടിപ്പുറത്തു വിരിച്ച, കുടയുമായിരിക്കും. വിളിക്കും, വെറുപ്പിനെയുംവേതാളത്തെയും വേണ്ടുവോളം…,(വേണ്ടുവോളം)വിതുമ്പുമെ-ടുത്തുകൊണ്ടുപോകുമതും (അതുമെടുത്തുകൊണ്ടുപോകും) തുലാവർഷം. വയലുകളെപ്പറ്റി ചോദിക്കും,വീടുകളെപ്പറ്റി,വൈകുന്നേരവെയിലിനെപ്പറ്റി,വീർത്തുപൊട്ടി,വീർപ്പുമുട്ടി-ക്കഴിയുന്നവരെപ്പറ്റി… വിട്ടുപോരണമെന്നേ തോന്നാത്തവരെപ്പറ്റി,വറുതിവരെ-യറുതിവരെ,വിടവിൽ , ഒളിച്ചിരിക്കുന്നവരെപ്പറ്റി. കുടമടക്കുംകുതിർന്നിരിക്കും.കൂനിറങ്ങും….Continue Reading

ജനിച്ചപ്പോൾ തന്നെ ദൈവംഎന്നിൽ നിന്ന് ഒരവയവംഎടുത്തു കളഞ്ഞുഅതിന് ശേഷംഎന്റെ ദേശമെന്നൊരു ദേശമില്ലഎന്റെ ആൾക്കാരെന്നൊരു കൂട്ടരില്ലഎല്ലാ ഗ്രാമത്തിലുംഞാനെന്റെ ചെരുപ്പുകൾ വച്ചു മറക്കുന്നുഏത് വീട്ടിലുംകാത്തിരിക്കുന്നു എനിക്കുള്ള വറ്റ് ആൾക്കൂട്ടത്തിലെയൊറ്റയാവുന്നുആമയുടെ തോടിൽ താമസമുറപ്പിക്കുന്നുസമയത്തിന്റെ മുറിവിൽചൊറിയുന്നുഅലസതയുടെ തൊലിയുമുടുത്ത്രാത്രിയുടെ കൂടെ പോകുന്നു എനിക്ക് കാണാം ചുഴലിക്കാറ്റിന്റെ ഉറവിടംപകയുടെ അടയാളങ്ങൾചതിയ്ക്ക് തൊട്ടുമുമ്പുള്ള ശ്വാസംനോട്ടത്തിന്റെ പരുക്കുകൾ ചുരുളൻ വാക്കുകളുടെ കൂടാരം മടക്കി വയ്ക്കുന്നു ഞാൻനിങ്ങളെ കേൾക്കാമെനിക്ക്മുന്നിൽ നിന്നും പിന്നിൽ നിന്നുംചിതറി വീഴുന്ന ഒച്ചകൾഒച്ചകളുടെ ഭാരത്തിൽ ഞാൻശ്വാസമില്ലാതെ പിടയുമ്പോൾനഷ്ടപ്പെട്ട നാവ്തിരിച്ചു കിട്ടിയെങ്കിലെന്ന്Continue Reading

കാണുന്നില്ലസ്ഥിരസ്ഥാനത്ത് ചീർപ്പ് വാപ്പാക്ക്ഇനി അതെന്തിനാവന്നൂ, കുസൃതിയുടെ തീർപ്പ് കളിയാക്കാതെ മകളെമീശയൊരു കേമൻ അവയവംവേണമതിന് നിത്യവുംഒരു പൂന്തോട്ട പരിചരണം ശങ്ക വേണ്ടബ്രൗസ് ചെയ്തു നോക്കൂമഹാൻമാരുടെ പടങ്ങൾ ഫെഡ്രിക് മീശേയെന്ന്പരതിയാൽ തന്നെ ലഭിക്കുംഗൂഗിളിൽ നീഷെയുടെ മീശ മീശകൊണ്ട് ഫ്ലിക്ക് ചെയ്ത്പന്ത് ബൗണ്ടറി കടത്തിയഡേവിഡ് ബൂണിന്റെ മീശ ഹോഗന്റെ ആനക്കൊമ്പൻ മീശഡാലിയുടെ ചന്ദ്രക്കലമീശഐൻസ്റ്റീനിന്റെ ക്ലാസിക്കൽ മീശഹരീഷിന്റെ കുട്ടനാടൻ മീശവരെ എങ്ങനെ പരതിയാലുംതടി മീശക്കാരോളമില്ലപൊടി മീശക്കാർ ചരിത്രവളപ്പുകളിൽ എങ്കിലുംപിരിച്ച ബ്രിട്ടീഷ് മീശയ്ക്കു മുമ്പിൽചിരിച്ച ആത്മവിശ്വാസമില്ലകറൻസിയിലെ ഗാന്ധിContinue Reading