കവിത (Page 51)

കൈവീശി അകന്നു പോകുന്നുഉറക്കത്തിന്റെ അവസാന വണ്ടി,മെഴുതിരിക്കാലിന്റെ ചോട്ടിൽഉരുകി വീണു തണുത്തമെഴുകടർത്തുമ്പോൾഓരോന്നിനും ഓരോ രൂപം.പറന്നു പോകുന്ന ശലഭങ്ങൾ,നീളൻ കുപ്പായമുള്ള നർത്തകി,ഇലകളെല്ലാം കൊഴിഞ്ഞു പോയ മരംസങ്കൽപ്പങ്ങൾ കൊണ്ട് ചുറ്റിയ നാടുകൾഗൂഢ വനങ്ങൾ. ആരുടെയും കൺനോട്ട-മെത്താത്തൊരു കുഞ്ഞുറുമ്പ്,മഴപ്പെയ്ത്തിലൊരാഴി നീന്തുന്നു.അതിൽ തനിച്ചെന്ന വാക്കിന്റെ ചുഴി വട്ടത്തിനുള്ളിൽ പൊഴിഞ്ഞു വീണവെളിച്ചത്തിന്റെ പൊട്ടു തരികൾ,തീയ്ക്ക് കുറുകേ പായിച്ച ചൂണ്ടു വിരൽച്ചൂട്പാതിരാക്കവിതകൾ വിളക്കുകാലിന്റെ നിഴലും വെളിച്ചവുംവീണലിഞ്ഞു പോകുന്നരാത്രിത്തെരുവ്. പതഞ്ഞു തൂവിയ പാല് പോലെ പകൽതനിച്ചിരിപ്പിന്റെ മൊരിഞ്ഞ വെയിലിലേക്ക്കണ്ണ് പുളിക്കുമ്പോൾമേശമലുരുകിത്തീര്‍ന്നമെഴുകുതിരിക്കമ്പിന്റെ തണുത്തContinue Reading

മുടിയഴിച്ചിട്ട് നീയുറങ്ങുന്നുജനൽച്ചന്ദ്രൻ ഒളിഞ്ഞു നോക്കി നെടുവീർപ്പിടുന്നു നിലാവാകട്ടെ നിൻറെ കിടക്കമേൽ കാമനകളുടെ വിത്തുകൾ നിക്ഷേപിക്കുന്നു ഇതൊന്നുമറിയാതെ സൂര്യൻ കണ്ണുതിരുമ്മിയെഴുന്നേറ്റ്അടുപ്പു കൂട്ടാൻ തുടങ്ങുന്നു പുലരിവെള്ളത്തെ മൃദുവായ് ചൂടാക്കിനിന്നെ തളിച്ചുണർത്തുന്നുതനിച്ചുണർത്തുന്നു. “പൂക്കളാലെ നിന്നെ മൂടി”എന്നു പാടിക്കൊണ്ട് നീ കൈകാൽ കുടയവേ നിൻറെ വിശപ്പിനു മുൻപിൽലോകം തൂശനില ഇടുന്നു.രുചികളെ വിളമ്പുന്നു! ശേഷം, ഊഞ്ഞാൽച്ചിറകുകളിലേറ്റിപറത്തി വിടുന്നു! കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

വെള്ളത്തിനൊപ്പംതോട്ടുകരയിലൂടെകുട്ടിയോടുന്നു.വെള്ളം കല്ലുകളിൽ,ചെറിയ പാറകളിൽ തട്ടിത്തെറിക്കുന്നു;കുട്ടിയുമതുപോലെ.വെള്ളം വളഞ്ഞ് പുളഞ്ഞൊഴുകിപ്പോവുന്നു.കുട്ടി ചെരിഞ്ഞ്, തെന്നിയോടുന്നു.ചൂണ്ടയിടുന്ന മനുഷ്യന്റെകൊക്കിലേക്ക് വെള്ളംവലിഞ്ഞുനോക്കുന്നു.കുട്ടി അയാളെ തട്ടി കുതിയ്ക്കുന്നു.സൂര്യൻ വെളിച്ചം കടത്തിവെള്ളത്തെ വിടർത്തി നോക്കുന്നു.കുട്ടി നെറ്റിയ്ക്ക് മീതേകൈ വെച്ച് സൂര്യനെ മറയ്ക്കുന്നു. മീനുകൾ വെള്ളത്തിനുള്ളിൽ ,കിതപ്പ് കുട്ടിക്കുള്ളിൽ .വെള്ളം ശ്വാസഗതിയാൽദിക്കുകൾ മാറ്റുന്നു.കുട്ടി പണ്ടുണ്ടായിരുന്നൊരുനദിയുടെ കരയിൽ കിളിർത്തപൂർവ്വികരെ ഓർക്കുന്നു. വെള്ളം, പോകുന്ന നാടിനെയൊക്കെഗുളുഗുളാ ഒച്ചപ്പെടുത്തുന്നു.കുട്ടി ശ്വാസം തടഞ്ഞ്സിന്ധുവെന്നോ മോഹൻജദാരൊവെന്നോപാടുന്നു. വെള്ളം രാജ്യങ്ങൾ കടന്ന്പേരുകൾ പുതുക്കുന്നു.കുട്ടി യുഗങ്ങൾ കടന്ന്പലമാതിരി മനുഷ്യരാവുന്നു. കവർ ഡിസൈൻ :Continue Reading

ലോകത്തിലെ ഏറ്റവുംഉദാസീനനായ വ്യക്തിയാവാൻശ്രമിച്ചാലോ എന്നാലോചിച്ചു. പക്ഷേ,ഏറ്റവും എന്ന ലക്ഷ്യം,അതിലെ മത്സര സ്വഭാവംഉദാസീനതയെ ആശയപരമായിഅസാധുവാക്കുമെന്ന് മനസ്സിലാക്കിശ്രമം ഉപേക്ഷിച്ചു. അങ്ങനെയെങ്കിൽ,ഏറ്റവും കൂടുതൽഉപേക്ഷിക്കലുകൾ നടത്തിയആളായാലോ എന്നായി.ഉപേക്ഷിക്കാനുള്ളവ ഏതൊക്കെഎന്ന് തീരുമാനിക്കുന്നതിൽഒരു തരം തിരഞ്ഞെടുപ്പുംസ്വീകരണവുമൊക്കെയുണ്ട്,അതൊക്കെ ഉപേക്ഷിക്കലിന്റെവിപരീതങ്ങൾ എന്ന് തിരിച്ചറിഞ്ഞ്ആ പദ്ധതിയും തിരുത്തി. അടുത്തതായി, സ്വാഭാവികമായുംഏറ്റവും കൂടുതൽ തിരുത്തലുകൾഎന്ന സാധ്യതയിലേക്ക് തിരിഞ്ഞു.ഏറ്റവും കൂടുതൽ തിരുത്തലുകൾക്ക്പണിയിടങ്ങളോ സാമഗ്രികളോ ആയികുറേയേറെ തെറ്റുകൾ ആവശ്യം വരുമെന്നപ്രായോഗികതയാൽ പ്രചോദിപ്പിക്കപ്പെട്ട്പുതുമ നിറഞ്ഞ പലതരം തെറ്റുകളെആവിഷ്ക്കരിക്കാനും ശേഖരിക്കാനും തുടങ്ങി. ഒരു കാര്യം പറയാതിരിക്കുന്നതിനുള്ളന്യായീകരണമായിആ കാര്യം തന്നെ പറയുന്നContinue Reading

പരദേശി കിളിയുടെമലമുകളിലെ ആദ്യപ്രഭാഷണം.വിളിക്കാത്ത വിരുന്നുകാരനായികാറ്റ്ആദ്യമെത്തി.ഇരിക്കപ്പൊറുതിയില്ലാതെമലഞ്ചെരുവില്‍തത്തിക്കളിച്ചു നിന്നു. കല്ലിടുക്കില്‍വേരുകളാല്‍വലവീശിപലതരം മരങ്ങളെത്തി.മരങ്ങളുടെതോളത്തിരുന്ന്തേന്‍കൂടുകൾ പോന്നു. കാറ്റിനുപുറകെമിന്നല്‍പോലെയോടിയനീലവല്ലികളെചില്ലകള്‍ പിടിച്ചിരുത്തി.നനഞ്ഞ കരിമ്പാറയില്‍പൂപ്പലും പുല്‍നാരുകളുംചമ്രം പടിഞ്ഞിരുന്നു. പരല്‍മീനുംചിരിയടക്കി കൊച്ചരുവിയുംവഴുക്കന്‍ കല്ലുകളില്‍ഇളകിയിരുന്നുതര്‍ജ്ജമക്കാരനില്ലാതെകിളി പ്രസംഗം തുടങ്ങി. കവർ ഡിസൈൻ : വിൽസൺ ശാരദ ആനന്ദ്Continue Reading