കവിത (Page 47)

ഇല കൊഴിഞ്ഞ ചില്ലകളിൽശിശിരം കൂടുകെട്ടി-പാർക്കുമ്പോഴുംഒരു വസന്തം വരുമെന്ന്വഴി നോക്കി നിൽക്കുംഓരോ മരവും വിഷാദം മൂടി –പ്പുതച്ചിരിക്കുമ്പോൾഇതളുകൾ വിരിയിച്ച്കുഞ്ഞു താരകമായികണ്ണു തുറക്കാൻക്ഷമയോടെ കാത്തിരിക്കുംഓരോ പൂമൊട്ടും മേഘങ്ങൾ വിങ്ങി –ക്കരയുമ്പോഴൊക്കെപെയ്തു തോർന്ന്മാനത്തൊരുമഴവില്ല് തെളിയുന്നത്നോക്കി നിൽക്കുംഓരോ മനസ്സും. ഓരോ കാത്തിരിപ്പുംധ്യാനമാകേണ്ടതുണ്ട്നിഷ്കളങ്കമാകേണ്ടതുണ്ട്ഒടുവിലെ മധുരം,അല്ലെങ്കിൽ ചവർപ്പ്,കൈപ്പറ്റാനുള്ളകരുത്ത് കരുതി വെക്കേണ്ടതുണ്ട്. കവർ ഡിസൈൻ : സി പി ജോൺസൺContinue Reading

വൈകീട്ട്അഞ്ചരക്കെത്തും ബസ്സിന്നായ്ആളൊഴിഞ്ഞ കാത്തുനിൽപ്പ് കേന്ദ്രത്തിൽചതഞ്ഞ മുല്ല മണവുംപാതി തേഞ്ഞ ചെരിപ്പുമായ്അവൾ ഏഴേ മുക്കാലിനിരമ്പുംസ്ക്കൂൾ ബസ്മുന്നേ തയ്യാറാവണംപച്ചച്ചോറും മുളകുടച്ചതുംഅവളും അവളുടേത് മാത്രമല്ലാപകലുകള്‍അവരുടേതുംകൊച്ചുചോറ്റുപാത്രവും ഉച്ചവെയിലുമവൾക്കൊപ്പംകഥകൾ പറഞ്ഞിരിക്കുംആഗതരുടെ കഥപറച്ചിലുകൾകഴിയുമ്പോൾഇരുട്ടിത്തുടങ്ങും മാറിലൊട്ടിപ്പിടിച്ച നോട്ടുകളെപറിച്ചെണ്ണാൻനിൽക്കാതെ വീട്ടുവഴിയിൽമുറുക്കുംദ്രുതപദവിന്യാസത്താളംപകലഴിഞ്ഞഴിഞ്ഞയഞ്ഞോ-രരയാടകൾവാരിപ്പിടിച്ചൊരോട്ടത്തിന്മുഴങ്ങും വിസിലൊച്ച.സ്ക്രോൾപ്പുഴകളിലെപീഡന വാർത്തയിൽമുങ്ങിച്ചത്തു പോയ പെൺപേരുകളിലൊന്ന്വീട്ടുപകലുകളെഅപ്പ് ഡൗൺ ബട്ടണുകളിൽചാടിക്കളിച്ച് എന്നുംഇരുട്ട് തോറ്റിത്തോല്‍ക്കുമ്പോള്‍അടച്ചുറപ്പില്ലാത്ത വീടോര്‍ത്ത്അടുക്കളപ്പുകയേറ്റ് കുഴഞ്ഞവള്‍വിങ്ങിച്ചീർക്കും.പാതിരായില്‍ പകലുറുമ്പുകള്‍ഇരതേടിയിറങ്ങുമ്പോള്‍,തുളഞ്ഞ മരവാതില്‍ക്കരച്ചില്‍കേട്ട് കേട്ട്മണ്ണെണ്ണ വിളക്ക് കരിന്തിരികത്തിത്തുടങ്ങും മുമ്പേഅവളണഞ്ഞുപോകും.നഗരത്തിലേക്കുള്ളവഴികള്‍ മറന്നു പോകും.ജീവിതം റദ്ദു ചെയ്യപ്പെട്ടവരെത്തേടി-യിരമ്പുന്നുണ്ടാവും നഗരമപ്പോള്‍. കവർ ഡിസൈൻ : വിത്സൺ ശാരദാ ആനന്ദ്Continue Reading

മഴ കടന്നെത്തി നോക്കുന്നു വെയിൽഇലയറ്റത്തനങ്ങുന്നുണ്ടൊടുക്കത്തെ ജല സൂര്യൻഉലയും ചില്ലയിൽ നടുങ്ങുന്നുണ്ടിളംകിളികരയല്ലേയെന്നൊരാട്ടംഹൃദയത്തിൽ മിടിക്കുന്നേ…മധുരപ്പഴം നീട്ടി വീഴ്ത്തിഒരുതാരാട്ടിന്നായത്തിൽ മൂളുന്നാ യുവമരം ചില്ലയാട്ടി കുടുകുടെ ചിരിപ്പിക്കുംമരത്തിൻ്റെ കവിളിൽ കൊക്കുരുമ്മുന്നു കുറുകുന്നു തളിർ മൊഴി,ഏതു ശില്പിയാണിത്രയും കൈകൾപണിതു നീട്ടിയും ചുരുക്കിയുംതാളമോടിക്കിളികളെയാട്ടുവാൻ.. നടന്നെത്തുമിരുട്ടിൻ്റെതുരുമ്പിച്ച സാക്ഷനീക്കും പ്രേമയക്ഷിനിലം തൊടാതഷ്ടദിക്കുംവെളിച്ചപ്പെടുത്തും വരെ,കട്ടെടുക്കുന്നർധചന്ദ്രനേയുംഅൽപായുസാം സൂര്യനെയുംകൊളുത്തുന്നു കൂട്ടിനുള്ളിൽ വെളുക്കുവോളം. പറക്കുന്നു പക്ഷിയൊന്ന്തിരിഞ്ഞൊന്നു നോക്കിടാതെഅകാലത്തിൽ നരയ്ക്കുന്നുകാലത്തിന്നഗ്നിപഥം ഓർമകൾ പഴുപ്പിച്ചാ വരാന്തയിൽപാർവണം ചാന്തിടും നിലത്തായ്കാലു നീട്ടിയിരിപ്പാണാവൃദ്ധ മരം കസേരയായ്,കാത്തിരിപ്പതിലൊരച്ഛൻ ഏകാന്തൻ..ശൂന്യ ദേഹിയാംമൃതി വന്നു തൊട്ടപോൽവേദനിക്കുന്നു നെഞ്ചകം,Continue Reading

രാവിലെതുണികൾ കഴുകി അയയിൽ വിരിച്ചിട്ടു.എട്ട് നാൽപ്പതിൻ്റെപിഎ ട്രാവൽസിലിരുന്ന്പുറകോട്ടോടുന്ന കാഴ്ചകൾ കണ്ട്പട്ടണത്തിലേക്ക് പോയി.ഒരു പകലിനെ മുഴുവനായികാറ്റിലും പൊടിയിലും തിരക്കിലുംഅലിയിച്ചു കളഞ്ഞു. ഉച്ചയൂണിന് പാത്രം തുറന്നപ്പോൾകിട്ടിയ മുടിനാരിന്ഇന്നിനിയാരെ ചീത്ത വിളിക്കുമെന്നാലോചിച്ച്ചിരിച്ചു. മുഷിഞ്ഞ് നാറി മടങ്ങി –യെത്തുമ്പോൾഅയയിലെ ഷർട്ട് ഇന്നത്തെ കളി ജയിച്ചെന്ന്കോളർ ഉയർത്തിക്കാട്ടി.കാറ്റിൽ പാറി വീണ നമ്മുടെ അടിയുടുപ്പുകൾകെട്ടുപിണഞ്ഞ് തളർന്ന് കിടന്നിരുന്നു. അപ്പോളാർക്കും ഒട്ടും തിരക്കില്ലായിരുന്നു. മുഴുവനും വളർന്ന ചന്ദ്രൻആകാശത്ത് വെറുതേ കിടന്നു.തിരക്കുള്ള മേഘങ്ങൾനിലാവിനെ മറച്ചു കൊണ്ടേയിരുന്നു. കിടക്കയുടെ പാതിയിലെ ശൂന്യതയെവിഷാദഭരിതമായ ഏകാന്തതകൊണ്ടുപൂരിപ്പിച്ചു.Continue Reading

ഒരു സാമ്പാറിന്റെ മനസ്സു എത്ര സങ്കടകരമായിരിക്കുംഎന്തെല്ലാം തരം കഷ്ണങ്ങളെ ആണ് സഹിക്കേണ്ടത്.വെണ്ടയുടെ വഴുക്കൽ സാമർത്ഥ്യങ്ങൾ, പച്ചമുളകിന്റെ വറ്റൽ മുളകിന്റെ നീറ്റലുകൾ, ഉള്ളിൽ കടിച്ചു പിടിച്ച പല്ലുകളുടെ ദേഷ്യം പുറത്തുകാട്ടാത്ത വെള്ളരിക്കകൾ, അരിയപ്പെട്ടു നീളത്തിൽഎല്ലാം നഷ്ടപെട്ടവളെ പോലെഅമരയ്ക്കാകളുടെ നിരാശകൾ,തവിയുടെ അരികിൽതൂങ്ങി നിന്ന്‌ ആളാവാൻ നോക്കുന്ന കറിവേപ്പിലകൾ,വാപൊളിച്ച്‌ പാത്രത്തിൽ കുടവയറുകാട്ടി തറ്റുടുത്ത ഉരുളകിഴങ്ങന്മാർ.. അധികാരിയാണെന്ന ഭാവത്തിൽ ചൊറിയന്മാരാകാംമുതുമുതുക്കൻ ചേമ്പന്മാർ ചേന മുരടന്മാർ., രുചി മുറിച്ചു പോകുന്ന കായത്തിന്റെ കപടതകൾനീറി നീറി പോകുന്ന തക്കാളിത്തങ്ങൾ,മത്തന്റെContinue Reading