മധു ബി

എന്‍ സി ഇ ആര്‍ ടിയുടെ കീഴിലുളള മൈസൂരുവിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷനില്‍ ഗണിതശാസ്ത്രത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ്. കണക്കുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍, ശാസ്ത്ര ലേഖനങ്ങൾ ലേഖനങ്ങള്‍, വിവർത്തനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്

രാവിലെതുണികൾ കഴുകി അയയിൽ വിരിച്ചിട്ടു.എട്ട് നാൽപ്പതിൻ്റെപിഎ ട്രാവൽസിലിരുന്ന്പുറകോട്ടോടുന്ന കാഴ്ചകൾ കണ്ട്പട്ടണത്തിലേക്ക് പോയി.ഒരു പകലിനെ മുഴുവനായികാറ്റിലും പൊടിയിലും തിരക്കിലുംഅലിയിച്ചു കളഞ്ഞു. ഉച്ചയൂണിന് പാത്രം തുറന്നപ്പോൾകിട്ടിയ മുടിനാരിന്ഇന്നിനിയാരെ ചീത്ത വിളിക്കുമെന്നാലോചിച്ച്ചിരിച്ചു. മുഷിഞ്ഞ് നാറി മടങ്ങി –യെത്തുമ്പോൾഅയയിലെ ഷർട്ട് ഇന്നത്തെ കളി ജയിച്ചെന്ന്കോളർ ഉയർത്തിക്കാട്ടി.കാറ്റിൽ പാറി വീണ നമ്മുടെ അടിയുടുപ്പുകൾകെട്ടുപിണഞ്ഞ് തളർന്ന് കിടന്നിരുന്നു. അപ്പോളാർക്കും ഒട്ടും തിരക്കില്ലായിരുന്നു. മുഴുവനും വളർന്ന ചന്ദ്രൻആകാശത്ത് വെറുതേ കിടന്നു.തിരക്കുള്ള മേഘങ്ങൾനിലാവിനെ മറച്ചു കൊണ്ടേയിരുന്നു. കിടക്കയുടെ പാതിയിലെ ശൂന്യതയെവിഷാദഭരിതമായ ഏകാന്തതകൊണ്ടുപൂരിപ്പിച്ചു.Continue Reading