കവിത (Page 38)

ജന്മദിനത്തിന്റന്ന്‌ രാത്രിയിൽഅവൾഅടുക്കളയിലായിരുന്നു.വയസ്സ് അറുപത്ആരും സഹായിക്കാനില്ല.ഹോം നഴ്സിന് ഇരുപതിനായിരംകൊടുക്കണ്ട, അത് തനിക്കുതന്നാൽ മതി എന്ന്കിട്ടില്ലെന്നറിഞ്ഞിട്ടുംഅവൾ തന്നെയാണ് തമാശയായിപറഞ്ഞത്.തമാശകളിലൂടെ ഏതുനിസ്സഹായാവസ്ഥയെയുംതരണം ചെയ്യാൻഅവൾക്കാകുന്നു.‘നിനക്കൊട്ടും ഇംഗ്ലീഷ് അറിയില്ലല്ലേ’എന്ന ചോദ്യത്തിന്‘എന്നാ ഒരു മദാമ്മയെ ആലോചിച്ചൂടെ ‘എന്ന് ചിരിച്ചാർത്തു ചോദിക്കുംആകൃതി നഷ്ടപ്പെട്ട ഉടൽഅവൾക്കൊരു വിഷയമേയല്ല.അടുക്കളയിൽ പണിയെടുക്കുമ്പോൾഓരോ മുഖങ്ങൾഓർമ്മയിൽ വരുംഅപ്പോൾ അവൾ ചിരിക്കുകയുംകരയുകയുംനാണിക്കുകയും ചെയ്യുംഒരു റേഡിയോയും ചെടിച്ചട്ടിയുംതന്റെ സാമ്രാജ്യത്തിൽവേണമെന്ന് അവൾ ഓർക്കുംഇരിക്കാനൊരു കസേരയുംവേണം. അധികമായിഇപ്പോഴുള്ളത് ഗുളികപ്പെട്ടി മാത്രം.ഒരു ദിവസം എത്ര ചായതിളപ്പിക്കുമെന്നൊന്നുംഓർക്കേണ്ട ആവശ്യമില്ലതമാശക്കാരി ആയതുകൊണ്ട്ചിരിച്ചു തള്ളാം.തനിക്കാണിപ്പോൾ ഏറ്റവുംമറവി എന്നവൾക്കറിയാംഅപ്പോൾ തന്റെContinue Reading

എന്‍റെ മനസ്സിൽ ചില്ലിട്ടു സൂക്ഷിച്ച അനേകംമോഹചിത്രങ്ങളിലൊന്നാണിത്…തെങ്ങോലകളും കവുങ്ങിൻതലപ്പുകളും ചേർന്നുചുംബിക്കുന്ന, കതിരോൻ കണ്ണുപൊത്തിക്കളിക്കുന്നവഴിയിലൂടെ ഞാൻ നടക്കുകയാണ്.ഹൃദ്യമായ അനേകം പൂക്കളുടെ നറുമണം ഇടകലർന്നഇളങ്കാറ്റെന്നെ മത്തുപിടിപ്പിക്കുന്നു. വർണ്ണങ്ങൾ വാരിവിതറിയ പൂക്കൾ നിറഞ്ഞഉദ്യാനത്തിലെത്തിയപ്പോൾ വരവേൽക്കാൻ പൂമ്പാറ്റകളുടെ ഒരുസമുദ്രം തന്നെ ഉണ്ടായിരുന്നു..അളവറ്റ അവയുടെ ചിറകുകളിലെ ചിത്ര പണികൾ കണ്ട് എന്‍റെകൺപീലികൾ നനഞ്ഞു കുതിർന്നുപൂക്കളിൽ നിന്ന് പൂക്കളിലേക്ക്ചാഞ്ചാടിയവർ എൻ കണ്ണുകളെ വിസ്മയിപ്പിച്ചു. പിന്നീടവ കൂട്ടമായ്വന്നെൻ ശിരസ്സിൽ പൂമ്പൊടികൾ വാരിവിതറി…… ഉൻമത്തയായവിടുന്നിറങ്ങി പല വഴികളിലൂടെനടന്ന് കാടിന്നോരമെത്തിയ വേള കാട്ടരുവികളും,എണ്ണിയാലൊടുങ്ങാത്ത പക്ഷിക്കൂട്ടങ്ങളുമെന്നെContinue Reading

വ്യവസ്ഥിതിയാണ് ഉത്തരവാദിയെന്ന് അയാൾ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നു. പൊലീസ് ഈ വ്യവസ്ഥിതിയെപ്പറ്റി ജനത്തോട് തിരക്കി. ഞങ്ങളല്ല, നിങ്ങളല്ലേ അതെന്നായി ഒന്നാമൻ. വെളുക്കെ ചിരിക്കുന്ന നേതാവെന്നോർത്തു രണ്ടാമൻ. ഏതോ കൈക്കൂലിക്കാരനെ ചൂണ്ടി മൂന്നാമൻ. മൂന്നുമല്ല, ആള് പത്രക്കാരനെന്നുറപ്പിച്ച് നാലാമൻ. വഴിമുട്ടിയ അന്വേഷണം;വഴികാട്ടാൻ ലുക്കൗട്ട് നോട്ടീസ്. വ്യവസ്ഥിതിയെ തേടുന്ന നോട്ടീസ് കണ്ടവർ ഞെട്ടി. നോട്ടീസിൽ ഫോട്ടോയ്ക്ക് പകരം കണ്ണാടി;നിലക്കണ്ണാടി. ജനം അത് എറിഞ്ഞുടച്ചു. വ്യവസ്ഥിതി തകർന്നു. കവർ : മനുContinue Reading

അവസാനകവിത വായിച്ച്ആത്മസ്നേഹിതൻ പറഞ്ഞു:കാവ്യഗുണം തീരെയില്ലഅന്ന് രാത്രിഞാനെന്റെ കവിതാപുസ്തകംഒരിക്കൽകൂടി നിവർത്തിനോക്കി പ്രാസം വലിച്ചെറിഞ്ഞിരിക്കുന്നു അതിർത്തിക്കപ്പുറം പുറന്തള്ളപ്പെട്ടവർവിശക്കുന്ന മനുഷ്യർ വൃത്തം തെറ്റിച്ചിരിക്കുന്നുആശയറ്റ ആകാശംഅലങ്കാരങ്ങൾ ഉപേക്ഷിച്ചിരിക്കുന്നുഉടൽ പൊള്ളിയ പുഴകൾബിംബങ്ങളെ ശിഥിലമാക്കി ഒഴുകുന്നുതല തകർന്ന മഴക്കാലംതാളം മുറിച്ച് പെയ്യുന്നുപിഴുതെറിയപ്പെട്ട കുന്നുകൾധ്വനി വെട്ടിപ്പിളർന്നിരിക്കുന്നുമൺമറഞ്ഞ വയലുകൾപ്രതീകങ്ങൾ കുഴിച്ചുമൂടിയിരിക്കുന്നു ഇല്ല, കവിത തീരെയില്ലഎന്നാൽ പിന്നീട് ഓർത്തു:കാവ്യഗുണം കൊണ്ട് കോരിയാൽ ജീവിതത്തിൽ നിന്ന് എന്ത് കിട്ടും? കവർ ഡിസൈൻ : മനുContinue Reading

പിരിയുവാൻ നേരത്ത് അകമേയെൻ നോവിന്റെ ഹിമബിന്ദുവെന്തേ വിതുമ്പി നിന്നു .ഇനിയെന്നു കാണുമെന്നറിയാതെയകലുന്ന കനവുകൾ നോറ്റരാക്കിളികൾ നമ്മൾ. പറയുവാനിനിയുമുണ്ടേറെ പരസ്പരംഇനിയെന്നെന്നോതുന്നു മിഴികൾ രണ്ടും .അനിവാര്യമെന്നു നീമെല്ലെ മന്ത്രിക്കുമ്പോൾവിരഹത്തിൻ തിരവന്നു പുണരുന്നുവോ. ഓർമ്മകൾ ചേറിയെടുക്കുന്നു മൗനത്തിൻഹൃദയത്തിലൂറുന്നപൊൻതരികൾ. ഒരുനാളുമണയില്ലതിരികെയാ നാളുകൾഇടനെഞ്ചിൽ തുടികളായ് തീരുമെന്നും. കവർ ഡിസൈൻ : ആദിത്യ സായിഷ്Continue Reading