കവിത (Page 34)

കർക്കിടകം കെട്ടഴിഞ്ഞ് പെയ്തരാത്രിയിലാണ് ചിരുതേയിഎന്ന കറമ്പി പെണ്ണ് പലിശക്കാരൻവറീതിന്റെ മകൻ ഔസേപ്പിനൊപ്പം ഒളിച്ച് പോയത്. കർക്കിടകം പാടം നിറഞ്ഞ് കുടിലിന്റെമുറ്റത്തെത്തുമ്പോൾ അപ്പൻ ഒടിഞ്ഞകൊന്തയുമായി പ്രാർത്ഥനയിലാവും.വേകാത്ത മരച്ചീനിക്ക് കാന്താരിയരക്കുന്ന അമ്മഅപ്പന്റെ പ്രാർത്ഥനയ് ക്കൊപ്പം ചുണ്ടനക്കും.കീറിയ പായയിൽ ജ്വരം മൂർഛിച്ചഅനുജനപ്പോൾ അടുപ്പിൽ വെറുതേതിളക്കുന്ന വെള്ളം നോക്കി കിടക്കുകയാവും.പൊടിഞ്ഞ ഓലപ്പഴുതിലൂടെഅകത്തെത്തിയ കർക്കിടകത്തെമൺചട്ടിയിൽ പിടിക്കുകയാവും അപ്പന്റെ യമ്മ. അക്കരെ,വറീതിന്റെ വീട്ടിൽ നിന്ന്കുടം പുളിയിട്ട് വച്ച കരിമീൻ കറിയുടെമണം കുടിലിലൂടെ പരന്നൊഴുകും. ചിരുതേയിയുടെ പട്ടിണിക്കൊരിക്കലുംഔസേപ്പാഹാരം നൽകിയിട്ടില്ല.കർക്കിടകം കുടിലിനെContinue Reading

മഞ്ഞ നിറമുള്ള ഞായറാഴ്ച്ച.മുറ്റം വിരിച്ചിട്ട ചിക്കുപായ.വെയിലിലലഞ്ഞു വിയർത്തൊലിച്ച്വിറയുള്ള കൈയ്യാൽ നര ചൊറിഞ്ഞ്,പലവട്ടം തയ്ച്ച ചെരുപ്പുമിട്ട്പതിവില്ലാതെത്തുന്നു ജോണിച്ചായൻ. വേളാങ്കണ്ണിക്കാണ്ടുതോറുമുള്ളപോക്കിന്ന്, നേർച്ചക്കുവേണ്ടിയോരോവീടും കയറിത്തളർന്നു,ദാഹംതീരാതിനിച്ചോടിനാവതില്ല.മൊന്തയിൽ നീട്ടിയ കഞ്ഞിവെള്ളംതൊണ്ടയും കൊന്തയും തൊട്ടിറങ്ങി,ചില്ലറ വാങ്ങി, മുഷിഞ്ഞ മുണ്ടിൻകോന്തല പൊക്കി മുഖം തുടച്ചു,ഒരുവേരൻ പൂത്ത പറമ്പിറങ്ങിപൊരിവെയ്ലിന്നറ്റം തിരഞ്ഞുനീങ്ങി.കിട്ടിയ നേർച്ചയെണ്ണാതൊരുങ്ങിപത്തനംതിട്ടയ്ക്കു വണ്ടി കേറി. സൂര്യൻ വേളാങ്കണ്ണിപ്പള്ളിക്കുമേൽചൂടിൻ്റെ പന്തൽ ചെരിച്ചുകെട്ടുംനേരം, എലിമുള്ളുംപ്ലാക്കൽ* ആന –ച്ചൂരുള്ള പാതയോരത്തിറങ്ങിഉരുളന്തടിപ്പടിക്കെട്ടു താണ്ടിഇരുളും മുമ്പവളുടെ വീട്ടിലെത്തി. പത്രക്കടലാസാൽ നോട്ടുബുക്കിൻചട്ട പൊതിയുന്നുണ്ടുണ്ണിയീശോകുറ്റിയടുപ്പിന്നടുത്തിരിപ്പൂകെട്ട്യോനുപേക്ഷിച്ചുപോയ മേരി.നേർച്ചപ്പണത്തിൻ പൊതി തുറന്ന്നേടിയതെല്ലാം നിലത്തു വച്ച്,പോക്കറ്റിലുച്ചയ്ക്കുContinue Reading

അഹങ്കാരികളായ പിക്കാസുകൾക്ക്,ഭ്രാന്തിളകിയ അലവാങ്കുകൾക്ക്,ആക്രോശിക്കുന്ന തൂമ്പക്കൈകൾക്ക്ചരിത്രഭൂപടങ്ങളെ മാറ്റിവരയ്ക്കാൻഎളുപ്പം സാധിക്കുമെന്നു തെളിയിച്ച,ഉളുപ്പ് കലർന്ന ചരിത്രം പിറന്ന ദിനം;ഡിസംബർ ആറ്..! അലവാങ്ക്= കമ്പിപ്പാര കവർ ഡിസൈൻ : ജ്യോത്സ്ന വിത്സൺContinue Reading

ഒരു മണി കഴിഞ്ഞിരിയ്ക്കുന്നു. നീ ഉറങ്ങാൻ കിടന്നിരിയ്ക്കണം. ഒഴുകുന്ന രജതനദി പോലെ രാത്രിയിലെ ക്ഷീരപഥം. ഞാനൊട്ടും തിടുക്കത്തിലല്ല. മിന്നൽ കമ്പിസന്ദേശങ്ങളാൽ നിന്നെയുണർത്താനോ ശല്യപ്പെടുത്തുവാനോ എനിയ്ക്കുദ്ദേശമേയില്ല. പിന്നെ, അവർ പറയുമ്പോലെ, ആ സംഭവം അവസാനിച്ചിരിയ്ക്കുന്നു. നിത്യജീവിതത്തിന്റെ അരകല്ലിൽത്തട്ടി നമ്മുടെ പ്രണയനൗക തകർന്നിരിയ്ക്കുന്നു. പിരിയുകയാണ് നാമിപ്പോൾ. പങ്കിട്ട ദുഖങ്ങളും വേദനകളും ക്ഷതങ്ങളും എന്തിനിനി തുലനം ചെയ്യാൻ ശ്രമിയ്ക്കണം. എത്ര സ്വസ്ഥമാണീ ലോകമെന്ന് നാമിപ്പോൾ നിരീക്ഷിയ്ക്കുന്നു. ഇത്തരം വേളകളിൽ നാമുണർന്നെണീറ്റ് കാലത്തിനോടും ചരിത്രത്തിനോടും എല്ലാContinue Reading

ആകാശത്ത് മേഘങ്ങളോടൊപ്പംനീലമഷി കട്ടപിടിച്ച് കിടക്കുന്നുതാഴത്ത് ഒരു നിബ്ബ് ആയി ഞാൻ നടക്കുന്നുഒരു ചിമ്മിനി വിളക്ക് മറിഞ്ഞ് വീണ്മഞ്ഞ ബൾബ്ബായി കത്തുന്നുവഴി മാറി ഞാൻ ബോൾപെന്നിന്റെറീഫില്ലറിലൂടെ സഞ്ചരിക്കുന്നുകാറുകൾ അത് പിന്നെ റോഡാക്കുന്നുഓർമ്മയിൽ നിന്ന് നിബ്ബ് കണ്ടെത്തിദ്വാരമുണ്ടാക്കി പുറത്തിറങ്ങുന്നുനീലമഷി വാങ്ങാൻ നടക്കുന്നുടോർച്ച് പിടിച്ച കൈകൾ കൊണ്ട്ചൂട് കൊടുത്ത് ആകാശത്ത് നിന്ന്അ കട്ടപിടിച്ച പഴയ നീലമഷിഉരുക്കി വാങ്ങി യാത്രയാകുന്നു കവർ : ആദിത്യ സായീഷ്Continue Reading