ഉണ്ണി കൃഷ്ണൻ കൊട്ടാരത്തിൽ

കണ്ണൂർ ജില്ലയിലെ രാമന്തളിയാണ് സ്വദേശം .ഇരുപത് വർഷങ്ങളായി കുടുംബ സമേതം ദുബായിലാണ് താമസം. ദുബായിൽ ജോലി ചെയ്യുന്നു. നവമാധ്യമങ്ങളിലും ആനുകാലികങ്ങളിലും കവിതകൾ എഴുതുന്നു. യാത്രകളും വായനയും ഇഷ്ടപ്പെടുന്നു.

വൃത്താകൃതിയിലുള്ളഉദ്യാനത്തിന്റെഅരികു ചേർന്നു നടക്കുമ്പോൾനമ്മളെന്നുംകണ്ടുമുട്ടാറുണ്ട്ഭ്രമണപഥത്തിലെഗ്രഹങ്ങളെ പോലെ. പച്ചപ്പ്‌ കോതിയൊതുക്കുന്നയന്ത്രത്തിന്റെമുരൾച്ചയിലേക്ക്നമ്മൾപകച്ചു നോക്കാറുണ്ട്വള്ളിപ്പടർപ്പിലെകിളികളെ പോലെ. അന്യോന്യമറിയാത്തവർഒരേവഴിയിൽപലതരംവേഗതയിൽഒഴുകി നീങ്ങാറുണ്ട്കാറ്റിൽ മാത്രം അനങ്ങുന്നപുഴ പോലെ. ശീർഷാസനക്കാരന്റെചെവിയിൽ മൂളുന്ന വണ്ടുംധ്യാനിക്കുന്നവനോട്സങ്കടം പറയുന്ന പൂച്ചയുംഇളം വെയിലിൽവിയർക്കാറുണ്ട്പൂന്തോട്ടത്തിന്റെകാവൽക്കാരെപ്പോലെ. പൂച്ചയും കിളികളും പൂമരങ്ങളുംഎവിടെയെങ്കിലുംപിന്നെയും കണ്ടുമുട്ടുന്നുപ്രഭാത സവാരിയിൽക്കണ്ടമനുഷ്യർ മാത്രംസ്വയം ഭ്രമണത്തിലേക്ക്‌വഴി മാറുന്നുണ്ട്, അന്യരെപ്പോലെ.Continue Reading