കവിത (Page 22)

ഇക്കരെ നിന്നു പരുക്കൻവഴിയൂ- ടക്കര പറ്റാനൊരു പുഴു…. കമ്പിളിനൂലിൻ കുപ്പായവുമി- ല്ലമ്പിളി മിന്നും കനവും… വേച്ചു വിറച്ചു വിയർത്തുമുഴച്ചും മൂച്ചു പിടിച്ചും അഴന്നു വലഞ്ഞും ആഞ്ഞു ഞെരിക്കാനേതൊരു കൈ? തേച്ചു തുലയ്ക്കാനേതൊരു കാൽ?! കാണാപ്പേടികൾ ചൂഴേ നെയ്തൊരു വലയിൽ കുതറി വലഞ്ഞും അലകടലിൽ തിര, ചൊരിമണലിന്നല – യിഞ്ചിനു താണ്ടി ഞരമ്പുമിടിപ്പുകൾ പാകിയ വഴിയിൽ പുഴുവിഴയുന്നു. അക്കരയുണ്ടൊരു പച്ചപ്പിൻ തല ചക്കര കാട്ടി വിളിക്കുന്നു അക്കര ചക്കര പിന്നെയുമക്കര- യകന്നുമായുംContinue Reading

അരികിലാരുമില്ലാത്ത നേരംഓർമയിൽ നിന്നെന്നെ കടലാസിലേക്ക് പകർത്താൻ ശ്രമിച്ചു! മുഖം വരയ്ക്കാൻ തുടങ്ങുമ്പോൾമുഖം കുനിച്ചു നിൽക്കേണ്ടിവന്ന നിരാശകൾ കണ്ണുകളിൽ നിറഞ്ഞു!കാതു വരയ്ക്കുമ്പോളതിൽ കുത്തുവാക്കുകളുടെ മുള്ളുകൾ തറഞ്ഞു! കനവുകൾ നീന്തിത്തുടിക്കട്ടെ മത്‍സ്യമായ്കണ്ണുകൾക്ക് കടലാഴങ്ങൾനൽകി നിറവേറാതെപോയ സ്വപ്നമൊക്കെയുമതിൽചിപ്പിക്കുള്ളിലെ മുത്തു പോലെ തിളങ്ങുന്നു! കൈകൾ വരയ്ക്കുമ്പോൾകൈവിട്ടുപോയതൊക്കെയുംകൈക്കലാക്കുവാനുള്ള മോഹംകൈകൾരണ്ട്പോരെന്ന് പറഞ്ഞു, രണ്ടെണ്ണമധികംവരഞ്ഞു! നെഞ്ചു വരയുമ്പോളതിനുള്ളിൽപ്രണയം കൂട്ടിലകപ്പെട്ട കിളിയായിചിറകിട്ടടിക്കുന്നു! കാലുകൾ വരയുമ്പോൾകനൽപഥങ്ങളിൽ നടന്നു വെന്തതിൻചൂര് ചുറ്റിലുംപരക്കുന്നു!പഴുപ്പിച്ചു മൂർച്ചകൂട്ടിയ ഇരുമ്പായുധം പോലെവിരലുകൾ ജ്വലിക്കുന്നു! ചിത്രംപൂർത്തിയാക്കുംമുൻപേകാലുകൾ നെഞ്ചിലേക്ക് മടക്കിവച്ച് ,കൈകൾ നാലുംചിറകുകളായിContinue Reading

ഈ രാത്രിയെഒരാള്‍ പകലായുംമറ്റൊരാള്‍ സന്ധ്യയായുംവേറൊരാള്‍ പുലരിയായുംവരയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ്ഓരോ നിറങ്ങളുംസ്വപ്നത്തിന്റെപാലറ്റില്‍ നിന്നുംകാണാതാവുന്നത്. ഈ രാത്രിയെരാത്രി എന്നുമാത്രമല്ലഇടയ്‌ക്കൊക്കെ പകലേയെന്നുംനീട്ടി വിളിക്കാവുന്നതാണ്. അല്ലെങ്കില്‍വിളക്കുകള്‍ക്കു ചുറ്റുംഇങ്ങനെ കറങ്ങുവാന്‍ചിറകുകള്‍ഉണ്ടാവില്ലായിരുന്നു. കവര്‍: ജ്യോതിസ് പരവൂര്‍Continue Reading

നല്ലപോലെ അടുത്തറിയാവുന്നഅപരിചിതരെ കണ്ടിട്ടുണ്ടോകരയ്ക്കും കടലിനുമപ്പുറത്തെങ്കിലുംഹൃദയമിടിപ്പിന്റെ താളം അവർക്കറിയും നടന്ന് തേഞ്ഞ വഴിയിലമർന്നകറുകനാമ്പുകൾപുതുമഴയിൽ വീണ്ടും കിളിർത്തത് വേരുകളിലാദ്യനനവിലേ അവരറിയും നിന്നുപെയ്യുന്ന മഴയെ മറയ്ക്കുന്നവർണ്ണക്കുടയ്ക്ക് കീഴേമറ്റൊരാകാശം കൺചിമ്മി നിൽപ്പതും അവർക്കറിയും. നടന്നു മറഞ്ഞ വഴിയങ്ങോളംമിഴിപിന്തുടർന്ന വഴിയൊക്കെയുംഇന്നലെയെന്നോളം മിഴിവോടെ- യവരോർത്തെടുക്കും കാത്തുനിന്ന കല്പടവുകളുംമിഴികൂപ്പിനിന്ന കൽവിളക്കിന്നിരുപുറവുംനിറഞ്ഞുകത്തിയ ദീപനാളങ്ങളുംഇന്നും കണ്മുന്നിലുണ്ടാകും നല്ലപോലെ അടുത്തറിയാവുന്ന രണ്ടപരിചിതർ അങ്ങനെയാണ്അവരെക്കുറിച്ചൊന്നുമറിയില്ലഒരുപാട് നാളായിട്ടൊന്നുമറിയില്ലഎന്നുരുവിടുമ്പോഴുംപരസ്പര നിശ്വാസത്തിന്റെതാളം പോലുമവർക്കറിയും അറിയപ്പെടാത്തൊരു ദ്വീപിലിരുന്ന്നമുക്കൊരിക്കലുംഒട്ടും പരിചയമില്ലാത്തപഴയൊരു കാലത്തെ ഓർത്തെടുക്കും തുഷാരമിറ്റിയ പുൽനാമ്പുകളിൽമഴവില്ല് വരഞ്ഞ സായംസന്ധ്യയിൽവെറുതെയലസമായി നടന്ന വഴികളെ അരികിലരികിലായ്Continue Reading

ഗാന്ധിജിഎന്നോടായിട്ടൊന്നുംപറഞ്ഞിട്ടില്ല.എന്നാല്‍ ഗാന്ധിജിഎന്നോടും പറഞ്ഞിട്ടുണ്ടെന്ന്ചെകിടടച്ചുള്ള ഓരോ അടിയിലുംനിസ്സഹായനാവുമ്പോള്‍ഞാന്‍ വിശ്വസിക്കുന്നു. ബുദ്ധന്‍എന്നോടൊന്നുംപറഞ്ഞിട്ടുണ്ടാവില്ല.എന്നാല്‍ ബുദ്ധനെന്നോടെല്ലാംപറഞ്ഞിട്ടുണ്ടാവുമെന്ന്ധ്യാനം സൂചിപ്പിക്കുന്നു. ക്രിസ്തുഎന്നോടൊരിക്കലുംഉയിര്‍ത്തതായി പറഞ്ഞിട്ടില്ല.എന്നാലാ ഉയിര്‍പ്പില്‍ഞാനുമുണ്ടായിരിക്കണമെന്ന്ഓരോ കുരിശും പറയുന്നു. യൂദാസെന്നോടൊന്നുംപറഞ്ഞിട്ടില്ല.എന്നാലോരോ നാണയക്കിലുക്കത്തിലുംവീണുപോവുമ്പോള്‍ഞാനെന്നെയൊറ്റുന്നു. ഗോഡ്സെയൊന്നുംഎന്നോട് പറഞ്ഞിരിക്കില്ല.എന്നിട്ടുമോരോ കപടവണക്കത്തിലുംകൈകള്‍ കാഞ്ചിയിലെന്ന പോലെഎന്നിലമരുന്നു. ഒരു തോക്കുംപറഞ്ഞിട്ടില്ലെന്നോടൊന്നും.എന്നിട്ടുമോരോ നിമിഷവുംഅനീതിക്കെതിരെവെടിയുതിര്‍ക്കുകയാണെന്ന്എന്‍റെ ഹൃദയത്തെക്ഷുഭിതമാക്കുന്നു. ഞാനൊന്നുമിതുവരെപറഞ്ഞിട്ടില്ലെന്നോട്.പറയാനുള്ളതൊക്കെയുംഞാനെന്നില്‍ത്തന്നെവിഴുങ്ങുന്നു. ഉറക്കത്തിലുംഞാനെന്നോട് പറയില്ലൊന്നും.എന്നാലുമെന്നില്‍വിഴുങ്ങിപ്പോയ ചോദ്യങ്ങളൊക്കെയുംഉത്തരങ്ങളായി ഛര്‍ദ്ദിക്കുന്നു.ഛര്‍ദ്ദിലിലാണെന്‍റെ കിടപ്പ്.ഉണര്‍ച്ച.ദേശം.കാലം.ജീവിതം.Continue Reading