കവിത (Page 21)

കോലോത്ത് താരാട്ട്പാട്ടിൻ പുതപ്പിൽആലിലത്തൊട്ടിലിൽവിരലുണ്ണുന്നൊരുണ്ണിയായ്കാലം കടന്ന് നേർ-വാക്കായ് ചുരന്ന്പുലർന്നോരു വെണ്മയായ്ഉറങ്ങാതിരിക്കുന്നുകുഞ്ഞിക്കണ്ണിന്‍റെ ദീപ്തികൾ, ഗാഥകൾ ചേലിൽ വെറും ചീര-യിലത്തെല്ലു മാറ്റുംകാലേ പകർന്ന നിറ-വന്നം, പ്രസാദം പീലിക്കിനാവായ്കൈരളീ വാങ്മയംആലോലമാട്ടിടുംകാവ്യകേളീ കളിമ്പം കാലവർഷം മഹാ-പാണ്ഡിത്യഗർവ്വിനാൽജാലമായ്, സാധുജീവിതം മാഴ്കവെപാലമായ്, മനസ്സിൻകരയണഞ്ഞീടുവാൻഓലയിൽ കാവ്യക്കുടരചിച്ചോരു രക്ഷയും പാലലക്കടൽനിത്യമാമുണ്മകൾനൽമൊഴിത്തനിമകൾചാലിച്ചെടുത്തോരുചന്ദനശുദ്ധികൾവനമാല ചാർത്തിടുംഭക്തി-വാത്സല്യ മഞ്ജരി ആലിലച്ചാർത്താൽചലിച്ചെഴും ശീലുകൾകാലം വലം വെക്കു –മീരടിത്തണലുകൾ.. *ഈ കവിതയ്ക്ക് പേരിടുമ്പോൾ എം.ഗോവിന്ദന്‍റെ ‘ഇടശ്ശേരി നിനവിൽ വരുമ്പോൾ’എന്ന കവിതയുണ്ട് നിനവിൽ.Continue Reading

പ്രധാന നിരത്തില്‍ നിന്നും വീട്ടിലേക്ക് പുറപ്പെടുന്ന വഴിതീരെ മെലിഞ്ഞതാണെങ്കിലുംമുറ്റത്തു നിന്നാല്‍വയലറ്റം വരെ കാണാമെന്ന കാരണത്തിനായിരുന്നുഊന്നല്‍. വീട്,പരസ്പരം മുഖം നോക്കുന്ന രണ്ടു മുറികളും പ്രാരബ്ധങ്ങളെസമൃദ്ധിയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ളഒരടുക്കളയുമായി മുതിര്‍ന്നെന്നു തോന്നിയപ്പോള്‍ ഒട്ടുംവൈകാതെ, പുകയറിയാത്ത അതിന്‍റെ പുത്തനടുപ്പിൽപാലുകാച്ചാന്‍ വെച്ചു. കിഴക്കോട്ട് ചരിച്ചുവെച്ച ചെറിയ സ്റ്റീല്‍കലത്തിലെ പാല്‍തിളപ്പിലേക്ക് കണ്ണോര്‍ത്തു നില്ക്കുമ്പോള്‍ ആരോവിളിച്ചെന്ന തോന്നലില്‍ പുറത്തേക്ക് വന്നതാണ്. മുറ്റത്ത് അതിരുപറ്റി നിര്‍ത്താന്‍ പാകത്തില്‍,ആള്‍മറയടക്കം ഒരു കിണറിരിക്കുന്നു. ഇതെപ്പോ!എന്ന ആശ്ചര്യത്തെ കെടുത്താന്‍, അതുവരെയും വെള്ളം തന്നഅയല്‍ക്കാരന്റെ മൊഴിContinue Reading

അവളുടെ കൈയില്‍കവിതയുണ്ടത്രെ.ആരെയും കാട്ടാതെഎപ്പോഴുമവളതൊളിച്ചുവെക്കും.വഴിയിറങ്ങിയാല്‍സാരി കൊണ്ട് മറച്ചു പിടിക്കും.ചിലരവളുടെ വീട്ടിലേക്കുംസ്വകാര്യതയിലേക്കുംഒളിഞ്ഞു നോക്കി.ഒരു തോര്‍ത്ത് കൊണ്ട്അവളത് പൊതിഞ്ഞു പിടിച്ചിരിക്കയാണത്രെ.പുറം കാണാത്തഅവളുടെ കവിതയെഎല്ലാവരും ജിജ്ഞാസയോടെ നോക്കി.ആരുമത് കണ്ടില്ല.കണ്ടവരോപുറത്തു പറഞ്ഞില്ല. യാദൃച്ഛികമൊരിക്കല്‍ഞാനവളുടെ കൈ കണ്ടു.പൊതിഞ്ഞവയൊക്കെയുമൂര്‍ന്നു പോയതിനാല്‍ഞാനവളുടെ കൈകളില്‍ നോക്കി.കവിതയൊന്നും കണ്ടില്ല.എന്നാല്‍ കവിതയായൊരു നീളന്‍മുറിവുണ്ടായിരുന്നു കൈയില്‍.എന്തൊക്കെയോ കാരണങ്ങളാല്‍ജീവിതമൊടുക്കാന്‍ ശ്രമിച്ചപരാജയത്തിന്‍റെ മുറിവ്.ആ മുറിവായിരുന്നുഅവളുടെ കവിത.മുറിവുണങ്ങിയാലുംജീവിതം നീറ്റുന്ന കവിത. ജീവിതംമുറിവായാലുംധ്വനിപ്പിച്ചു കാട്ടുവതു തന്നെകവിതയെന്ന്ഞാനും തീരുമാനിച്ചു കവർ : ജ്യോതിസ് പരവൂർContinue Reading

താങ്കൾ ഊർസുലയെവരച്ചിരിക്കുന്നതുകാണുമ്പോൾ നമുക്ക് നമ്മുടെകല്യാണിമാരെഓർമ്മ വരുന്നു ഏകാന്തതയുടെഎത്ര സ൦വത്സരങ്ങൾഅവർ നരച്ച മഴവില്ലു പോലെചേറ്റു കണ്ടത്തിൽകുത്തി നിർത്തപ്പെട്ടിരിക്കുന്നു കിഴക്കുദിച്ച്പടിഞ്ഞാറസ്തമിക്കു൦സൂര്യനെപ്പോൽ കതിരാഴ്ത്തിയാഴ്ത്തിമൃതദേഹ൦ പോലെവിളറി വെളുക്കുമവർ ഇത്തിരി വെട്ടത്തിന്റെവിളുമ്പുകളിൽപിടക്കുന്ന ഹൃദയവുമടക്കിഞങ്ങളിരിക്കു൦ പൊടുന്നനെയാവു൦കൊഴുത്ത ഇരുട്ടിൽ നിന്നുമവർവെളിച്ചപ്പെടുക ഞങ്ങളവരെപൂച്ചകളെപ്പോൽഉരുമ്മാൻ തുടങ്ങു൦ താമസിയാതെഅത്ഭുതങ്ങളുടെകെട്ടഴിയു൦ ഞവുണിക്കയു൦ *കുഞ്ഞൻ കാരാമയു൦ആമ്പലു൦, പൂന്തേനു൦എന്നു വേണ്ടകണ്ണിൽ കണ്ടനിറങ്ങളെല്ലാമവർചാലിച്ചെടുക്കു൦ നിറഭേദങ്ങളാഘോഷിക്കുന്നവലിയ വെള്ളത്തിരശ്ശീലയാണ്ഞങ്ങളെന്ന്ആ അല്പപ്രാണികൾക്ക്അറിയാമായിരുന്നു കുഞ്ഞൻ കാരാമയ്ക്ക്ഒരുദിവസ൦ ആൺപേരു വീണുപിറ്റേന്ന് പെൺപേരു൦ കല്യാണിമാരടുത്തുള്ള നേരത്ത്ഞങ്ങൾ ഭൂമിയിൽ നിന്നുയരു൦ആകാശത്തു നിന്ന്ശലഭമഴ പെയ്യു൦ ഞങ്ങളാനാളുകളിൽദൈവത്തെപ്പോലെ ചിരിച്ചു ഉഴുന്നുവയലിലെമാന്ത്രിക കഥകൾ കേട്ട്പുല്ല്പായയിൽതലങ്ങു൦Continue Reading

അമ്മ തൻ നാവിൽ നിന്നുതിർന്നയക്ഷിക്കഥകൾ ഭയം വിതച്ച ബാല്യം.മുട്ടിറങ്ങും മുടി ,സാന്ധ്യശോഭയുറും നയനദ്വയം ,കുങ്കുമവർണ്ണം തൂവിത്തെറിക്കും കവിൾത്തടം,വിടർന്നുലഞ്ഞ ചുണ്ട് ,വശീകരണമന്ത്രംനിറഞ്ഞുലയും മന്ദഹാസംനിലാവ്തോല്ക്കും വെണ്മവഴിയും ഉടയാടകൾഉയർന്നു താഴും നെഞ്ചിൻ ദ്രുത ചലന നടനചാരുത.പാദപതനമേതുമില്ലാതെതുവൽസ്പർശമേല്പിയ്ക്കാതെഭൗമസഞ്ചാരംഎത്രമേൽ സുന്ദരഭാവംഅത്രമേൽ ക്ഷണവേഗഭീകരം .കാലമെത്ര കടന്നുപോകിലുംഭയമാർന്ന കഥകൾതൻ ഭീകരരാത്രികൾ കേട്ടുറങ്ങിയ നാളുകൾ ഇന്നുനിദ്രാവിഹീന യാമങ്ങൾ..!കഥകളിൽ നിന്ന് പടിയിറങ്ങിയവർപഴമയെ കൊല്ലുന്നു.എനിക്കും നിനക്കുമിടയിൽമടുപ്പില്ലാതെ നിറഞ്ഞുപെയ്യുന്നഅതിജീവനകഥകൾതൻജീവരസം തുളുമ്പി തൂവുന്ന നിറവർണച്ചെപ്പ്.……………………… കവർ : ജ്യോതിസ് പരവൂർContinue Reading