കഥ (Page 44)

  കോളേജിനുള്ളിൽ പലകാലത്തായി പ്രണയനഷ്ടത്താൽ ആത്മഹത്യ ചെയ്ത മൂന്ന് പെൺപ്രേതങ്ങളും രണ്ട് ആൺ പ്രേതങ്ങളുമുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിക്കഴിഞ്ഞാൽ ഇവർ പതിവായി പലരൂപങ്ങളിലും പുറത്തിറങ്ങുക പതിവായിരുന്നു. ചിലനേരം കാറ്റായും, മഴക്കാലങ്ങളിൽ മഴയായും, പരസ്പരം കെട്ടിപ്പൂണരണമെന്നഗ്രഹിക്കുന്ന വേളകളിൽ ഇടിമിന്നലായ്‌പ്പോലും ഇവർ സഞ്ചരിച്ചുപോന്നു. കോളേജിനുള്ളിലെ നൈറ്റ് വാച്ചറെ പേടിപ്പെടുത്താതിരിക്കാൻ പലപ്പോഴും കാന്റീനിന്റെ വശം ചേർന്നുള്ള ബോഗൻവില്ലയിലും ഫിസിക്‌സ് ലബോറട്ടറിയോടു ചേർന്നുള്ള കുറ്റിക്കാട്ടിലുമാണ് ഇവർ മേളിച്ചിരുന്നത്. ഒരു ശനിയാഴ്ച രാത്രി സഞ്ചാരത്തിനിടെ പൊട്ടിച്ചിരിച്ചുകൊണ്ടും പരസ്പരംContinue Reading

അച്യുതൻ കുട്ടിക്ക് ആ ദിവസത്തിൻറെ  തുടക്കവും പതിവ് പോലെ തന്നെ ആയിരുന്നു .അലാറം ക്ലോക്കിന്റെ മുന കൂർത്ത ശബ്ദം നേർത്തു തുടങ്ങുന്നതിനു  മുൻപേ കണ്ണ് തുറക്കാതെ മേശയിൽ പരതി അതിനെ നിശ്ശബ്ദമാക്കി , ഇനി ഉറങ്ങിയാൽ നേരത്തിനു ഉണരുമോ എന്ന ചിന്തയിൽ എന്നത്തേയും പോലെ ഒരു മയക്കത്തിലേക്ക് ….. ഉണരുമ്പോൾ പുറത്തു ഒരു മഴ ചാറുന്നുണ്ടായിരുന്നു .തന്നെ കുറ്റ പ്പെടുത്തുന്ന ക്ലോക്കിനെ ഒരു നിമിഷം നോക്കി ബ്രുഷും പേസ്റ്റുമായി കുളിമുറിയിലേക്ക് നടക്കുമ്പോൾContinue Reading

പടി കയറുമ്പോള്‍ ആലോചിച്ചു ഭാരം ലഗേജിനോ മനസ്സിനോ. തിരക്ക് വര്‍ദ്ധിച്ചു എന്നതൊഴിച്ചാല്‍ സ്റ്റേഷനു മാറ്റങ്ങള്‍ അധികം വന്നിട്ടില്ല വര്‍ഷങ്ങള്‍ക്ക് ശേഷവും. പരിചിതമുഖങ്ങള്‍ ഉണ്ടോ എന്നു തിരഞ്ഞു എപ്പോഴും ചെയ്യാറുള്ളതുപോലെ. ചോളപ്പൊരിക്കാരന്‍ പയ്യനെ നോക്കി ഒന്നു ചിരിച്ചു. ചിരിക്കാന്‍ പറ്റിയ മുഖം അതായിരുന്നു. വേറെയേതോ ഭാഷക്കാരനാണ് അതിന്റെ ദൈന്യതയാണ് ചിരിക്കാനുള്ള പ്രേരണ തന്നത്. ചിരിക്ക് എന്നും പിശുക്ക് കാട്ടിയിരുന്നു. അത് ഒരു മറ ആയിരുന്നു. ഗൗരവക്കാരി എന്ന് മറ്റുള്ളവര്‍ ചിന്തിച്ചോട്ടെ. എത്രയോContinue Reading

“ഇതാ ഇതു പോലെ ഒരു ഉമ്മ എനിക്കു തന്നിട്ട് എത്ര കാലായി എന്ന് ഓർമ്മയുണ്ടോ ?” പതിവു പോലെ ഓഫീസിലേക്ക് പോകുവാൻ തയ്യാറായി ബാഗുമായി വരാന്തയിൽ നിൽക്കുകയായിരുന്നു അയാൾ. ഉച്ച ഭക്ഷണം നിറച്ച ലഞ്ച് ബോക്സ് ഇതു വരെ എത്തിയില്ല. അടുക്കളയിൽ അവൾ എല്ലാം തിരക്കിട്ട് തയ്യാറാക്കുകയാണ്. ഇതിനിടയിൽ എപ്പോഴോ ആണ് അവൾ ലഞ്ച് ബോക്സുമായി വരാന്തയിലേക്ക് വന്നത്. അവൾ വന്നതും അത് ബാഗിനുള്ളിൽ വച്ചിട്ട് വിയർത്ത ചുണ്ടുകൾ കൊണ്ട്Continue Reading

ദിലീപന് തീരെ ഉറക്കം വന്നില്ല . മുറിയിൽ ഏ സിയുടെ മരവിച്ച തണുപ്പിൽ പുറത്തെ ഉഷ്ണമറിയാതെ കിടക്കുകയാണ് എല്ലാവരും .നാളെ രണ്ട് പരീക്ഷകളാണ് . തൻ്റെ പതിമൂന്നാമത്തെ ഡ്രൈവിങ് ടെസ്റ് ,മറ്റേത് അർജന്റീനയുടെ കോപ്പാ അമേരിക്കൻ ഫൈനൽ. കളിക്കാനും കളി കാണാൻ തുടങ്ങിയ കാലം തൊട്ടേ അർജന്റീന ഒരു ലഹരിയാണ് . വെളുപ്പിന് നാല് മണിയ്ക്ക് അലാറം വെച്ചിട്ടുണ്ട് . അപ്പോഴാണ് ഫൈനൽ.കഴിഞ്ഞ തവണത്തെ ഫൈനലിന്റെ തനിയാവർത്തനം .ചിലി തന്നെയാണ്Continue Reading