കഥ (Page 45)

കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിലേക്കാണയാൾ കണ്ണു തുറന്നത്. ചുറ്റിലും നിൽക്കുന്ന വെളുത്ത വസ്ത്രധാരികളെ അവ്യക്തമായി കണ്ട്, താനിപ്പോഴും സ്വപ്നത്തിനുള്ളിൽ കുടുങ്ങികിടക്കുകയാണോയെന്നു സംശയിച്ചു. കരഘോഷം കേട്ട് ചുറ്റും നോക്കിയ അയാൾ ആരോടെന്നില്ലാതെയൊരു വാക്കുച്ചരിച്ചു – ഒരു പെൺകുട്ടിയുടെ പേര്‌. വെളുത്തരൂപങ്ങളിലൊന്ന് അരികിലേക്ക് വന്നു പതിഞ്ഞ ശബ്ദത്തിൽ അയാളോട് വിശ്രമിക്കാനുപദേശിച്ചു. അവനീഷ് വീണ്ടും മയക്കത്തിലേക്കാഴ്ന്നു പോയി. ‘ഫുൾ ബോഡി ട്രാൻസ്പ്ലാന്റ് എന്ന procedure അപൂർവ്വമല്ലെന്ന് മിസ്സിസ് നിർമ്മലയ്ക്കറിയാമല്ലോ. പത്തു വർഷങ്ങൾക്ക് മുൻപാണ്‌ ഇത്തരത്തിലൊരു സർജറി ആദ്യമായിContinue Reading

കള്ളക്കഥ എന്നു കേൾക്കുമ്പോ ഒരു കൂട്ടർ ചോദിക്കും കള്ളൻ പറഞ്ഞ കഥയാണോന്ന്…? മറ്റൊരു കൂട്ടർ ചോദിക്കും കള്ളത്തരം കഥയായി പറയാണോന്ന്….? ഏതൊരു കള്ളനും ഒരു കള്ളത്തരം കുറേ കാലം പറഞ്ഞാൽ അതു സത്യാവൂലേ….? അങ്ങനെ ഒരു കഥയാണിത്… പിന്നെ.., ഊള ഓൾഡ് ജനറേഷനൊന്നും ഇത് വായിക്കാൻ വരണ്ട… ഈ കഥ നടക്കുന്നത് ഒരു നാട്ടിലാണ്…. സമാധാന പ്രിയരും വിശാല മനസ്കരുമായ ഒരു കൂട്ടം പുരുഷ ജനങ്ങളും മൊയന്തുകളായ കുറച്ച് സ്ത്രീContinue Reading

കഥ നടന്നത് വളരെ കാലം മുമ്പാണ് …… പണ്ട്… പണ്ടുപണ്ട്…കണ്ണാടി കണ്ടുപിടിക്കുന്നതിനും മുമ്പ്…… ഏതോ ദേശത്ത്…. സുന്ദരനും ചെറുപ്പക്കാരനുമായ കവി സുന്ദരിയും ചെറുപ്പക്കാരിയുമായ രാജുകുമാരിയെ കണ്ടുമുട്ടിയത് എങ്ങനെയെന്നറിയില്ല.. അവര്‍ തമ്മില്‍ അടുത്തത് എങ്ങനെയെന്നും … തന്‍റെ സങ്കല്‍പ്പത്തിലെ സൌന്ദര്യവും കവിതയും അവന്‍റെ കവിതകളില്‍ അവള്‍ കണ്ടിട്ടുണ്ടാവാം.. സ്വന്തം കവിതയുടെ ആത്മാവ്, അവളില്‍ അവനും – അങ്ങനെയാവാമവരടുത്തത്…. എന്തായാലും പ്രണയത്തിനോ വിവാഹത്തിനോ എന്തെങ്കിലും തരത്തിലുള്ള എതിര്‍പ്പ് അവര്‍ക്ക് നേരിടേണ്ടിവന്നതായി തോന്നുന്നില്ല –Continue Reading

മികച്ച സ്ത്രീപക്ഷരചനയ്ക്കുള്ള കെ.സരസ്വതിയമ്മ പുരസ്കാരം നേടിയ കഥ     തിരിച്ചറിയില്‍ രേഖയുടെ ചിത്രമെടുപ്പിന് കറുത്ത തുണികള്‍കൊണ്ട് മറച്ച് ഇരുട്ടുവരുത്തിയ മുറിയിലേക്ക് ആന്‍മരിയ കയറിവന്ന ദിവസം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. – പേര് : ‘ആന്‍മരിയ’ – സിസ്റ്റര്‍ ആന്‍മരിയ എന്നല്ലേ ചേര്‍ക്കേണ്ടത്? ‘അല്ല. വെറും ആന്‍മരിയ’ ശിരോവസ്ത്രമഴിച്ച് മേശപ്പുറത്ത് വെച്ച് കെട്ടിവെച്ച മുടിയിഴകളെ പറത്തിവിട്ട് എന്റെ ക്യാമറക്കണ്ണുകള്‍ക്ക് മുമ്പിലേക്ക് അവള്‍ ചേര്‍ന്ന് നിന്നു. എനിക്ക് പേടി തോന്നി. രേഖകളില്‍ കൃത്രിമംContinue Reading

കൃത്യമായി ഓര്‍ക്കുന്നില്ല, ഏതാണ്ട് 11-ാം വയസ്സില്‍ ലീലട്ടീച്ചറിന്‍റെ സാമൂഹ്യപാഠം ക്ലാസില്‍ ചാന്നാര്‍ കലാപം പഠിക്കുമ്പൊഴാണ് ഈ ചോദ്യം ഞാന്‍ ആദ്യമായി ചോദിച്ചിട്ടുണ്ടാവുക. രജനി, സുമിത്ര, ഷൈനി അന്ന് ക്ലാസില്‍ മുലവളര്‍ന്നിരുന്ന മൂന്ന് പെണ്ണുങ്ങള്‍ അവരായിരുന്നു. അവരുടെ അട്ടഹാസമായിത്തീര്‍ന്ന പൊട്ടിച്ചിരിയില്‍ എന്‍റെ ചോദ്യം മുങ്ങിപ്പോയി. മാറിനെക്കുറിച്ചുളള പഴക്കം ചെന്ന ഓര്‍മ്മകളിലെല്ലാം ഇത്തരം നേരംകെട്ട അട്ടഹാസങ്ങള്‍ എന്നെ പിന്തുടര്‍ന്നു. എന്‍റെ ക്രമം തെറ്റിയ ഓര്‍മ്മകളില്‍ മാറ് നിവര്‍ത്തിയ ആണുങ്ങള്‍ ആണത്തത്തിന്‍റെ അടയാളമായിരുന്നു. പണ്ടൊക്കെContinue Reading