കഥ (Page 43)

ഇരുപതു മുതല്‍ മുപ്പതു വയസ്സു വരെയാണ് ഒരു പെണ്ണ് ആദ്യഗര്‍ഭം പേറേണ്ട സുരക്ഷിതകാലം. ഈ സമയത്തിനുള്ളില്‍ എത്ര നേരത്തെ ആവാമോ അത്രയും നല്ലതാണ് അമ്മയ്ക്കും കുഞ്ഞിനും. ..മുപ്പതു കടന്നാല്‍ പിന്നെ ഇരുവര്‍ക്കും ദോഷവുമുണ്ടാകും. വനിതാവാരികകള്‍ക്കും ആരോഗ്യമാസികകള്‍ക്കും എല്ലാ ശാഖകളിലെ വൈദ്യശാസ്ത്രത്തിനും ഇക്കാര്യത്തില്‍ ഉറപ്പുണ്ട്… അവര്‍ അത് ആവും മട്ട് വിശദീകരിക്കുകയും ചെയ്യും..   ചില പ്രശസ്ത സിനിമാതാരങ്ങളാണ് ഈ പ്രശ്നം മറികടന്ന് ആരോഗ്യമുള്ള മക്കളെ പ്രസവിക്കുന്നത്. അവരുടെ ജീവിത സാഹചര്യങ്ങള്‍Continue Reading

‘ഇരയുടെ വാക്കാലുള്ള പരാമർശം പരാതിയായി പരിഗണിച്ചു നിങ്ങൾ പീഡകക്കെതിരെ വിചാരണ തുടങ്ങുന്നു എന്ന് കേട്ടല്ലോ” കൊട്ടാരം ലേഖിക ഉപചാരത്തോടെ മുട്ട് കുത്തി ദുശ്ശളയുടെ കൈ മുത്തി. നൂറു കൗരവരുടെ ഏകസഹോദരിയും നിലവിൽ വനിതാവകാശ സംരക്ഷണ വകുപ്പിന്‍റെ മേധാവിയുമായ ഈ  രാജകുമാരി സൈന്ധവ നാടുവാഴി ജയദ്രഥന്‍റെ വധുവായ ശേഷം കുറെ  നാൾ ഹസ്തിനപുരിയിൽ നിന്ന് വിട്ടുനിന്നെങ്കിലും ദുരൂഹദാമ്പത്യസാഹചര്യത്തിൽ താമസം ഇപ്പോൾ ഹസ്തിനപുരിയിൽ ആക്കിയിരുന്നു. ചെന്ന് മുട്ടിയും ഇടിച്ചുകയറിയും രഹസ്യം ചോർത്താവുന്ന ആൾ ആയിരുന്നില്ല ദുശ്ശള.Continue Reading

“ജീവിതത്തിനു ഒരുപാട് കുഴമറിച്ചിലുകളുണ്ട് സഖാവേ, നാമറിയാതെ നമ്മെയപ്പടി ഉടച്ചു വാർത്ത് കളയുന്ന ഒരുതരം മാസ്മരിക ശക്തി. ഈ പുത്തൻ അതിഭൌതിക വാദികളൊക്കെ പറയുന്ന പോലുള്ള ചില സംഗതികൾ. ഒരുവേള സ്വയമുൾക്കൊള്ളാൻ പോലും പ്രയാസം തോന്നുന്ന മാറ്റങ്ങൾ. എനിക്കങ്ങനെ തോന്നിയിട്ടുണ്ട്, ഞാനെത്ര മാറിപ്പോയെന്ന്, ചിന്തയിൽ, പ്രവർത്തികളിൽ, സംസാരത്തിൽ ശീലങ്ങളിൽ പെരുമാറ്റത്തിൽ അങ്ങനെ അടിമുടി പഴയ എന്നെ പറിച്ചെറിഞ്ഞു കളഞ്ഞിരിക്കുന്നു കാലം. ഇപ്പോൾ ചിലപ്പോഴൊക്കെ പഴയ ചില കൂട്ടുകാരുടെ ആശ്ചര്യങ്ങളിൽ ഭൂതകാലം എന്നെContinue Reading

പുഴ ഒരിക്കലും മറന്നിട്ടില്ലതിന്നുറവിടം അത് സ്വയം നഷ്ടപ്പെട്ടിട്ടുമില്ല അപരിചിതമായ കരകൾക്കിടയിലൂടെ പുഴയൊഴുകുന്നു പുതുനാമ്പുകളെ തലോടിക്കൊണ്ട് .       ഇംതിയാസ് ദാക്കർ ഇംതിയാസ്  പാക്കിസ്ഥാനിൽ ജനിച്ചു. ഒരു വയസ്സാകുന്നതിന് മുൻപ് മാതാപിതാക്ക ളോടൊപ്പം ഗ്ലാസ്ഗോ നഗരത്തിൽ എത്തി. ചെറുപ്പത്തിലേ ഇംതിയാസ്‌ കവിതകൾ എഴുതാൻ തുടങ്ങി. ജീവിതത്തിന്‍റെ വഴിത്താരയിൽ അവർ അനിൽ ദാർക്കാരെ കണ്ടുമുട്ടി. വിവാഹിതരായി.  ബോംബയിൽ താമസം ഉറപ്പിച്ചു . പിന്നീട് അനിൽ ദാർക്കാരുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇപ്പോൾContinue Reading

പലചരക്ക് കടയിലെ ചില്ലലമാറയ്ക്കും പകുതിതുറന്ന പണച്ചാക്കുകള്‍ക്കുമിടയില്‍ ഒളിവില്‍ കഴിയുന്നവനെ പോലെ ഒതുങ്ങിയിരിക്കുകയായിരുന്നു മാധവന്‍. എന്നെ കണ്ട പാടെ ഉല തുപ്പുന്ന കാറ്റിനെ ഓര്‍മ്മിപ്പിച്ച് അവന്‍ കിതച്ചു. വായ്പയുടേയും വിളിച്ചെടുത്ത ചിട്ടിയുടേയും തവണകള്‍ മുടങ്ങിയെന്നും കൈവായ്പ്പക്കാര്‍ ഇരിക്കപ്പൊറുതി തരുന്നില്ലെന്നും അവന്‍ പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ നിനക്കിതങ്ങു നിറുത്തിക്കൂടേ എന്ന ചോദ്യത്തിനു മുന്നിലേയ്ക്ക് മേശവലിപ്പില്‍ നിന്നും ഒരു പ്രമാണം അവന്‍ എടുത്തിട്ടു. പ്രമാണത്തിലെ നീല മഷിയില്‍ നിന്ന് ഒരു പഴങ്കഥ പൊടി തട്ടിയെടുത്ത് അവന്‍Continue Reading