മനോജ് ജാതവേദര്

കൊല്ലം ടി കെ എം എഞ്ചിനിയറിംഗ് കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം. കുണ്ടറ കേരളാ സിറാമിക്സ് ലിമിറ്റഡിൽ മാനേജർ എഞ്ചിനിയറിംഗ് ; 1988 ൽ മലയാളമനോരമ വാർഷികപ്പതിപ്പ് ശതാബ്ദി വർഷത്തിൽ കോളെജ് വിദ്യാർത്ഥികൾക്കായി നടത്തിയ ചെറുകഥാ മത്സരത്തിൽ അപ്പു ച്ചെട്ടിയുടെ ചിത്ര ദൈവങ്ങൾ എന്ന കഥയ്ക്ക് ഒന്നാം സമ്മാനം. ആതുരാലയം എന്ന കഥയ്ക്ക് അങ്കണം അവാർഡ് . നദികൾ മടങ്ങി വരും ഓരോരോ കഥകളുടെ അവകാശികൾ രാത്രിയിൽ യാത്രയില്ല അവളുടെ ശയനീയ ശായിയാം അവനൊരുഷസ്സിൽ എന്നീകഥാസമാഹാരങ്ങളും കഥയിൽ നിന്ന് അപ്രത്യക്ഷനായ ശിവൻ എന്ന നോവലും കൃതികൾ

  കോളേജിനുള്ളിൽ പലകാലത്തായി പ്രണയനഷ്ടത്താൽ ആത്മഹത്യ ചെയ്ത മൂന്ന് പെൺപ്രേതങ്ങളും രണ്ട് ആൺ പ്രേതങ്ങളുമുണ്ടായിരുന്നു. നേരം നന്നേ ഇരുട്ടിക്കഴിഞ്ഞാൽ ഇവർ പതിവായി പലരൂപങ്ങളിലും പുറത്തിറങ്ങുക പതിവായിരുന്നു. ചിലനേരം കാറ്റായും, മഴക്കാലങ്ങളിൽ മഴയായും, പരസ്പരം കെട്ടിപ്പൂണരണമെന്നഗ്രഹിക്കുന്ന വേളകളിൽ ഇടിമിന്നലായ്‌പ്പോലും ഇവർ സഞ്ചരിച്ചുപോന്നു. കോളേജിനുള്ളിലെ നൈറ്റ് വാച്ചറെ പേടിപ്പെടുത്താതിരിക്കാൻ പലപ്പോഴും കാന്റീനിന്റെ വശം ചേർന്നുള്ള ബോഗൻവില്ലയിലും ഫിസിക്‌സ് ലബോറട്ടറിയോടു ചേർന്നുള്ള കുറ്റിക്കാട്ടിലുമാണ് ഇവർ മേളിച്ചിരുന്നത്. ഒരു ശനിയാഴ്ച രാത്രി സഞ്ചാരത്തിനിടെ പൊട്ടിച്ചിരിച്ചുകൊണ്ടും പരസ്പരംContinue Reading