POLITICS (Page 5)

  ദാരിദ്ര്യത്തെക്കുറിച്ചു നാം സംസാരിച്ചിട്ട് എത്ര കാലമായിക്കാണും? സർക്കാർ അംഗീകരിച്ച കണക്ക് അനുസരിച്ചു തന്നെ 25 കോടി ജനങ്ങൾ അതീവ ദരിദ്രരായ ഒരു രാജ്യം. 25 കോടി. ഏകദേശം അമേരിക്കയുടെ ജനസംഖ്യയുടെ അത്ര ജനങ്ങൾ. UPA ഭരണകാലത്തു നിരന്തരം ചർച്ച ചെയ്യപ്പെട്ട ഒരു വാക്കുണ്ടായിരുന്നു: ദാരിദ്ര്യ രേഖ. ഏതു ദിവസ വരുമാനത്തിന് താഴെയാണ് ഒരു വ്യക്തി ദരിദ്രനായി കണക്കാക്കുക എന്നതിന്റെ സൈദ്ധാന്തിക ചട്ടക്കൂടാണിത്. അന്ന് ഇന്ത്യയിലെ സാമ്പത്തിക വിദഗ്‌ധർ നിശ്ചയിച്ചത്Continue Reading

  പൊതുതിരഞ്ഞെടുപ്പുകൾ രാഷ്ട്രീയപാർട്ടികളെ സംബന്ധിച്ചിടത്തോളം ഞാണിന്മേൽ കളിയാണ്. ചെറിയൊരു പിഴവ് മതിയാകും അടിത്തറ തന്നെ ഇല്ലാതാകാൻ. ഈ സമ്മർദ്ദത്തെ അതിജീവിക്കുക എന്നത് സുപ്രധാനമാണ്. ജാതിയും സമ്പത്തും വർണവും വംശവുമെല്ലാം നിർണായകമാകുന്ന തിരഞ്ഞെടുപ്പുകളിൽ അന്തിമവിജയത്തിനായി പയറ്റുന്ന തന്ത്രങ്ങൾ എല്ലായ്പോഴും ഫലപ്രദം ആവണമെന്നും ഇല്ല.അവസരങ്ങളുടെ കലയാണ് രാഷ്ട്രീയമെങ്കിൽ മുതലെടുപ്പിന്റെ കലയാണ് തിരഞ്ഞെടുപ്പുകൾ. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ഏഴു പതിറ്റാണ്ടു നീണ്ട ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ അവസരങ്ങളെ ഫലപ്രദമായി മുതലെടുത്ത അനേകം രാഷ്ട്രീയContinue Reading

  യു.പി.യിലെ അമേതിയില്‍ നിന്ന് മത്സരിക്കുന്നതോടൊപ്പം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റ്,രാഹുല്‍ ഗാന്ധി കേരളത്തിലെ വയനാട്ടിലും സ്ഥാനാര്‍ത്ഥിയാവുകയാണ്. എന്ന വാർത്ത കേരള രാഷ്‌ട്രീയത്തെ കീഴ്മേൽ മറിക്കുന്ന സംഭവമായി തീർന്നിരിക്കുകയാണ്. നിർഭാഗ്യകരമെന്നു പറയട്ടെ, സെക്കുലർ ഗ്രൂപ്പിന്റെ ഒരു ദേശീയ നേതാവ് കേരളത്തിൽ നിന്ന് മത്സരിക്കാൻ വരുമ്പോൾ സംഘ പരിവാര്‍‍ ചേരിയില്‍ നിന്നുള്ളതിനേക്കാള്‍ എതിർശബ്ദം കേള്‍ക്കുന്നത് ഇടതു പാളയത്തിൽ നിന്നാണ്-. ഐഡിയോളോജിക്ക് ഉപരി തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തെ മുൻപിൽ കാണുന്ന ഇടതു പാർട്ടികളെ ആണ്Continue Reading

ഓരോ അഞ്ചുവര്‍ഷവും കൂടുമ്പോള്‍ ജനാധിപത്യപ്രക്രിയയെ അടിമുടി പരിശോധിച്ചു വിലയിരുത്തേണ്ട നാം എല്ലാം മറന്ന് അതൊരു ഉത്സവമാക്കി ആഘോഷിച്ചു തീര്‍ക്കുന്ന ഒരു കാഴ്ചയാണ്‌ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആനയ്ക്ക് അതിന്‍റെ വലിപ്പം അറിയാനുള്ള ബുദ്ധിശക്തി ഇല്ലാത്തതിനാലാണ്‌ അത് മനുഷ്യന്‍റെ അടിമയായി മാറുന്നത് എന്നൊരു ധാരണ മനുഷ്യര്‍ക്കിടയിലുണ്ടല്ലോ. ഏതാണ്ട് ആ ആനയുടെ അവസ്ഥയാണ്‌ ജനാധിപത്യത്തില്‍ സമ്മതിദായകരായ നമുക്കുമുള്ളത്. ഓരോ കാലാവധിക്കാലത്തും നാം നടത്താതെ പോകുന്ന പ്രവൃത്തിപരിശോധന (performance audit) യാണ്‌, രാഷ്ട്രീയം മുഖ്യതൊഴിലായി സ്വീകരിച്ചിട്ടുള്ളContinue Reading

  വീണ്ടും രാജ്യത്ത് ഒരു പൊതു തെരഞ്ഞെടുപ്പ് നടക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവം എന്ന് ഇതിനെ വിളിക്കാം. നൂറ്റിമുപ്പതു കോടിയിലധികം വരുന്ന ജനങ്ങളുടെ ഭാവി നിർണ്ണയിക്കുന്ന തെരഞ്ഞെടുപ്പ്. അടുത്ത അഞ്ചു വർഷം നമ്മെ ആര് ഭരിക്കണം എന്ന തെരഞ്ഞെടുപ്പ്. പല സംസ്ഥാന നിയമസഭകളിലേക്കും ഈ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്യുന്നുണ്ട്. അങ്ങേയറ്റം വ്യത്യസ്തവും വൈവിധ്യപൂർണവുമായ ഒരു രാജ്യമാണ് ഇന്ത്യ. ഓരോ സംസ്ഥാനത്തിനും ചിലപ്പോൾ അതിനകത്തെ വ്യത്യസ്ത പ്രദേശങ്ങൾക്കും രാഷ്ട്രീയവുംContinue Reading