രാഷ്ട്രീയം (Page 4)

2024-ൽ മോദിയെയും ബിജെപിയെയും ഭരണത്തിൽ നിന്ന് ഇറക്കിവിടുക എന്ന ലക്ഷ്യത്തോടെ പ്രമുഖ പ്രതിപക്ഷകക്ഷികൾ ഐക്യനീക്കങ്ങൾ നടത്തിവരികയാണല്ലോ. പ്രധാനമായും കോൺഗ്രസ്സ്, തൃണമൂൽ കോൺഗ്രസ്സ്, എൻ സി പി, ഡി എം കെ, എന്നീ കക്ഷികളാണ് പ്രതിപക്ഷ ഐക്യനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. കേന്ദ്രത്തിൽ ഭരണത്തിലേറിയാലും ഇല്ലെങ്കിലും, പ്രതിപക്ഷഐക്യം യാഥാർഥ്യമാവുകയാണെങ്കിൽ അതുകൊണ്ട് ഏറ്റവും കൂടുതൽ കോട്ടം സംഭവിക്കുന്നത് (അല്ലെങ്കിൽ പ്രത്യേകിച്ച് ഗുണമൊന്നും ലഭിക്കാത്തത്) ഇടതുകക്ഷികൾക്കായിരിക്കും, പ്രത്യേകിച്ച് സി പി എമ്മിന്. ബംഗാൾ, കേരളം, ത്രിപുര,Continue Reading

‘ഇന്ത്യ ടുഡേ’ നടത്തിയ ഏറ്റവും പുതിയ ‘Mood of the nation Survey’ അനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസമ്മതിയിൽ വൻ ഇടിവാണ് ഉണ്ടായിരിക്കുന്നത്. 2020 ഓഗസ്റ്റിൽ 66% പേർ മോദിയെ പിന്തുണച്ചിരുന്നുവെങ്കിൽ 2021 ജനുവരിയിൽ അത് 38% ആയി കുറഞ്ഞിരുന്നു. ഇപ്പോൾ പുറത്തുവന്ന സർവ്വേ ഫലം കാണിക്കുന്നത് അത് വീണ്ടും കുറഞ്ഞ് 24%-ലേക്ക് കൂപ്പുകുത്തിയിരിക്കുന്നുവെന്നാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇനിയും മൂന്ന് വർഷം കഴിഞ്ഞേ ഉള്ളുവെങ്കിലും, ബിജെപിയെ സംബന്ധിച്ചിടത്തോളംContinue Reading

രാഷ്ട്രപതിഭവൻ മുതൽ ഇന്ത്യാ ഗേറ്റ് വരെ മൂന്ന് കിലോമീറ്റർ നീണ്ടുകിടക്കുന്ന ‘രാജ് പഥ്’ എന്നറിയപ്പെടുന്ന ഇടനാഴി വാര്‍ത്തകളിലൂടെയും റിപ്പബ്ലിക്ക് ഡേയിൽ നടക്കുന്ന പരേഡിലൂടെയും അവിടം സന്ദർശിക്കാത്തവർക്ക് കൂടി പരിചിതമായ സ്ഥലമാണ്. രാജ് പഥ് എന്ന പേരിനെ അന്വർത്ഥമാക്കുന്ന നിരവധി രാജകീയ പൈതൃകമന്ദിരങ്ങൾ നിലകൊള്ളുന്ന ഈ ഇടനാഴിയിൽ വലിയ തോതിലുള്ള നിർമ്മാണ പ്രവൃത്തികൾ ആവശ്യമായി വരുന്ന ബൃഹത് പദ്ധതിയാണ് ‘Central Vista Project’. പുതിയ പാർലമെന്‍റ് മന്ദിരം, പ്രധാനമന്ത്രിയുടെ വസതി, മന്ത്രാലയമന്ദിരങ്ങൾContinue Reading