പുസ്തകപരിചയം (Page 2)

അധികാരവും അധിനിവേശവും സ്വാതന്ത്ര്യവും മനുഷ്യ ജീവിതവും അടുത്തകാലത്ത് വായിച്ച ശ്രദ്ധേയമായ ഒരു നോവലാണ് ദിവ്യ അരുണിന്‍റെ യെല്ലോ റിബ്ബൺ. പ്രമേയത്തിലെ പുതുമയും പുസ്തകം കൈകാര്യം ചെയ്യുന്ന രാഷ്ട്രീയ-സാംസ്കാരിക പശ്ചാത്തലവുംകൊണ്ട് ഏറെ ആകർഷണീയമാണ് ഈ നോവൽ. സിംഗപ്പൂർ, ചൈന, ബാംഗ്ലൂർ, ബ്രിട്ടൻ, കേരളം എന്നിങ്ങനെ വിവിധ ദേശങ്ങൾ നോവലിന്‍റെ പശ്ചാത്തലമാകുന്നുണ്ടെങ്കിലും ഹോങ്കോങ്ങാണ് യെല്ലോ റിബ്ബണിന്‍റെ പ്രധാന കഥാപരിസരം.യെല്ലോ റിബ്ബൺ കേവലം ഒരു രാഷ്ട്രീയ വിഷയമോ പ്രണയപരാജയമോ പറയുക മാത്രമല്ല ചെയ്യുന്നത്; മറിച്ച്Continue Reading

കല്ലിൽ നിന്ന് ശില്പമുണ്ടാക്കാൻ ഉളിമുതൽ മൂർച്ചയുള്ള പല ആയുധങ്ങളും ശില്പി കയ്യിൽ കരുതുന്നു, മനസ്സിൽ രൂപങ്ങളും. ശില്പി ഉള്ളിൽ പതിഞ്ഞ രൂപങ്ങൾ കല്ലിൽ കൊത്തിയെടുക്കുന്ന പോലെ സാമൂഹത്തിലെ ജീവിതക്കാഴ്ചകളിൽ നിന്ന് കഥാകൃത്തുക്കൾ ഭംഗിയുള്ള കഥകൾ നിർമ്മിക്കുന്നു. ശില്പം കല്ലിൻ്റെ മറ്റൊരു രൂപമാണ്, കഥയും. കഥ അതിൻ്റെ വിനിമയം കൊണ്ട് സുതാര്യവും സത്യസന്ധവുമായ ഇടപെടൽ സമൂഹത്തോട് ചെയ്യുന്നുണ്ട്. റാണിയുടെ കഥകളിൽ ഈ ശില്പഭംഗിയും ആശയവിനിമയവും ഒരുപോലെ കാണാം. അതിനായി അവരുപയോഗിച്ച ആയുധങ്ങൾക്ക്Continue Reading

കെ. വി മോഹൻ കുമാറിൻ്റെ ‘ഉല’ എന്ന നോവലിൻ്റെ വായന എൻ്റെ ദേശത്ത് ഞാൻ ജനിച്ചു വളർന്ന വീടിൻ്റെ അയൽപക്കങ്ങളിൽ പല ജാതിയിലും മതത്തിലും ജനിച്ച് പല പല വേലകളിൽ ഏർപ്പെട്ടിരുന്ന ആളുകൾ ഉണ്ടായിരുന്നു. കൽപ്പണി ചെയ്യുന്ന ഒരു കുടുംബമായിരുന്നു തൊട്ടയലത്തു താമസം. എന്നും കാലത്ത് പണിക്ക് പോകുന്നതിനു മുൻപായി കല്ലുളികൾ ഉലയിലിട്ട് മൂർച്ച കൂട്ടുന്ന അയൽക്കാരനെ കുഞ്ഞായിരുന്നപ്പോൾ മുതൽ അല്പം ഭയത്തോടെയാണ് കാണുക. അയാളുടെ മുഖത്തെ കല്ലിച്ച ഭാവവുംContinue Reading

സുദീപ് ടി ജോർജിന്‍റെ ആര്യാനം വെയ്ജ’, എന്ന കഥാസമാഹാരത്തിലൂടെ പുതുതലമുറ കഥകൾ എഴുതി അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഭാഷയിലും, ആഖ്യാനത്തിലും, വ്യത്യസ്തമായ വിഷയങ്ങൾ തെരെഞ്ഞെടുക്കുന്ന കാര്യത്തിലും ഒക്കെ ഇവർ ഏറെ മുന്നിട്ടു നിൽക്കുന്നു. അത്തരത്തിലുള്ള ശ്രദ്ധേയനായ ഒരു കഥാകൃത്താണ് സുദീപ് ടി ജോർജ്ജ്. അദ്ദേഹത്തിന്റെ ‘ആര്യാനം വെയ്ജ’, എന്ന സമാഹാരത്തിലെ കഥകളിലൂടെ പറയാൻ ശ്രമിക്കുന്നത് ഇന്നിന്‍റെ രാഷ്ട്രീയമാണ്‌. ആശകളുടെയും ആകുലതകളുടെയും നന്മകളുടെയും ഇടത്തിൽ നിന്ന് കൊണ്ടാണ് കഥാകൃത്ത് പറയാനുള്ളത് പറയുന്നത്. രാഷ്ട്രീയത്തിന്‍റെയും കലാപത്തിന്‍റെയുംContinue Reading

സമരൻ തറയിൽ രചിച്ച “വംശധാര “എന്ന നോവലിനെ കുറിച്ച് കോന്തപ്പൻ കാരണവരെ ചികിത്സിക്കാൻ പോകാൻ, ബ്രഹ്മശ്രീ കുഞ്ഞുമാമി വൈദ്യർ പരികർമ്മിയോട് മഞ്ചലെടുക്കാൻ പറയുന്ന കാലത്തു നിന്നും തുടങ്ങി വർഷങ്ങൾക്കിപ്പുറം കുറുപ്പിനേയും വാസുവിനേയും കൊണ്ട് വിമാനം റൺവേ വിട്ട് കടലിനു മുകളിലെ വിതാനങ്ങളിലേക്ക് പറന്നുയരുന്ന മറ്റൊരു കാലത്താണ് വംശധാരയുടെ അറ്റം ചെന്നു നില്ക്കുന്നത്. ‘വസൂരിപ്പുരയ്ക്കടുത്തായി ജീവന്റെ സാന്നിധ്യമില്ല. കൂരാക്കൂരിരുട്ട് ചൂട്ടുവീശിച്ചെന്നു. വെളിച്ചത്തുണ്ടുകളിൽ ചെറുചെറ്റപ്പുര തെളിഞ്ഞുവന്നു. ഒച്ചയോ അനക്കമോ ഉണ്ടായില്ല. മണലടിച്ചു കയറിയിട്ടുണ്ട്.Continue Reading