പൂമുഖം viewfinder വ്യൂ ഫൈൻഡർ

വ്യൂ ഫൈൻഡർ

എന്നും കടന്നുപോകുന്ന വഴിയിലെ നാഗലിംഗവൃക്ഷം ഇന്നു കാലത്ത് അടിമുടി ചുവന്നു. ഓരോ ശിഖരത്തിലും മഞ്ഞയും ചുവപ്പും കലർന്ന പത്രങ്ങൾ സ്വർണവെയിൽ ചുംബനത്താൽ തുടുപ്പാർന്നു നിന്നു. ഇനി ഓരോ നാളും നാഗലിംഗം കാഴ്ചയാവുന്നു. ഇലകളത്രയും വാർന്നു വീണ് നിരാഭരണയായി അവൾ നില്ക്കും. പിന്നെ പൊടുന്നനെ ഒരു ദിവസം ദേഹമാസകലം നനുനനുത്ത പച്ചത്തളിര് വന്നുമൂടും. കാണെക്കാണേ പച്ചിലകൾ കൊമ്പുകളിൽ കവരങ്ങളിൽ വിരലുകളിൽ വന്നുകൈകൂപ്പി നില്ക്കും. പിന്നെ അവയത്രയും താലം പിടിച്ച് പ്രഭാതങ്ങളെ വരവേൽക്കും.ശ്രാവണത്തിലെ നിഴലുകൾക്ക് സൌന്ദര്യം ഇത്തിരി കൂടുതലാണ്. തൂമഞ്ഞിൻ നീഹാരികയാൽ മുഖം മറച്ചുനില്ക്കുന്ന ഉഷമലരികൾ സൂര്യാംശുവിനെ ആലിംഗനത്താൽ സ്വീകരിക്കും. പകൽവേളകൾ നിസ്സീമ സൗഭഗം ചൊരിയുന്ന പ്രശാന്തതക്ക് വഴിമാറും. നിറവാർന്ന അപരാഹ്നങ്ങളും പോക്കുവെയിൽമയൂരം വിടർത്തുന്ന സായാഹ്നദീപ്തികളും കാണെക്കാണെ ധ്യാനമഗ്നമാവും.

നാഗലിംഗ വൃക്ഷം

പൂക്കൾ പൊതിഞ്ഞ തരു ശാഖി

പൂക്കളുടെ വിന്യാസം.

ഒരു പൂ വിടരുന്നു

വീണ്ടും ഹരിതതാലങ്ങളേന്തി….

Comments
Print Friendly, PDF & Email

You may also like