യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 16 – മജായി
മരുഭൂമിക്ക് മീതേ കഴുകൻ വട്ടമിട്ടു. എരിയുന്ന ഉച്ചവെയിലിൽ മരുപ്പരപ്പ് ഒരു ചൂളപോലെ ചുട്ടുപഴുത്തു. ജീവകണങ്ങൾ ഓരോന്നായി നീറി പുകഞ്ഞ് കരിയായി. പക്ഷേ, കഴുകൻ ഭയന്നില്ല. അവൻ ഭ്രമണം തുടർന്നു ആകാശക്കണ്ണുകൾ മരുഭൂമിയെ അരിച്ചുകോരി. ആദ്യം വലിയ വൃത്തത്തിൽ. പിന്നെ അതു ചെറുതായി ചെറുതായി ഒടുവിൽ ഒരിറ്റുശ്വാസത്തിനായി പിടയുന്ന ഒരു മനുഷ്യൻ ആ ചോരക്കണ്ണിൽ തടഞ്ഞു! അറബികളുടെ താവളത്തിനു മീതെ മരണത്തിന്റെ നിഴൽ പതിഞ്ഞു. ദുർമരണത്തിൻ്റെ ലക്ഷണങ്ങൾ കണ്ട് മരുപ്പാതയിൽ സഞ്ചരിച്ചവർContinue Reading





















