യെറുശലേമിലേക്കുള്ള പാത – അദ്ധ്യായം 12 – ഒട്ടക ബാലൻ
ഉദയത്തിനു മുമ്പേ ക്വാതിലെ ദാസർ പുറപ്പെട്ടു. അരുണോദയം ദൃശ്യമായപ്പോൾ അവർ ഒട്ടകത്തിനു മുകളിൽ നിന്ന് ഇറങ്ങി സൂര്യദേവനെ സാഷ്ടാംഗം പ്രണമിച്ചു. ആകാശം ഒട്ടകത്തിന്റെ അകിടു പോലെ ചുരന്നിരുന്നു. പാൽവെളിച്ചം മരുഭൂമിയിൽ പതിച്ചു. മരുപ്പരപ്പ് പ്രഭാതമഞ്ഞിൽ ധവളാഭമായി. അറബികളുടെ യാമപ്രാർത്ഥനകൾ വാനിലേക്ക് ഉയർന്നു.ശലമോന്റെ കണ്ണുകൾ തിളങ്ങി.വെളിച്ചം എത്രയോ ഇമ്പമുള്ളതാണ്. സൂര്യനെ കാണുന്നതു കണ്ണിനു അതീവ പ്രീതികരവും. ഹൃദയത്തിൽ പ്രതീക്ഷയുടെ ഒരു പൊൻ കിരണം പതിഞ്ഞാൽ മതിയാകും മനസ്സിലെ ഘോരന്ധകാരം മാറാൻ. ഉദയംContinue Reading





















