INTERVIEW (Page 5)

ലോക സിനിമയെ കുറിച്ചും, മറുഭാഷാ ഇന്ത്യൻ സിനിമകളെ കുറിച്ചും, മലയാള സിനിമകളെ കുറിച്ചും ആഴത്തിലുള്ള ഒട്ടേറെ നിരൂപണങ്ങൾ, പഠനങ്ങൾ, നിരീക്ഷണങ്ങൾ എന്നിവ നമുക്ക് നൽകിയ, ദേശീയ പുരസ്‌കാരം അടക്കം ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ച പ്രശസ്ത എഴുത്തുകാരനും സീനിയർ സിനിമാ പ്രവർത്തകനുമായ ഐ ഷണ്മുഖദാസ് മാഷുമായി കൂടെ നടന്ന് സംസാരിച്ച കാര്യങ്ങളാണ് ഇതിലുള്ളത്. 2022-ലെ ഫിപ്രസി.-ഇന്ത്യ (FIPRESCI-India) (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ്) ഏർപ്പെടുത്തിയ സത്യജിത് റേ മെമ്മോറിയൽ അവാർഡ്Continue Reading

രണ്ടായിരത്തി പതിനൊന്നിലെ മേയ് മാസത്തില്‍ ക്രിക്കറ്റും ശ്രീലങ്കയും നിറഞ്ഞു നില്‍ക്കുന്ന ‘ചൈന മാന്‍ ‘ എന്ന പുസ്‌തകം വായിച്ചിട്ട് ഞാന്‍ ഷെഹന്‍ കരുണ തിലക എന്ന എഴുത്തുകാരന് ഒരു ഫേസ് ബുക്ക്‌ മെസ്സേജ് അയച്ചു, ‘ചൈനമാന്‍ വായിച്ചു വളരെ ഇഷ്ടപ്പെട്ടു’ എന്ന്. ശ്രീലങ്കയുടെ കഥ പറയാന്‍ ഷെഹന്‍ ക്രിക്കറ്റ് എന്ന മാധ്യമം ഉപയോഗിക്കുകയായിരുന്നു ഈ പുസ്തകത്തില്‍. പ്രത്യക്ഷത്തില്‍ അല്ലാതെ കാലിക ശ്രീലങ്കന്‍ സമൂഹത്തിലെ പല കാര്യങ്ങളിലേക്കും ഈ നോവല്‍ വിരല്‍Continue Reading

ബാല്യം മുതൽ അട്ടപ്പാടിയുടെ ജീവിത പരിസരങ്ങളുമായി നേർ പരിചയമുള്ള ബേസിൽ പി ദാസുമായി മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ പി എൽ ലതിക നടത്തുന്ന അഭിമുഖം. അട്ടപ്പാടിയിൽ വീണ്ടും ശിശു മരണങ്ങൾ വാർത്തയാവുകയാണല്ലോ. എന്താണവിടെ സംഭവിക്കുന്നത്? അട്ടപ്പാടിയിലെ പട്ടിണിക്ക് എന്നാണ് അറുതി വരിക? അട്ടപ്പാടിയിൽ പട്ടിണിയില്ല. പൊതു ഭക്ഷ്യ വിതരണം സംസ്ഥാനത്തെ മറ്റു ഭാഗങ്ങളിലെപ്പോലെ അട്ടപ്പാടിയിലും നടക്കുന്നുണ്ട്. അട്ടപ്പാടിയിലെ ശിശുക്കളുടെയും അമ്മമാരുടെയും പ്രശ്നം പോഷകാഹാരക്കുറവാണ്. 750 ഗ്രാം ഭാരത്തോടെContinue Reading

എൻ പി ആഷ്‌ലി: കൊറോണ ലോകക്രമത്തെ ആകെ മാറ്റി മറിച്ചപ്പോൾ അവിടെ രണ്ടു സാധ്യതകൾ ഉണ്ടായിരുന്നു. ഒന്നുകിൽ, പുതിയൊരു സാമ്പത്തിക-രാഷ്ട്രീയ വ്യവസ്ഥിതി ഉണ്ടായിവരാം. അല്ലെങ്കിൽ, പഴയ പ്രശ്നങ്ങളും ലോകക്രമവും എല്ലാ ക്രൂരതയോടും വൃത്തികേടുകളോടും കൂടുതൽ പുറത്തേക്കു വരാം. രണ്ടാമത്തേതു സംഭവിക്കാം എന്നതിന്റെ ഒരു സൂചനയായി താലിബാൻ അഫ്‌ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തതിനെ വായിക്കാവുന്നതാണ് . അഫ്‌ഗാനിസ്ഥാനെ ഇന്നത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചത് എന്തൊക്കെയാവാം? സി ടി അബ്ദുറഹീം: താലിബാന്റെ ഉല്പത്തിയിലും വളർച്ചയിലുംContinue Reading

മുഹമ്മയെ സിന്തറ്റിക് സാനിറ്ററി പാഡ് വിമുക്തമാക്കിയ പദ്ധതിയുടെ സീനിയർ പ്രോഗ്രാം ഓഫീസർ റീമ ആനന്ദുമായി പി എൽ ലതിക നടത്തുന്ന അഭിമുഖം റീമ ആനന്ദ് .വായനക്കാർക്കുവേണ്ടി സ്വയം പരിചയപ്പെടുത്താമോ ? ഞാൻ പത്തനംതിട്ട സ്വദേശിയാണ് . ജന്തു ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം എഡും കരസ്ഥമാക്കിയിട്ടുണ്ട് . ഒരു ഹയർ സെക്കന്ററി സ്‌കൂൾ , കേന്ദ്രീയ വിദ്യാലയ, ചേർത്തല എസ് എൻ കോളേജ് എന്നിവിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തു .എന്നുംContinue Reading