LITERATURE (Page 86)

കഴിഞ്ഞ രണ്ടുവാരങ്ങളിലായി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ പത്തുകഥകളാണ് അച്ചടിച്ച് വന്നത്. അവ ഓരോന്നിനെയും കുറിച്ചുള്ള വിവരണത്തിന് പുറമെ, ആമുഖമായി കൂടുതൽ എന്തെങ്കിലും പറയുന്നത് വായനക്കാർക്ക് വിരസതയുടെ തോത് കൂട്ടാനേ ഉപകരിക്കൂ എന്നതിനാൽ നേരെ കഥകളിലേക്ക് തന്നെ കടക്കുന്നു. നമ്മൾ ദൈനംദിന ജീവിതത്തിൽ കാണുന്ന ഒരു കൂട്ടം മനുഷ്യർ. അതിൽ തന്നെ സമപ്രായത്തിലുള്ള മൂന്ന് വൃദ്ധന്മാർ. അവരുടെ മാനസികാവസ്ഥയിലേക്കുള്ള നോട്ടം എത്രത്തോളം സുന്ദരമായിരിക്കും? ദൂരെ നിന്നുകൊണ്ട് അവരുടെ ജീവിതം കാണുന്നു കെ വിContinue Reading

പ്രധാനപ്പെട്ട അച്ചടി മാധ്യമങ്ങളിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിക്കപ്പെട്ട കഥകൾ അഞ്ഞൂറോളം വരും. അവയിൽ നിന്നും ഏറ്റവും നല്ലതു ഏത് എന്ന തെരഞ്ഞെടുപ്പ് ശ്രമകരമാണ്. നല്ലത് എന്ന ആ ഗുണമേ ന്മയുടെ ഉരകല്ലിനെക്കുറിച്ച് വ്യക്തമായ നിർവചനം ഉണ്ടെങ്കിൽ മാത്രമേ ഇത് ഒരു പരിധിവരെ എങ്കിലും സാധ്യമാകൂ. ഒരു സാഹിത്യരൂപം എന്ന നിലയിൽ കഥയെ എന്റേത് മാത്രമായ ആസ്വാദന രീതി വച്ച് അവലോകനം ചെയ്യുമ്പോൾ ഏറ്റവും മുൻതൂക്കം കൊടുക്കുക അവയിലെ കലാംശത്തിന് തന്നെയാണ്. പ്രമേയത്തിലെContinue Reading

കുന്നിൻതാഴ്‌വരയിലൊരുകുടിലിൽഉരുകിയൊലിച്ചവെയിലേറ്റ്,ആർത്തലച്ചമഴയിൽ കുതിർന്ന്,ഒറ്റക്കൊരു വൃദ്ധൻ.പുഴുവരിച്ച്,ഊർദ്ധ്വൻ വലിച്ച്,ചുടു ശ്വാസത്തിൽവായ്പ്പുണ്ണിൻദുർഗന്ധം പേറി,പൊടിഞ്ഞ പായയിൽകടലാമപോലുൾവലിഞ്ഞ്,അയാൾ കിടന്നു.കുന്നോളംസ്വപ്നത്തേരിലേറിവികസനമെന്ന അമ്പെയ്ത്ഒരുനാളവർ വന്നുകൈകളിൽ ചിഹ്നങ്ങൾ,ദണ്ഡുകൾ,ദിശാസൂചികകൾ.കല്പനകൾ കൊണ്ടവർദിക്കളന്നു,അതിർത്തി തിരിച്ചുഅടയാളം കുത്തിഐക്യപ്പെട്ട ജനതമരിക്കാനുറച്ച്‌ പോരിനിറങ്ങി.ശുഷ്കാന്തിയോടെയവർഅടയാളങ്ങൾ മായ്ച്ചുകളഞ്ഞു.വികസനമെന്ന ആയുധംമാറാപ്പിലേക്ക് ഒതുക്കി വെച്ച്,പിന്നെപ്പൊഴോദണ്ഡനമുപേക്ഷിച്ച്നാടും, കാടും വിട്ടകന്നു.എല്ലും തോലുമായതാഴ്‌വാരം ഉപേക്ഷിക്കപ്പെട്ടു !കൂടെകുടിലും വൃദ്ധനും അപ്രത്യക്ഷരായി.രാപ്പാടി നീട്ടിവിളിച്ചുപ്രേയസിയെ തിരഞ്ഞ് പക്ഷികൾകാടിറങ്ങി. കവര്‍ ഡിസൈന്‍: വില്‍സണ്‍ ശാരദ ആനന്ദ്‌Continue Reading

2 PM ന് ഒരാൾ കന്യാകുമാരിമുനമ്പിൽ നിന്ന് ഒരു സിഗററ്റ്കത്തിച്ച് വലിക്കാനാരംഭിക്കുന്നു..സമയത്തെ മാറ്റാതെപ്രദേശങ്ങളെ മാത്രം മാറ്റി മാറ്റിഅയാൾ അത് തുടരുന്നു ..അടുത്ത പഫ് .. അതിനടുത്ത പഫ്അങ്ങനെ അങ്ങനെ 2 PM നു തന്നെഇന്തോനേഷ്യൻ തെരുവിൽപാമ്പിനേപ്പോൽ പുളഞ്ഞുംകൊണ്ടൊരു പഫ്പപ്പാ ന്യൂ ഗിനിയയിലെ പബിൽകേറിഏതോ മദാലസ സംഗീതത്തിൽഅടുത്ത പഫ്കരീബിയൻ കടൽക്കരയിൽനഗ്നനായി മലർന്നു കിടന്ന്അടുത്തടുത്ത പഫ്കൊളംബിയയിലെ ഏതോആളില്ലാത്ത ഗോൾ പോസ്റ്റിൽചാരി ആഞ്ഞു വലിച്ചെടുത്തഅവസാനത്തെ പഫ് ..അറ്റ്ലാൻ്റിക് സമുദ്രത്തിനുംആഫ്രിക്കൻ വൻകരക്കും മീതെമേഘം പോലെ അയാൾContinue Reading

ലിയനഗേ അമരകീര്‍ത്തിവിവ: എ.കെ.റിയാസ് മുഹമ്മദ് വീട്ടില്‍ സ്ഥിരമായി നില്‍ക്കാന്‍ ഒരു സ്ത്രീയെ കണ്ടെത്തി തരാനായി ചേച്ചിക്ക് ഞാനൊരു സന്ദേശയമയച്ചു. മൂന്നു നാലു മണിയാകുമ്പോള്‍ ലക്ഷ്മി പോയിടുമെന്നതാണ് അതിനുള്ള പ്രധാനകാരണം. ലക്ഷ്മിയുടെ മകള്‍ക്ക് കുഞ്ഞ് പിറന്നതു തൊട്ടാണ് വീട്ടിൽ പോകാന്‍ അവള്‍ തിരക്കു കൂട്ടുന്നത്. അതില്‍പിന്നീട് തേങ്ങ ചിരവുന്നതിന് പകരം തേങ്ങ ചുരണ്ടാന്‍ തുടങ്ങിയിരുന്നു. “ഈ തേങ്ങാച്ചമ്മന്തി കഴിക്കാന്‍ പോലും മുള്‍ക്കരണ്ടിയും കത്തിയും വേണം” എന്നു പറഞ്ഞ സംഭവം പോലും നടന്നത്Continue Reading