പത്ത് പെൺമരണങ്ങൾ, അതിലൊന്ന് ഒരാണും!
ഇതൾ 15 എത്ര ദിവസമായി ഈ മഴ… തോരാതെ പെയ്യുന്ന മഴക്കാലം ഓർമ്മകളുടെ പെയ്ത്തുകാലം കൂടിയാണ് മാഞ്ഞുപോയ ഓർമ്മകൾപോലും മഴനൂലുകളിൽക്കയറി ഊഞ്ഞാലാടിയെത്തും.ശേഷം, ഓർമ്മമഴ നനഞ്ഞുകൊണ്ടൊരു തിരിഞ്ഞു നടത്തം. ബാല്യകൌമാരങ്ങളും, സ്വപ്നങ്ങളും, കൈകളിൽ നിന്നും ഊർന്നുപോയ മഞ്ചാടിമണികളും വിദൂരതയിലിരുന്നുകൊണ്ട് വിരലിൽ തൊടാതെതൊട്ട് പരിചയം പുതുക്കും.ചിരിപ്പിച്ചും , കരയിപ്പിച്ചും , മോഹിപ്പിച്ചും, നിരാശപ്പെടുത്തിയും, വെറുപ്പിച്ചും , അവയിങ്ങനെ പിന്നാലെ…. രണ്ട് ദിവസമായി നന്നായി ഉറങ്ങുന്നുണ്ട്. പ്രസവത്തിന് നാട്ടിലേക്ക് വരുന്നില്ലെന്നും, പ്രസവം ഇവിടെയുള്ള ഡോക്ടറുടെContinue Reading





















