നോവൽ (Page 13)

ഇതൾ 10 ഏതോ ഒരത്ഭുത ലോകത്ത് നിന്ന് പൊടുന്നനെ ആരോ വലിച്ചിട്ടതുപോലെ ഞെട്ടിയുണർന്നു. ഇന്നലെ എന്തൊക്കെയായിരുന്നു സംഭവിച്ചത് ? അതൊന്നും ഒരു സ്വപ്നം മിച്ചംവെച്ച കടങ്കഥയല്ലെന്ന് പാകത്തേക്കാൾ വലിയ റോസ് നിറത്തിലുള്ള ഉടുപ്പണിഞ്ഞ ചെറിയ പെൺകുട്ടിയുടെ “അക്കാ ഉങ്കളെ അമ്മാ വിളിച്ചു” എന്ന ശബ്ദം ബോധ്യപ്പെടുത്തി. കിടക്കയിൽ നിന്നെഴുന്നേറ്റ് അലസം അടുക്കളയിലേക്ക് നടക്കുമ്പോൾ ഒപ്പം അവളില്ലല്ലോ എന്ന് തിരിഞ്ഞുനോക്കി. അവൾ, ഞാൻ കിടന്ന കിടക്ക കുടഞ്ഞ് വിരിക്കുകയായിരുന്നു. അൽപ്പം ശ്രമപ്പെട്ട്Continue Reading

ഇതൾ : ഒൻപത്. ശങ്കരി ” നോക്കൂ മായാ, ഗർഭിണികൾക്ക് ആഹാരംപോലെ പ്രധാനപ്പെട്ടതാണ് ഉറക്കവും. ഉറങ്ങാതിരുന്നാൽ പിന്നീടത് പല കോംപ്ളിക്കേഷനുകൾക്കൂം കാരണമാകും. വിദ്യാഭ്യാസമുള്ള ആളല്ലേ മായാ, എന്നിട്ടാണോ ഇങ്ങനെ?”“ഞാൻ ഇവളോട് നാട്ടിൽ ഇവളുടെ അമ്മയുടെയടുക്കൽ കൊണ്ടുവിടാം, കുറച്ചുദിവസം അവിടെ നിൽക്കുമ്പോൾ ഒന്ന് റിഫ്രഷാകുംന്ന് പറഞ്ഞതാണ്.പക്ഷേ, വേണ്ടാ എന്ന് ഇവൾക്ക് ഒരേ നിർബന്ധം.”” തത്ക്കാലം ഞാൻ ഉറങ്ങാനൊരു മരുന്ന് എഴുതാം ഇത്കൊണ്ടും ശരിയായില്ലെങ്കിൽ ഒരു സൈക്കോളജിസ്റ്റിനെ കാണാം.. അത് ഗുണം ചെയ്യും.Continue Reading

ഇതൾ 8 കഴിഞ്ഞ നാലുവർഷങ്ങളിൽ ജീവിച്ച ജീവിതത്തിന്റെ വിളവെടുപ്പ് കാലത്തിലൂടെയാണ് ഈ യാത്ര. ഒട്ടുമേ ആവതില്ലെന്ന് വല്ലാതെ മടുത്തുപോകുമ്പോഴും തോറ്റു പോകരുതെന്ന് മനസ്സ് വാശിപിടിക്കുന്നു.ആ വൈരലോക്കറ്റിന്റെ വിഷയത്തിന് ശേഷം പലതരം അപമാനങ്ങളാണ് ഏൽക്കേണ്ടിവരുന്നത്. അമ്മവീട്ടിൽ പോയ് കുറച്ചുദിവസം നിൽക്കണമെന്നുണ്ട്, പക്ഷേ അനുവാദം ചോദിക്കാൻ വയ്യ. വിട്ടിൽ നിന്നും ആരെങ്കിലും ഇങ്ങോട്ട് വന്നിട്ടും മാസങ്ങളായി. കഥയൊന്നുമറിയാതെ അവർ… സരസ്വതിയും ഇന്ദിരയും അക്കായോട് പിണക്കമായിരിക്കും. അവസാനം ചെന്നപ്പോൾ രണ്ടാൾക്കും ദാവണിവാങ്ങി നല്കാമെന്ന് വാക്കുകൊടുത്തിരുന്നു.Continue Reading

ഇതൾ:- ഏഴ്🌿 ഏതാനും മണിക്കൂറുകൾക്ക് മുമ്പ് എന്തൊക്കെയാണ് ഇവിടെ നടന്നത്! കടവുളേ, ഒക്കെയുമൊരു കെട്ട കനവായിരുന്നെങ്കിൽ….. അല്ല … അല്ല… ഈ നടന്നതൊന്നും കനവായിരുന്നില്ല… നിജം നിജം മാത്രം. ഇതിനുമാത്രം പാപം ഞാനെന്താണ് ചെയ്തത്?ആ സീതാദേവിക്ക് രക്ഷകയായ് ദൂമിപിളർന്ന് കൂട്ടിക്കൊണ്ട്പോകാൻ ഭൂമാതാവായ അവളുടെ അമ്മയുണ്ടായിരുന്നു. ഈ അപമാനത്തിൽ നിന്നും എന്നെ രക്ഷിക്കാൻ എന്റെ അമ്മയ്ക്കാവുമോ? സാധുവായ അവർ ഈ വിവരം അറിഞ്ഞാൽ അപമാനഭാരത്താൽ സ്വയം ഇല്ലാതാവുകയേയുള്ളൂ. ശത്രുക്കൾ കുരുക്കിയ കുടുക്കിൽക്കിടന്ന്Continue Reading

ഇതൾ- ആറ്🌿 “ഈരേഴു ഭുവനങ്കള്‍ പടൈത്തവനേകൈയില്‍ ഏന്തി ശീരാട്ടി പാലൂട്ടി താലാട്ട നീഎന്ന തവം സെയ്തനൈ യശോദാഎന്ന തവം സെയ്തനൈ…” “എന്നട ചെല്ലക്കുട്ടി? അമ്മാവോടെ ചെല്ലമാക്കുമാ?… അമ്മാവോടെ തങ്കം എങ്കെ? എന്ന വേണം.. അപ്പാക്കിട്ടെ പോലാമാ? “ പാൽ നിറഞ്ഞിരിക്കുന്ന വായ മുലക്കണ്ണിൽനിന്നുംമാറ്റി അമ്മയുടെ മുഖത്തുനോക്കി മതിമറന്ന് ചിരിക്കുകയാണെന്റെ ഉണ്ണിക്കൃഷ്ണൻ. വായിലൂടെ പാലൊഴുകുന്നു. ഇന്നോളം കണ്ടതിൽ ഏറ്റവും അഴകാന കാഴ്ച. പുതുമണ്ണിൽ ആദ്യമായ് വിത്തുമുളച്ചിരിക്കുകയാണ്. ബാലികയുടെയും മകളുടെയും ഭാര്യയുടെയും എണ്ണിയാലൊടുങ്ങാത്തContinue Reading