സുരേഷ് നെല്ലിക്കോട്

സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.

വൃക്ഷാവലികള്‍ അവയുടെ വാര്‍ഷികാഘോഷങ്ങളായ നിറം‌മാറ്റത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്ന കാലമാണ്‌ കാനഡയില്‍ സെപ്റ്റംബറിന്‍റെ ആദ്യവാരം. വലിഞ്ഞുമുറുകുന്ന തണുപ്പുകാലത്തിന്‍റെ ആരംഭകാലം. ആറുമാസംകൊണ്ട് ഒരുവര്‍ഷത്തെ ഓട്ടമാണ്‌ മനുഷ്യര്‍ക്കും പ്രകൃതിക്കും. ഏപ്രിലില്‍ തളിര്‍ത്തവയൊക്കെ പൂത്തും കായ്ച്ചും ഇനി കൊഴിയാന്‍ തുടങ്ങും. നോക്കിനില്‍ക്കെയായിരുന്നു, ആ വളര്‍ച്ച. ആട്ടവും പാട്ടും കൂട്ടവുമായി ഓടിനടന്നവരൊക്കെ ചുവരുകള്‍ക്കുള്ളിലേയ്ക്ക് വലിയാനുള്ള ശ്രമങ്ങളായി. ഉത്സവങ്ങളുടെയൊക്കെ കൊടിയിറക്കമായി. ഇത്തരം ഉത്സവങ്ങളിലെ മഹോത്സവമായിട്ടാണ്‌ ടൊറോന്‍റോ നഗരം അവിടുത്തെ രാജ്യാന്തരചലച്ചിത്രോത്സവത്തെ വിശേഷിപ്പിക്കുന്നത്. അങ്ങനെ പറയപ്പെടുന്നതില്‍ തെറ്റുമില്ല. എഴുപത് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നContinue Reading

2005 വരെ സ്കൂൾ അവധിക്കാലത്തായിരുന്നു നാട്ടിലേയ്ക്കുള്ള യാത്രകൾ കുടുതലും. ഒരു മാസം മുമ്പേ സുജയും കുട്ടികളും. അവർ പോയി ഒരു മാസത്തിനു ശേഷം ഞാനും. തിരിച്ചുള്ള യാത്രകൾ എല്ലാവരും ഒരുമിച്ചാവും. ഈ രണ്ടു മാസങ്ങളിലാണ് ചെക്കന്മാർ സകല ഗുസ്തികളും കൺകെട്ടുവിദ്യകളും ഹൃദിസ്ഥമാക്കാറുള്ളത്. ബാക്കിയുള്ള പത്തുമാസം അതൊക്കെ ഞങ്ങളുടെ മേൽ പ്രയോഗിക്കും. ആ യാത്രകളിലൊക്കെ ഒരു അനന്തപുരി – കൊല്ലം സന്ദർശനങ്ങളും ഉണ്ടാവാറുണ്ട്. അവധിക്കാലം കഴിഞ്ഞ് അബുദാബിയിൽ മടങ്ങിയത്തുമ്പോഴൊക്കെ ജോർജ് ചോദിക്കാറുള്ളContinue Reading

മൈക്കെല്‍ ചാന്‍ഡ്‌ലര്‍ ലണ്ടനിലെ കാക്കത്തമ്പുരാനാണിപ്പോള്‍. അങ്ങനെയൊരു വാക്കുണ്ടോ എന്ന സന്ദേഹത്തിനു മുമ്പില്‍ ഞാന്‍ കുറ്റം സമ്മതിച്ചുകൊണ്ടു പറയുകയാണ്‌: ഇല്ല. അതൊരു പുതിയ വാക്കാണ്‌. Ravenmaster എന്ന പദത്തിന്‌ പകരമായി ഞാന്‍ ഇടുന്ന പേരാണത്. കാക്കത്തമ്പുരാട്ടികള്‍ ക്കാണെങ്കില്‍ ഇതുവരെ പുല്ലിം‌ഗവെല്ലുവിളി ഉണ്ടായിട്ടില്ലാത്തതിനാല്‍ കാക്കകള്‍ക്കു വേണ്ടിയുള്ള ഒരു തമ്പുരാനായ മൈക്കെല്‍ ബാര്‍‌ണി ചാന്‍ഡ്‌ലര്‍ക്ക് ഞാന്‍ ആ നമ്മുടെ ഭാഷയില്‍ ആ പദവി നല്‍കുകയാണ്‌. മൈക്കെലിനു വയസ്സ് 56. മുമ്പ് ബ്രിട്ടനിലെ റോയല്‍ മറീന്‍Continue Reading

ആട്ടം’ എന്ന ചലച്ചിത്രത്തിന്‍റെ ഒരു ചുവര്‍പരസ്യം എന്നെ ഓര്‍മ്മിപ്പിച്ചത് ലിയൊനാര്‍ഡോ ദവിന്‍‌ചിയുടെ ‘അന്ത്യത്താഴ’ (The Last Supper) മാണ്‌. ഒന്നുകൂടി അതിലേയ്ക്കിറങ്ങിയാല്‍ പ്രധാന കഥാപാത്രമായ അഞ്‌ജലി (Zarin Shihab) യേശുവാകുന്നതും ചുറ്റും കൂടിയ പന്ത്രണ്ടു പേര്‍ സുഹൃത്തുക്കളോ ശിഷ്യരോ ആകുന്നതും കാണാം. പ്രസിദ്ധമായ ‘അന്ത്യത്താഴം’ ഇറ്റലിയിലെ മിലാനിലെ സാന്‍റ മറിയ ഡീല്ലെ ഗ്രാറ്റ്‌സിയെ പള്ളി സമുച്ചയത്തിലാണെങ്കിലും അതിന്‍റെ വിവിധ കോണുകളില്‍ നിന്നുള്ള കാഴ്‌ചകളായും സംഭാഷണപ്രതികരണങ്ങളായും പല ചിത്രകാരന്മാരും പകര്‍ത്തിയ ചിത്രങ്ങള്‍Continue Reading

കഥാപാത്രം നമുക്കു നേരേ നടന്നടുക്കുന്നു. പിന്നീട്, കാതടപ്പിക്കുന്ന ഒരു ശബ്ദത്തോടെ ചിത്രം അവസാനിക്കുകയാണ്‌. എന്താണു സംഭവിച്ചിരിക്കുന്നത്? ? ആ ഭൂമിക കുലുങ്ങിയിട്ടുണ്ടോ? അതോ, അതു വീണ്ടും കാലചക്രത്തിനടിയില്‍‌പ്പെട്ട് പഴയതുപോലെ മറഞ്ഞിട്ടുണ്ടാവുമോ? തുടര്‍ന്ന്‌, കൊട്ടകയിലെ കുഞ്ഞുവെളിച്ചങ്ങള്‍ ഉണരുകയായി. ചലച്ചിത്രവുമായി ബന്ധപ്പെട്ടവരുടെ പേരുകള്‍ തിരശ്ശീലയില്‍ തെളിയുകയായി. ‘സ്ഥല്‍’ (A Match) എന്ന സിനിമ അവസാനിക്കുന്നതിനെക്കുറിച്ചാണ്‌ ഞാന്‍ പറഞ്ഞുവരുന്നത്. ജയന്ത് ദിഗംബര്‍ സൊമാല്‍ക്കര്‍ എന്ന എഞ്ചിനീയര്‍ ആദ്യമായി സം‌വിധാനം ചെയ്ത മറാഠി കഥാചിത്രം. ഈയിടെContinue Reading