വ്യൂ ഫൈൻഡർ 4
പെരിയാറിന്റെ തീരത്തുള്ള ഹരിതസമൃദ്ധിയിൽ ശിരസ്സുയർത്തി നിന്ന കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനയിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാനായി പോയതാണ്. കേരളസംസ്കാരം പഠനവിഷയമായിരുന്ന കാലത്ത് കാഞ്ഞൂർ പള്ളിയെ ക്കുറിച്ചും അൾത്താരയിലെ വർണ വിസ്മയത്തെ ക്കുറിച്ചും വായിച്ചറിഞ്ഞിരുന്നു.പത്തു നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന കാഞ്ഞൂർ പള്ളിയുടെ അൾത്താര ചുമർചിത്രങ്ങളുടെ നിറവാർന്ന കാഴ്ച ഒരുക്കി ഇന്നും പരിലസിക്കുന്നു. പേർസ്യൻ ചിത്രകലയും ഭാരതീയ രേഖാചിത്ര ശൈലിയും കൈകോർത്തുനിൽക്കുന്ന അൾത്താരയുടെ ദൃശ്യസൗഭഗം വല്ലാത്തൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ്. നൂറ്റാണ്ടുകൾ പിന്നിട്ട ചിത്രങ്ങൾContinue Reading





















