സദാശിവൻ അമ്പലമേട്

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

 സ്വാതന്ത്ര്യബോധം വാനരക്കൂട്ടങ്ങള്‍ തലങ്ങും, വിലങ്ങും പാഞ്ഞു നടക്കുന്ന ഭൂമികയാണ് വൃന്ദാവനം. യുവാക്കളും, യുവതികളും, ഗര്‍ഭിണികളും, മധ്യവയസ്കരും, നെറ്റിയില്‍ കാലം നല്‍കിയ ധിഷണരേഖകള്‍ ഉള്ള പടുവൃദ്ധന്മാരും ഒക്കെ അക്കൂട്ടത്തിലുണ്ട്. മതിലുകള്‍, പുരപ്പുറങ്ങള്‍, വൃക്ഷങ്ങള്‍, റോഡുകള്‍ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലംപോലും വൃജഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേര്‍ന്ന ചാപല്യങ്ങള്‍ നിമിത്തം പലരില്‍ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങള്‍ ചിലവയുടെ ശരീരത്തില്‍ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും, മറ്റു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവരുടേയുമടുത്ത് ഇവരുടെ വിളയാട്ടം അധികംContinue Reading

ജനാധിപത്യ വ്യവസ്ഥകള്‍ പുലരുന്ന ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള പല നന്മകളും പഴഞ്ചന്‍, പുരാതനം, തുടങ്ങിയ പദങ്ങളുപയോഗിച്ച് അലസമായി നോക്കിക്കാണുന്ന കാലമാണിപ്പോള്‍. കൃതയുഗം, ത്രേതായു ഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങളേയും അവയുടെ പ്രത്യേകതകളേയും ഭാരതീയ വേദസംഹിതകള്‍ ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കുന്നു. നാല് യുഗങ്ങളില്‍, സത്യധര്‍മ്മങ്ങള്‍ക്ക് കടുത്ത മൂല്യചുതി അനുഭവപ്പെടുന്ന കലിയുഗത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. അത് ആരംഭിച്ചിട്ട് അയ്യായിരത്തിലധികം വര്‍ഷം പിന്നിട്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമഹത്വവുമായി ബന്ധപ്പെട്ടാണ് ഇതിനു മുമ്പുണ്ടായിരുന്ന ദ്വാപരയുഗത്തിന്‍റെContinue Reading

ജന്തുലോകങ്ങളുടെ സ്വാതന്ത്ര്യ ബോധം വാനരക്കൂട്ടങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന ഭൂമികയാണ് വൃന്ദാവനം . യുവാക്കളും യുവതികളും ഗർഭിണികളും മധ്യവയസ്കരും നെറ്റിയിൽ കാലം നൽകിയ ദീക്ഷണരേഖകൾ ഉള്ള പടുവൃദ്ധന്മാരും  വരെ അക്കൂട്ടത്തിലുണ്ട്. മതിലുകൾ,പുരപ്പുറങ്ങൾ, വൃക്ഷങ്ങൾ,റോഡുകൾ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലം പോലും ഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേർന്ന ചാപല്യങ്ങൾ നിമിത്തം പലരിൽ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങൾ ചിലതിന്‍റെയെല്ലാം ശരീരത്തിൽ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും  മറ്റു ഭക്ഷണ സാധനങ്ങൾ വിൽക്കുന്നവരുടേയും അടുത്ത്Continue Reading

മനുഷ്യകുലത്തിന്‍റെ ശ്രേയസ്സ് ലക്ഷ്യമാക്കി അവതരിച്ച ശ്രീകൃഷ്ണന്‍ ജീവിതത്തിന്‍റെ അടിസ്ഥാന സമസ്യകളായ സുഖ ദുഃഖ ദ്വന്ദങ്ങളെ തന്‍റെ അവതാരത്തില്‍ മാതൃകാപരമായി സന്നിവേശിപ്പിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട് . പ്രപഞ്ച സത്യങ്ങളായ ഈ സമസ്യകളെ മനുഷ്യപക്ഷത്തു നിന്ന് നോക്കിക്കണ്ടു അനുഭവിക്കാനും അവയെ നേരിടാനുള്ള ആത്മീയസൂത്രങ്ങൾ പകർന്നു നൽകാനും കൃഷ്ണാവതാരത്തിനു സാധ്യമായി. ആറു ഗുണമൂല്യങ്ങൾ സമ്മേളിക്കുന്ന വിശിഷ്ടപ്രഭാവത്തെയാണ് ഭഗവാൻ എന്ന സംജ്ഞകൊണ്ടു അർത്ഥമാക്കുന്നത് . ശ്രീകൃഷ്ണൻ ഈ ഗുണങ്ങളുടെ സമഞ്ജസമായൊരു സമ്മേളനമാണ്.സൗന്ദര്യം, ഐശ്വര്യം,ജ്ഞാനം, ബലം, യശസ്സ്, ത്യാഗംContinue Reading