രാഹുൽ ശങ്കുണ്ണി (Page 6)

പത്തനംതിട്ട ജില്ലയിലെ മണ്ണടിയിൽ ജനിച്ചു. LIC യിലെ ജീവനക്കാരൻ ആണ്. 'മഞ്ഞവീട്', 'ചതുരമല' എന്നീ കഥാസമാഹാരങ്ങളുടെ രചയിതാവ്.

അഞ്ച്‘നിങ്ങളും കൂടി ഇതു താങ്ങണം. എനിക്ക് തനിയെ കഴിയില്ല.’താൻ തന്നെയാണോ അത് പറഞ്ഞതെന്ന് രാജൻ അതിശയിച്ചു. തന്റെയുള്ളിൽ രോഷം പ്രകടിപ്പിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടായിരുന്നെന്നോ!സ്റ്റെല്ലയും ഗിരിയും ഹേമയും നടത്തം നിർത്തി രാജനെ മിഴിച്ചു നോക്കി.ഗിരി രാജന്റെ അടുത്തേക്ക് നടന്നു ചെന്നു. ‘തനിയെ കഴിയില്ലെങ്കിൽ പ്രൊഫസറോട് പറയാൻ മേലാരുന്നോ? എത്ര ദൂരം നടന്നു കഴിഞ്ഞു, ഇനി എന്ത് ചെയ്യാനാണ്? നീ തനിച്ചെടുക്കും എന്ന പ്രതീക്ഷയിലാണ് ഞങ്ങൾ വന്നത്. കാടു കാണുക എന്നContinue Reading

ഒന്ന് 1983. മാസം മറന്നുപോയിരിക്കുന്നു. അക്കാലത്തു നടന്ന ഒരു യാത്രയാണ് തന്റെ ജീവിതം പാടേ മാറ്റിമറിച്ചതെന്ന് കാടിനുള്ളിൽ പുതിയ കുടിൽ പണിഞ്ഞുകൊണ്ടിരിക്കെ രാജൻ ഓർത്തു. തന്റെ മാത്രമല്ല സ്റ്റെല്ലയുടെ, ഹേമയുടെ, ഗിരിയുടെ … അങ്ങനെ നാലുപേരുടെ ജീവിതങ്ങളാണ് ആ യാത്രയോടെ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയത്. ഏറ്റവും കുറച്ചു മാറ്റം തനിക്കായിരിക്കാം. അല്ല, തനിക്കു തന്നെയാണ് . മറ്റു മൂന്നുപേരും അഭൗമമായ വ്യക്തിത്വങ്ങളിലേക്ക് ഏതാണ്ട് ഇന്ദ്രജാലത്തിലെന്നവണ്ണം മാറിപ്പോകുകയാണ് ഉണ്ടായത്. ഭീരുവിനെ ധീരനാക്കുക,Continue Reading

‘ 58 വയസ്സുള്ള ആലപ്പുഴക്കാരി (തൻ്റേതല്ലാത്ത കാരണത്താൽ മൂന്നു തവണ വിധവ. ഏക മകൾ ഭർത്താവിനൊപ്പം വിദേശത്ത്) 35-40 വയസ്സ് പ്രായവും ആരോഗ്യം, സേവന സന്നദ്ധത, പുരോഗമന ബുദ്ധി, നവോത്ഥാനമനോഭാവം എന്നീ ഗുണങ്ങളുമുള്ള യുവാക്കളിൽ നിന്ന് വിവാഹാലോചനകൾ ക്ഷണിക്കുന്നു. ജാതി, മതം, സാമ്പത്തികം, ശീലങ്ങൾ എന്നിവ പ്രശ്നമല്ല’ ഈസ്റ്റർ ദിനത്തിൽ പ്രാധാന്യത്തോടെ വന്ന സുധാംബികയുടെ പരസ്യം കണ്ട് പരിചയക്കാരിൽ ചിലർ ആളെ ഊഹിച്ചെടുത്തു. ചിലർ കളിയാക്കി. ചിലർ കടന്നലുകളെ പോലെContinue Reading

സാധാരണ പ്രേതങ്ങളെ പോലെ ആയിരുന്നില്ല അയാൾ. ഒരു സമാധാനവും ഇല്ലാതെ നാല് ദിശകളിലേക്കും മിന്നൽ പോലെ പാഞ്ഞു നടക്കുന്നു. അത്ര സമാധാനം ഇല്ലാത്ത പ്രേതത്തിനെ ഞാൻ ആദ്യമായി കാണുകയാണ്. അതുകൊണ്ടുതന്നെ ഞാൻ അയാളെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് ചോദിച്ചു: “സഹോദരാ,എനിക്കറിയാവുന്ന പ്രേതങ്ങളെല്ലാം ജീവിതത്തിൻ്റെ ദുരിതങ്ങളിൽ നിന്നു രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് എപ്പോഴും കാണപ്പെടാറ്. ശരിക്കും അവരുടെ മുഖത്തെ ശാന്തിയും ആഹ്ലാദവും കണ്ടിട്ടാണ് ഞാനിത്ര ധീരനായി ജീവിക്കുന്നതു തന്നെ. ജീവിതത്തിൽ എന്തൊക്കെ ദുരിതംContinue Reading

മലയുടെ താഴ്‌ വാരത്തിലുള്ള ഒരു പാറക്കെട്ടിൽ രണ്ടു യുവാക്കൾ ജീവനെടുക്കാൻ പരസ്പരം പോരാടുകയായിരുന്നു. പുരാതനമായ ഒരു പ്രശ്നത്തിന്‍റെ തീർപ്പിനായിരുന്നു പോരാട്ടം. യുവാക്കളിൽഒരുവൻ ദയാലുവും നീതിനിഷ്ഠനും അപരൻ നീചനും നിഷ്ഠൂരനും ആയിരുന്നു. സമയം സന്ധ്യ. അന്തരീക്ഷം മറ്റു വിധത്തിൽ ശാന്തം. മനുഷ്യയുവാക്കളുടെ പോര് നേർമുകളിൽ നിന്ന മരത്തിലിരുന്ന് ഒരു പുലി നിരീക്ഷിക്കുകയായിരുന്നു. കുറച്ചു കാത്തിരുന്ന ശേഷം ഇനി ആഹരിച്ചേക്കാം എന്നു ചിന്തിച്ച് പുലി താഴേക്കു ചാടി. താഴേക്കു പോകുന്ന പോക്കിൽ ആരെContinue Reading