പി. എൽ. ലതിക

പാലക്കാട് സ്വദേശി. മലയാളനാട് വെബ് ജേണൽ ചീഫ് എഡിറ്റർ

അറേബിയയിലെ മാത്രമല്ല ,രാഷ്ട്രീയത്തിലെയും ,വ്യവസായത്തിലെയും , സിനിമയിലെയും, പരസ്യ / മാധ്യമ / ആത്മീയ സാമ്രാജ്യങ്ങളിലെയും രാജാക്കന്മാരും കുമാരന്മാരും അധിക സമ്പത്തു നാടുകടത്തുകയാണ് . ഇത് പനാമയിലോ പാരഡൈസിലോ അവസാനിക്കാൻ പോകുന്നില്ല സ്വത്തു സമ്പാദിക്കുന്നതിനു ഈ രാജ്യത്തു ഭരണ ഘടനാനുമതി ഉണ്ട്. ചില തൊഴിലുകൾ മുഖേന സമ്പത്തു കുമിഞ്ഞു കൂടുന്നു. ഇങ്ങനെയുള്ളവരെ സംബന്ധിച്ചിടത്തോളം കള്ളപ്പണം കള്ളത്തരത്തിൽ സമ്പാദിച്ച പണം അല്ല, നികുതിയിൽ നിന്ന് ഒഴിവാക്കിയ പണം മാത്രമാണ് . അതിന്റെContinue Reading

  ഡിഗ്രിക്കു പഠിക്കുമ്പോഴാണ് . അടുത്ത സീറ്റിൽ ഇരിക്കുന്ന ആളോട് ഒരു തമാശ പറഞ്ഞു ചിരിച്ചു നോക്കിയത് ബോട്ടണി അധ്യാപികയുടെ മുഖത്തേക്കാണ്.ടീച്ചർ തെറ്റിദ്ധരിച്ചതു സ്വാഭാവികം .ചിരിയുടെ കാരണം പറയുന്നത് വരെ ക്ലാസ്സിൽ നില്‍ക്കണമെന്ന് ടീച്ചർ . പതിനെട്ടു വയസ്സിൽ സാരിയും ചുറ്റി ക്ലാസ്സിൽ എഴുന്നേറ്റു നിൽക്കുക ! . ആ തമാശ ടീച്ചറോട് പങ്കു വെക്കാൻ നിവൃത്തിയില്ലായിരുന്നു . . മുതിർന്ന സഹോദരന്മാരിൽ ഒരാൾ അതെ ഡിപ്പാർട്മെന്‍റിൽ സീനിയർ ക്ലാസ്സിൽContinue Reading

ഇന്ത്യയിലെ രാഷ്ട്രീയക്കാർ , ഉയർന്ന സാങ്കേതികവിദ്യയിൽ ഭ്രമിച്ചു് രാജ്യത്തെ, ചുരുങ്ങിയത് സ്വന്തം സംസ്ഥാനത്തെയെങ്കിലും ആധുനികതയിലേക്കു തള്ളിക്കയറ്റാൻ വെമ്പുകയാണ് അതിനവർ അതിവേഗ സഞ്ചാര സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.ഇതിനി ടയിൽ സുരക്ഷിതത്വം, ചി ലവ് ചുരുക്കൽ ,ഇന്ത്യൻ സാഹചര്യങ്ങളിൽ ആകാവുന്ന യാത്രാ സൗകര്യങ്ങളുടെ ബാഹുല്യം എന്നിവ അവർ അവഗണിക്കുന്നു. രാഷ്ട്രീയക്കാരെ പ്രീതിപ്പെടുത്താനുള്ള ആവേശത്തിൽ സാങ്കേതിക വിദഗ്ധരും ഉദ്യോഗസ്ഥ വൃന്ദവും വിഷയത്തിൽ സത്യസന്ധ മായ മാർഗ നിർദേശങ്ങൾ നൽകുന്നില്ല എന്ന് മാത്രമല്ല ഇത്തരം പദ്ധതികളെContinue Reading

Attukal Amma  – The Goddess of Millions  എന്ന പുസ്തകം വായിച്ചു പൂർത്തിയാക്കിയതിൽ പിന്നെ രചയിതാവായ  ലക്ഷ്മി രാജീവിനോട് എന്‍റെ  ആദ്യത്തെ അന്വേഷണം ഇതായിരുന്നു  ” ഈ പുസ്തകം എഴുതാനുള്ള  പ്രേരണ എന്തായിരുന്നു ?” അതിനൊരു കാരണമുണ്ട്.ക്ഷേത്ര ങ്ങളെ  സംബന്ധിച്ച് ഉൽപത്തിയും, പ്രതിഷ്ഠയുടെ  മാഹാത്മ്യവും, ആചാരാനുഷ്ഠാനങ്ങളും, വഴിപാട്  വിവരങ്ങളും അനുഗ്രഹ സാക്ഷ്യങ്ങളും നിറഞ്ഞ ഒരു പതിവ് പുണ്യ ഗ്രന്ഥം എന്ന് അബോധമായി പ്രതീക്ഷിച്ചു  ഞാൻ വായന തുടങ്ങുന്നു; മുൻ വിധികളെ തൂത്തെറിഞ്ഞു, തികച്ചും പുതുമയും വൈവിധ്യവും,Continue Reading

50 ദിവസങ്ങൾ കഴിഞ്ഞു.  നോട്ടു നിരോധനത്തിന്‍റെ പ്രഖ്യാപിത ലക്ഷ്യങ്ങളേയും നേട്ടങ്ങളേയും വിലയിരുത്താനുള്ള ഒന്നാം അവസരമായി. ” As India lurches into the second month of its tryst with demonitisation ,it has quickly become evident that this is an unprecedented onslaught on the poor. The country has never faced an economic crisis of the kind itContinue Reading