പൂമുഖം NEWS പോര്‍ട്ടര്‍ ജോലിക്ക് അപേക്ഷിച്ചത് 984 ബിരുദധാരികളും 5 എം.ഫിലുകാരും

നാലാം ക്ലാസ് മാത്രം യോഗ്യത വേണ്ട ജോലി ഒഴിവിലേക്കാണ് ഇത്രയും അപേക്ഷകള്‍: പോര്‍ട്ടര്‍ ജോലിക്ക് അപേക്ഷിച്ചത് 984 ബിരുദധാരികളും 5 എം.ഫിലുകാരും

മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഹമാല്‍ (പോര്‍ട്ടര്‍) ജോലി ഒഴിവിലേക്ക് അപേക്ഷിച്ചത് 984 ബിരുദധാരികളും 5 എം.ഫിലുകാരും. ഇന്ന് ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയ വാര്‍ത്തയാണിത്.

ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസയോഗ്യത നാലാം ക്ലാസ് വിജയം മാത്രം വേണ്ടുന്ന ജോലിക്കാണ് ഇത്രയും പേര്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

” അഞ്ച് ഒഴിവുകളുള്ളിടത്തേക്ക് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത് ആകെ 2254 അപേക്ഷകളാണ്. അതില്‍ 5 എം.ഫിലുകാരും, 9 പി.ജി ഡിപ്ലോമക്കാരും, 109 ഡിപ്ലോമക്കാരും, 253 പി.ജിക്കാരുമാണ്” മഹാരാഷ്ട്ര പി എസ് സി സെക്രട്ടറി രാജേന്ദ്ര മംഗ്രൂല്‍ക്കര്‍ പറയുന്നു. ഈ ക്ലാസ് ഡി പോസ്റ്റിന് വേണ്ടിയുള്ള പരീക്ഷ ഈ വരുന്ന ആഗസ്റ്റിലാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ബാക്കിയുള്ള അപേക്ഷകരില്‍ 984 പേര്‍ ബിരുദധാരികളും, 605 പേര്‍ പ്ലസ് ടു യോഗ്യതയുള്ളവരും, 282 പേര്‍ പത്താം ക്ലാസ് യോഗ്യതയുള്ളവരും, 177 പേര്‍ പത്താം ക്ലാസിന് താഴെ യോഗ്യതയുള്ളവരുമാണ്. കഴിഞ്ഞ ഡിസംബറിലാണ് അഞ്ച് പോര്‍ട്ടര്‍ ഒഴിവുകള്‍ക്ക് അപേക്ഷ ക്ഷണിച്ച് മഹാരാഷ്ട്ര പി എസ് സി പരസ്യം ചെയ്തത്.

Comments
Print Friendly, PDF & Email

You may also like