മുന്‍ ഇംഗ്ലണ്ട് ദേശീയതാരവും, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരവുമായിരുന്ന സ്റ്റീവ് കോപ്പല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കോച്ചാവും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി മുന്നൂറ് മത്സരങ്ങളും ഇംഗ്ലണ്ടിന് വേണ്ടി നാല്പത്തിരണ്ടും മത്സരങ്ങള്‍ കളിച്ചിട്ടുള്ള കോപ്പല്‍ അമ്പത്തിമൂന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്.
മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് കൂടിയായ കോപ്പലിന്റെ നിയമനം ഇന്ന് വൈകുന്നേരത്തോട് കൂടി ക്ലബ് അധികൃതര്‍ ഔദ്യോഗികമായി അറിയിക്കും. അറുപതുകാരനായ കോപ്പലിന്റെ മുപ്പത് വര്‍ഷത്തെ അന്തര്‍ദേശീയതലത്തില്‍ പരിശീലകനായുള്ള പരിചയം കേരളബ്ലാസ്റ്റേഴ്സിന് ഗുണകരമാവും എന്നാണ് കരുതുന്നത്. ക്രിസ്റ്റല്‍ പാലസ്, മാഞ്ചസ്റ്റര്‍ സിറ്റി, റീഡിങ്ങ് തുടങ്ങി യൂറോപ്പിലെ മികച്ച ടീമുകളുടെ പരിശീലകനായിരുന്ന ഇദ്ദേഹം ടീമുകളുടെ പ്രകടനത്തിലൂടെ തന്റെ കശിവ് പ്രകടിപ്പിച്ചിട്ടുള്ളതാണ്.
മുന്‍ വര്‍ഷത്തെ പരിശീലകനായിരുന്ന ഡേവിഡ് ജയിംസിനെ ക്ലബ് അധികൃതര്‍ മടക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല എന്നായിരുന്നു വാര്‍ത്തകള്‍. ക്ലബ്ബ് ഉടമകളായ സച്ചിനും നാഗാര്‍ജ്ജുനയും തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുതിയ മാനേജറെ കുറിച്ചുള്ള സൂചനകള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.