ജ്യോതി ടാഗോർ (Page 2)

ആലപ്പുഴ ആര്യാട് സ്വദേശി.
കഥകൾ, സിനിമനിരൂപണം, നാടകം, ലേഖനങ്ങൾ എന്നിവ എഴുതാറുണ്ട്. അമച്ച്വർ ഫോട്ടോഗ്രാഫറാണ്. ഗ്രന്ഥശാല പ്രവർത്തകനാണ്.

അതൊരു ക്വാറൻ്റെയിൻ കാലമായിരുന്നു. മാസ്കിനാൽ മുഖം മറച്ച് വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന മനുഷ്യരിൽ നിന്നയാൾ ഒളിച്ചു നിന്നു . പിന്നെ, ദുരന്തകാലം വിജനമാക്കിയ തെരുവിലേക്ക് ഇറങ്ങി. അയാൾക്ക് പോലും തിട്ടമില്ലാത്തത്ര വർഷങ്ങൾ നീണ്ട ഏകാന്തവാസം മുറിഞ്ഞതങ്ങനെയാണ്. പരിഹാസങ്ങളുടെയും അടക്കം പറച്ചിലുകളുടെയും കാരമുള്ളുകളൊഴിഞ്ഞ ഗ്രാമവീഥികൾ അയാളെ നോക്കി പുഞ്ചിരിച്ചു. ഓർമ്മയുറച്ചതിൽ പിന്നെ കണ്ണാടി നോക്കാത്തവനപ്പോൾ സ്വന്തം മുഖം കാണണമെന്ന ആശയുദിച്ചു. മുഖാവരണം നീക്കി പാതയോരത്തെ ജലാശയത്തിൽ നോക്കവെ, മറ്റുള്ളവരുടേതു പോലെയല്ലാത്ത തന്റെ മുഖവുംContinue Reading

പഠിച്ച സ്ക്കൂളിന്റെ മുന്നിലെത്തിയപ്പോൾ ആർദ്രമായ മനസ്സോടെ അകത്തേയ്ക്ക് നോക്കി. എന്തെന്ത് ഓർമ്മകളാണ്…. ഇന്നീക്കാണുന്ന ഞാൻ ഈ മഹാവിദ്യാലയത്തിന്റെ പ്രൊഡക്ടാണെന്ന ക്യാപ്ഷനോടെ ഇൻസ്റ്റായിൽ ഒരു ഷോർട്ട് ഇട്ടാലോ !!! ഇവിടുത്തെ കാറ്റാണ് കാറ്റ്… എന്നൊക്കെ നൊസ്റ്റൾജിക്കായിക്കൊണ്ട്, ഗേറ്റ് കടന്നതും ചൂരലിന്റെ ഹുങ്കാരം കാതിൽ മുഴങ്ങി. ഓർമ്മകളുടെ സെമിത്തേരിയാകുന്ന മനസ്സിൽ നിന്ന് തിരിച്ചറിയാനാകാത്ത ശാസ്ത്രനാമങ്ങളും പരിഹരിക്കാനാവാത്ത കണക്കുകളും മനസ്സിലാക്കാനാകാത്ത സമവാക്യങ്ങളും വീണ്ടുമെന്നെ വേട്ടയാടാനെത്തി. പേടിയോടെ പിന്തിരിഞ്ഞോടിയപ്പോൾ ചെരുപ്പുകൾ ഊരിത്തെറിച്ചതറിഞ്ഞില്ല. മതിലിന്നപ്പുറത്തെ പരുക്കൻ വഴിയിലെContinue Reading

ചങ്ങല അവൻ മധുരമായി പാടി.പാട്ടിനൊത്തവൾ ചുവടുവെച്ചു.നൃത്തം മുറുകിയപ്പോൾ അവളും ചലനങ്ങളും ലയിച്ചൊന്നായി.നൃത്തച്ചുവടുകൾ നിയന്ത്രിക്കാനാവാതെ, പാട്ടിൽ നിന്നപ്പോൾ ചങ്ങലകൾ ഇറങ്ങി വന്നു. താലി കഴുത്തുനീട്ടുന്നേരം അവന്റെ കണ്ണുകളിൽ താലിമാലയുടെ പ്രതിബിംബം കണ്ടു.ആ സ്വർണ്ണത്തിളക്കം ചുറ്റുംനിന്ന ആയിരം കണ്ണുകളിൽ വീണ് പെറ്റുപെരുകവെ, കഴുത്തിലൊരു ചങ്ങലയുടെ കനം തൂങ്ങി.ഞാൻ തലകുമ്പിട്ടു. ശക്തി എന്റെ നിഴലിൽ നിന്നവൾ മാറി നിന്നു.ഞാൻ പുരികക്കൊടിയുയർത്തി.“നിഴലെങ്കിലും വേണ്ടേ സ്വന്തമായിട്ട്…” – അവളുടെ മുഖത്തപ്പോൾ സൂര്യനുദിച്ചു. കവർ: ജ്യോതിസ് പരവൂർContinue Reading

“ഇതെന്‍റെ ചരമക്കുറിപ്പാണ്…” ഇത്രയുമെഴുതി പേന താഴ്ത്തി. എന്തെഴുതാനാണ് !! ഭൂമിയിലെ ഊഴം കഴിഞ്ഞ് മടങ്ങുകയാണ്.ജീവിതംകൊണ്ട് ഞാൻ സൃഷ്ടിച്ച അടയാളമെന്താണ് ?! കാലമിനിയും ബാക്കിയില്ലെന്നറിഞ്ഞാകാം,ഒരുപാടോർമ്മകൾ…മുഖങ്ങൾ… അച്ഛന്‍റെയും അമ്മയുടെയും മുഖം മനസ്സിൽതെളിഞ്ഞുമരണംവരെ അവരെന്നെയോർത്ത്സന്തോഷിച്ചതോർമ്മയില്ല. അവളെക്കുറിച്ചോർത്താൽ, കരഞ്ഞുകൊണ്ട്തിരിഞ്ഞുനടന്നതാണ് അവസാനകാഴ്ച. തോറ്റുപോയ കളിയിടങ്ങൾ.തലകുനിച്ച തൊഴിലിടങ്ങൾ.നെഞ്ചുനീറി ഇറങ്ങിപ്പോന്ന ചങ്ങാതിക്കൂട്ടങ്ങൾ…മുഖംതിരിച്ചുനടക്കുന്ന ബന്ധുജനങ്ങൾ….ഏകാന്തതയല്ലാതെ മറ്റൊന്നും നൽകിയിട്ടില്ലാത്ത കലാലയങ്ങൾ… വേണ്ട, ഒന്നുമോർക്കേണ്ട. നീണ്ടൊരു നെടുവീർപ്പോടെ വാചകം പൂർത്തിയാക്കി.“ഇതുതന്നെയാണ് എന്‍റെ അടയാളവും. “ ഇറ്റുവീണ കണ്ണുനീർ അക്ഷരങ്ങളെപടർത്തിക്കളയുന്നേരം മുകളിൽ തൂങ്ങിയാടുന്നകുരുക്കിന്‍റെ നിഴൽ എന്‍റെContinue Reading

ഞെട്ടറ്റുപതിക്കുന്നേരം ഇല തന്റെ ആത്മസുഹൃത്തിനെയൊന്ന് നോക്കി. ഒന്ന് പുണരാൻ, ആർദ്രമായി വിടപറയാൻ ഉള്ളം തുടിച്ചു. അവൻറെ യൗവനത്തെ സ്പർശിച്ചുണർത്തിയ കാറ്റ് ഒരൂയലിനാൽ അന്ത്യാഭിവാദ്യം നേർന്നിട്ട് കുരുന്നിലച്ചാർത്തുകളിലേയ്ക്ക് നൂണുകയറിയതപ്പോഴാണ്. വിടപറയലിന്റെ വിഷാദം വെടിഞ്ഞ കുസൃതിക്കാറ്റ് തള്ളിവിട്ട തളിരിലകൾ തന്റെ ചങ്ങാതിയെ ആലിംഗനം ചെയ്യുന്നതവൻ കണ്ടു. ആ തലോടലിൽ മിഴികൂമ്പിയ പച്ചില, ചങ്ങാതിയുടെ കണ്ണിലെ നനവ് കണ്ടില്ല. മണ്ണിന്റെ അന്ത്യചുംബനം സിരകളിൽ തണുപ്പായി അരിച്ചിറങ്ങുന്നേരം പുതു ചില്ലകളിൽ സംഗീതമായിത്തീർന്ന കാറ്റിൽ കാലത്തിന്റെ രഹസ്യംContinue Reading