ചന്ദ്രൻ പുതിയോട്ടിൽ (Page 5)

യാത്രികൻ.

ദാരിദ്ര്യത്തിന്‍റെ അതിരുകൾ ജയനഗറിന്‍റെ ജീവിതങ്ങളിലൂടെ രാവിലെ തന്നെ ദൊധ്വാര്‍ എന്ന ഗ്രാമത്തിലേക്ക് പുറപ്പെട്ടു. കമലാനദി കൊണ്ട് വരുന്ന ദുഃഖത്തില്‍ തകര്‍ന്നുപോകുന്ന ജീവിതങ്ങളിലൂടെയുള്ള യാത്രകള്‍. ഏകദേശം ആറുകിലോമീറ്റര്‍ പിന്നിട്ടപ്പോഴേക്കും റോഡ്‌ കാണാതായി. പാടങ്ങളും വഴിയും ഒന്നായി. വണ്ടി പോവില്ല. കനത്ത മഴയില്‍ വഴികള്‍ ഇല്ലാതായി. കുറച്ചുദിവസങ്ങളെ ആയുള്ളൂ ഇവിടെനിന്ന് വെള്ളമിറങ്ങിയിട്ട്. ഞങ്ങളിറങ്ങിനടന്നു. പുരുഷന്മാര്‍ ഭൂരിഭാഗവും ദൂരങ്ങളിലേക്ക് തൊഴില്‍തേടി പോയിരിക്കുന്നു. അവരയക്കുന്ന തുച്ഛമായ വരുമാനം. ഇടയ്ക്കെങ്ങാന്‍ അവര്‍ വരുമ്പോളുണ്ടാകുന്ന ചെറിയ ചില സന്തോഷങ്ങള്‍.Continue Reading

ഒറ്റപ്പെടലിന്‍റെ ഇടങ്ങള്‍ മധുബനി മധുബനി ഇന്നും ഉണരാത്ത ഒരു നാടാണ്. പഴയ മിഥിലയുടെ ഭാഗം. മിഥിലാ/മധുബനി പെയിന്റിംഗ്. പടിഞ്ഞാറ് സീതാമാഡിയും കിഴക്ക് സുപ്പോളും, താഴെ ദര്‍ഭംഗയും വടക്ക് നേപ്പാളും. അതിനിടയിലെ ദാരിദ്ര്യത്തിന്‍റെ ഒറ്റപ്പെടലിന്‍റെ പെയിന്റിംഗ് ആണ് മധുബനി. മുന്‍പൊക്കെ മധുബനി പോവുക എന്നത് വളരെ ദുഷ്കരമായിരുന്നു. ഇന്ന് ഈസ്റ്റ്‌വെസ്റ്റ് കോറിഡോര്‍ വഴി ദര്‍ഭംഗയ്ക്കടുത്ത സക്രി വരെ യാത്ര സുഗമമാണ്. മുസഫര്‍പൂരില്‍ നിന്ന് ഏകദേശം എണ്‍പത് കിലോമീറ്റര്‍ വരും സക്രിക്ക്. സക്രിContinue Reading

അതിജീവനത്തിന്‍റെ അറ്റം മുസഫര്‍പൂര്‍ മുസഫര്‍പൂരില്‍ നിന്ന് പുറത്തേക്ക് തുറക്കുന്ന ഏതൊരു വാതിലും ദുരിതങ്ങളുടെ ആഴങ്ങളിലേക്കാണ്. ബീഹാറിലെ മറ്റ് മിക്ക പട്ടണങ്ങളെയും പോലെ തന്നെയാണ് മുസഫര്‍പൂര്‍. അടുക്കും ചിട്ടയുമില്ലാത്ത ദാരിദ്ര്യത്തിന്‍റെ ആള്‍പ്പാര്‍പ്പുകള്‍. ഇവിടത്തെ പാതയോരങ്ങള്‍ ദരിദ്രജീവിതങ്ങളോടൊത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. ഈ പട്ടണം വടക്കൻ ബീഹാറിനെ പുറം ലോകവുമായി ബന്ധപ്പെടുത്തുന്ന പ്രധാന ഞരമ്പാണ്. വടക്കന്‍ ബീഹാറിലേക്കും നേപ്പാളിലേക്കും പോകുന്നത് മുസഫര്‍പൂര്‍ കടന്നാണ്. ലിച്ചവി രാജവംശത്തിന്‍റെയും ലിച്ചി പഴത്തിന്‍റെയും ആസ്ഥാനം. ദ്വാർബംഗ (ബംഗ്ലയുടെContinue Reading

ബീഹാറികള്‍ എന്നത് മ്ലേച്ചമായ വാക്കായി നമ്മില്‍ മലയാളികളില്‍ കുരുങ്ങിക്കിടക്കുന്നു. കുളിക്കാത്ത വൃത്തിയില്ലാത്ത തട്ടിപ്പുകാരായ വിവരവും സംസ്കരവുമില്ലാത്ത കുടില ബുദ്ധിയുള്ള അഴിമതി അക്രമവാസനയുള്ള… ഇങ്ങനെ പോകുന്നു വിശേഷണങ്ങള്‍. എന്നാല്‍ നമ്മുടെ ജീവിതനോട്ടത്തെ മാറ്റാന്‍ പ്രേരിപ്പിക്കുന്ന അനുഭവങ്ങളാണ് ബീഹാര്‍ സമൂഹം നമുക്ക് തരിക. ബീഹാറില്‍ പോവുക എന്നത് വളരെ സന്തോഷം തരുന്ന ഒരു കാര്യമാണ്. യാത്രകള്‍ ഓരോരുത്തരുടെയും ഉള്ളിലോട്ടു തന്നെ തിരിഞ്ഞുനോക്കാന്‍ സഹായിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ഒറീസ്സയോടൊപ്പം അതിനുമേലെ ചേര്‍ത്ത്പിടിക്കുന്നതാണ് ബീഹാര്‍. കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തContinue Reading

  ശക്തമായ പ്രകൃതിദുരന്തങ്ങളുടെ അനുഭവങ്ങളില്ലാത്ത കേരളം മാറിവരുന്ന കാലാവസ്ഥയുടേയും ദുരന്തം വിതയ്ക്കുന്ന പുതിയ വഴികളുടേയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇനിയും പ്രാപ്തമാകേണ്ടിയിരിക്കുന്നു. കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ എന്നാല്‍ പ്രധാനമായും ഉരുൾപൊട്ടലും കടൽക്ഷോഭവും മഴക്കാല ദുരിതവും ഇടിമിന്നലും മറ്റുമാണ്. അവ ജീവന് ഭീഷണിയായ സന്ദര്‍ഭങ്ങള്‍ വിരളവുമായിരുന്നു. 2005 ലെ സുനാമി മോശമായി കൈകാര്യം ചെയ്ത ഒരു സംസ്ഥാനമാണ് കേരളം. പന്ത്രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഓഖി ചുഴലിക്കാറ്റ് വിതച്ച നാശവും നഷ്ടപ്പെട്ട, ഇനിയും എത്രയെന്നുContinue Reading