ചന്ദ്രൻ പുതിയോട്ടിൽ (Page 4)

യാത്രികൻ.

കന്ധമാലിലേക്ക് കന്ധമാലിലേക്കുള്ള ബസ്സ്‌ പുറപ്പെട്ടു. പതിനാറു മണിക്കൂറോളം വേണം ടിക്കാബലിയില്‍ എത്താന്‍. ഗഞ്ചം ജില്ലയിലെ ബഞ്ചാപ്പൂരില്‍ ഇറങ്ങി വീണ്ടും ഒരു നാല്‍പതു കിലോമീറ്റര്‍ കൂടെ സഞ്ചരിക്കണം. ഒരു കാലത്ത് ഏറെ നിഷ്കളങ്ക ജീവിതങ്ങള്‍ പൊലിഞ്ഞ നാടായിരുന്നു കന്ദമാലിലെ ടിക്കാബലിയും സമീപപ്രദേശങ്ങളും. ഇന്നും അതിന്‍റെ മുറിവേറ്റ ജീവിതങ്ങളും ബാക്കിപത്രങ്ങളും അവശേഷിക്കുന്നയിടം. ബസ്സില്‍ പലരും കച്ചവടാവശ്യത്തിനായി വന്ന് തിരിച്ചുപോകുന്നവരും ദൂരെയെവിടെയൊക്കെയോ പഠിക്കുന്ന കുട്ടികളുമാണ്. പലരുടെയും കൂടെ അവരുടെ പിതാക്കളുമുണ്ട്. കുറച്ചൊക്കെ സാമ്പത്തികശേഷിയുള്ള പുറത്തുനിന്ന്Continue Reading

മല്‍കാന്‍ഗിരിയുടെ രാവിലെ ബാഗ് മുറിയില്‍ വെച്ച് ബെല്ല് വര്‍ക്ക് ചെയ്യാത്തത് കൊണ്ട് താഴെ പോയി ഒരു ചായ പറഞ്ഞു. ഇവിടത്തെ ആകെയുള്ള മൂന്നാല് ചെറുകിട ലോഡ്ഗുകളില്‍ ഒന്നാണ് മല്ല്യബാന്‍ഡ്. അടിസ്ഥാന സൌകര്യങ്ങള്‍ പരിമിതമായ രീതിയില്‍ മാത്രം. ഒരു ചെറിയ ഗ്ലാസില്‍ ചായ പുറത്തുനിന്നു വാങ്ങിക്കൊണ്ട് വന്നു ഹോട്ടല്‍ ബോയ് ഗോപാല്‍. കുടിച്ചപ്പോള്‍ വല്ലാത്ത മധുരം. വിറകുകൊള്ളിയുടെ മണം. ചായ ഒഴിവാക്കി. ഉടന്‍തന്നെ കുളിച്ചു തയ്യാറായി. പറഞ്ഞത് പോലെ തന്നെ പ്രേമാനന്ദ്Continue Reading

ഒരു കാലത്ത് ഭൂമിയിലെ ഭൂരിഭാഗമായിരുന്ന പ്രാചീന ഗോത്രവിഭാഗം. പരിഷ്കൃത ജനവിഭാഗങ്ങളുമായുണ്ടായ സംഘര്‍ഷത്തില്‍ അതിജീവന സമരത്തില്‍ ആട്ടിയോടിക്കപ്പെട്ട് ഉല്‍മൂലനാശം സംഭവിച്ച് ഒരു മൂലയിലേക്കൊതുക്കി വെച്ച ആദിമജനത. അത് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രകടം. ലാറ്റിനമേരിക്കയിലും വടക്കനമേരിക്കയിലും ഇന്തോനേഷ്യയിലും ഫിലിപ്പീന്‍സിലും ആസ്ട്രേലിയയിലും മലേഷ്യയിലും ഇന്ത്യയിലും. ആധുനിക മനുഷ്യന്‍റെ കടന്നാക്രമണത്തിന്റെ ക്രൂരത. നിസ്സഹായതയുടെ ആദിമ സങ്കടങ്ങള്‍. ഒഡീഷയില്‍ ഒരുകാലത്ത് ഗോത്രവിഭാഗം ഭൂരിഭാഗമായിരുന്നു. പ്രകൃതിവിഭവങ്ങളുടെ അതിലഭ്യതയും വ്യത്യസ്ഥമായ ആചാരങ്ങളും വിശ്വാസങ്ങളും പുലര്‍ത്തിയ ജീവിച്ചുപോന്ന ജനത. നമുക്കവരുടെContinue Reading

മല്‍കാന്‍ഗിരിയുടെ പ്രതലങ്ങള്‍ ഒഡിഷയുടെ ചരിത്രം പലവഴികള്‍ നടന്നുമറഞ്ഞതാണ്. രാമായണത്തിലും മഹാഭാരതത്തിലും ഒഡിഷയുടെ പല ഭാഗങ്ങളെയും പ്രകീര്‍ത്തിക്കുന്നു. പ്രത്യേകിച്ചും ഛത്തീസ്ഗഡിനും ആന്ധ്രയ്ക്കും ഇടയ്ക്ക് കിടക്കുന്ന സ്ഥലം. മഹാഭാരതത്തിലും രാമായണത്തിലും ഇടയ്ക്കൊക്കെ സൂചിപ്പിക്കുന്നുണ്ടെന്നല്ലാതെ ഒഡിഷയുടെ പ്രാചീന ചരിത്രം നമുക്ക് വെളിവാകുന്നത് ഖാരവെല രാജാവിന്‍റെയും അശോകന്‍റെ കലിംഗയുദ്ധകാലത്തുമാണ്. 261 BC യില്‍ മൌര്യസാമ്രാജ്യത്തിലെ അശോകചക്രവര്‍ത്തി ദയ നദിക്കരയില്‍ (ഇന്നത്തെ ഭുബനേശ്വറിനടുത്ത്) നടത്തിയ കലിംഗ യുദ്ധമാണല്ലോ അഹിംസയും ബുദ്ധനും ഇന്ത്യകടന്നു പുറംനാടുകളിലേക്ക് സത്യം അന്വേഷിച്ചിറങ്ങിയത്. യാത്രകള്‍Continue Reading

തിരിച്ചിറങ്ങുമ്പോള്‍ രാവിലെ ചായകുടിച്ച് പുറപ്പെട്ടപ്പോഴേക്കും വണ്ടിവന്നു. സമയം ആറു മണി. വണ്ടിയില്‍ നിറയെ സാധങ്ങള്‍. എന്തൊക്കെയോ ചാക്ക് കെട്ടുകള്‍. അതിനിടയ്ക്ക് ഞാനിരുന്നു. ഡ്രൈവര്‍ ഒരു ഗൂഡസ്മിതത്തോടെ സംസാരിക്കാതെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു. പരിചയപ്പെടാന്‍ ഒരു വിഷമം പോലെ. ചോദിക്കുന്നതിനെല്ലാം മുറിഞ്ഞ ഉത്തരങ്ങള്‍ മാത്രം. ഏതോ ചിന്തയിലോ പ്രശ്നതിലോ ആണ് ഡ്രൈവര് എന്ന് ഞാന്‍ നിരീച്ചു. സംസാരിച്ചുപദ്രവിച്ചില്ല. പാതയോരത്തെ ജീവിതങ്ങള്‍ അന്നത്തെ ദിവസം തുടങ്ങിയിരുന്നു. ധാബകള്‍ ഇനിയും തുറന്നിട്ടില്ല. ചെറിയ ഗുമിട്ടിപ്പീടികകള്‍Continue Reading