February 2025 (Page 4)

വാക്കുകൾ ബന്ധനത്തിലാക്കിയഒരു മുയലും,അതിനു കാവലായിഒരു വേട്ടക്കാരനും.അതോർക്കുമ്പോൾ ദേഹത്താകെമുരിങ്ങക്കറ ഒഴുകുന്നപോലെചുവന്നും ഒട്ടിയും നിൽക്കുന്ന ഞാൻ “ഞാൻ വെള്ളമൊഴിച്ചു തരാം, നീ വളരൂ”. അങ്ങനെയല്ലേ ആദ്യം പറഞ്ഞത്?ക്രമേണ ഇലകൾ കരിഞ്ഞു തുടങ്ങിഇളകിയാടി, ചരിഞ്ഞുകുടഞ്ഞു,ഉണങ്ങിയ ഉപ്പ് ഇത്തിൾ പോലെ ബഹുകോശങ്ങളിലും.പുകഞ്ഞു കത്തി, നെഞ്ച് വിങ്ങിഓരോവേരും മണ്ണിനെചേർത്തുപിടിച്ചു പുളഞ്ഞു കരഞ്ഞുഇലകളെല്ലാം ഓട്ടവീണു,എട്ടുകാലി വലകെട്ടിപ്രാണികൾ ചിറകൊട്ടി,ശ്വാസംമുട്ടി ചത്തുകരിഞ്ഞുതുടങ്ങിയ ചില്ലകൾഇനിയൊന്നുമില്ലബാക്കി-യെന്നോതി നിലത്തു വീണു. ചട്ടിയിൽനിന്നും മണ്ണോടു കൂടിദൂരെ വീണ പേരില്ലാപ്പൂവ്,പിന്നെ അതേ ചട്ടിയിൽ പുതുമണ്ണിൽവേറൊരു പൂവ്..പൂവിനെ ചുംബിക്കാൻ ചെല്ലവേവിഷക്കൊത്തുContinue Reading

പട്ടാമ്പിപ്പുഴക്കരയിൽപാട്ടുപന്തൽ പടിക്കരികിൽപത്തുനൂറു കരിമ്പനകൾപാർത്തുനിൽക്കും വരമ്പരികിൽഉയരത്തിലുയരത്തിൽഒരു കമ്പിൽ തലയോട്! നാലു പതിറ്റാണ്ടുമുമ്പ് എം ഗോവിന്ദൻ എഴുതിയ നോക്കുകുത്തിയിലെ വരികൾ ഓർമ്മവന്നു. പട്ടാമ്പിയിലൂടെ കടന്നുപോകുമ്പോൾ പുഴക്കരയിൽ കണ്ട ഒരു കാഴ്ചയിൽനിന്നാണ് ആ കാവ്യം ഉണ്ടായത്. വിളകൾക്കു കണ്ണു പറ്റാതിരിക്കാൻ വയലോരത്ത് ആരോ കുത്തിനാട്ടിയ ഒരു നോക്കുകുത്തി. അസാധാരണമായി കണ്ടത്, കമഴ്ത്തിവെച്ച മൺകലത്തിനു പകരം മനുഷ്യന്റെ തലയോടാണ്. പണ്ട് പുഴയോരത്ത് (വെള്ളരി) കൃഷിയും (ശവ) സംസ്കാരവും പതിവാണല്ലോ. മണലു മാന്തിയപ്പോൾ കിട്ടിയ തലയോടായിരിക്കാം അത്.Continue Reading

യാജ്ഞസേനി ഞാൻ തീയിൽ കുരുത്തവൾ;വാടുകില്ലേതു വേനൽ തപിക്കിലും.ഏറ്റുവാങ്ങുവോൾ ഏതുഗ്രതാപവും,പൂത്തുനിൽക്കുവോൾകാലാതിവർത്തിയായ്.ജാതകം കുറിച്ചെന്നെ ഇതിഹാസതാളിലേക്കുപകർത്തിയ മാമുനികണ്ടതില്ലെൻ്റെ പെൺകാമനകളെകാൺമതെങ്ങനെ,പെൺമനം കാണാതെബീജദാനം നടത്തിയോൻ മാമുനി യജ്ഞകുണ്ഡത്തിൽ കത്തുംനെരിപ്പോടിൽഅഗ്നിസംഭവ; യൗവ്വനാരംഭയായ്വ്യാസഭാവന കോറി വരച്ചിട്ട,കേവലമൊരബലകഥാപാത്ര,രൂപഭാവങ്ങൾഒട്ടും തളർത്താതെ,കാവ്യകല്പനക്കപ്പുറമെപ്പോഴോഏറെ മാനങ്ങൾ താണ്ടി ഞാൻഎന്തിനെൻ ദീർഘദർശിയാംസ്രഷ്ടാവറിയാതെ. എന്തിനായ് മുനേ നിൻ കവിഭാവനതന്ത്രപൂർവമെനിക്കു നിഷേധിച്ചു,എൻ്റെ പെൺജന്മമേറെ കൊതിച്ചതാംമാതൃഗർഭസുരക്ഷതൻ സാന്ത്വനം.ശൈശവമോഹമാം പിതൃലാളനം,ബാല്യകൌമാര കൗതുകക്കാഴ്ച്ചകൾ.പൊന്നിഴനൂലു പാവി മെനഞ്ഞതാംസൗഹൃദങ്ങൾ, സഹോദരബന്ധങ്ങൾ. പേരെഴും രാജകന്യക,പഞ്ചാലരാജ്യ സൌഭാഗ്യ-മെന്നൊക്കെ വാഴ്ത്തിയ കാവ്യഭാവനേ,നീ എനിക്കെന്തിനേ സ്വർണവർണംനിഷേധിച്ചു?വർണമെല്ലാമൊഴിഞ്ഞ കറുപ്പിനാൽകൃഷ്ണയാക്കി ഇതിഹാസതാളിതിൽകൃഷ്ണവർണം മുനി തന്നൊരുടലിനെഏഴഴകായ് ജ്വലിപ്പിച്ചു നിന്നുContinue Reading

എൺപത്തിരണ്ട്‍ ‘നീ ഏതെങ്കിലും ഒരു അവധി ദിവസം തിരുവനന്തപുരത്ത് എൻ്റെ വീട്ടിലേക്ക് വരാമോ?,’ ജോസ് ഫോണിലൂടെ അന്നമ്മയോടു ചോദിച്ചു . ‘എന്താ കാര്യം?’ ‘സ്റ്റെല്ല കാണെ നിന്റെ കൂടെ എനിക്ക് ഇടപഴകണം.’ ‘അതെന്തിനാ?’ പ്രതികരണം അറിയാൻ. ഇപ്പോഴത്തെ നിലയിൽ നമ്മൾ കതകടച്ചിരുന്നാലും സ്റ്റെല്ല അനങ്ങില്ല എന്നാ എനിക്ക് തോന്നുന്നത്.’ ‘സ്റ്റെല്ലയ്ക്ക് മരുന്ന് കൊടുത്തു നോക്കിയിട്ടുണ്ടോ, കഴിക്കുമോ?’ ‘എത്ര കൊടുത്താലും ഒരു മടിയും ഇല്ലാതെ കഴിക്കും. ഒരു വിശേഷവും ഇല്ല എന്ന്Continue Reading

പെയ്തൊഴിഞ്ഞ മഴയിൽ കൊഴിഞ്ഞ ഇലകൾ വൃക്ഷത്തെ ഏകാകിയാക്കി. ഹരിയേട്ടൻ്റെ അകാലമരണം അവളുടെ ബഹുവർണ്ണസ്വപ്നങ്ങളെ കാറ്റിൽപ്പറത്തി. ഇനിയെന്ത് എന്ന തോന്നലോടെ അവൾ ആലോചനകളിലേക്ക് പിൻവലിഞ്ഞു. ജീവിതത്തിൻ്റെ സായന്തനത്തിൽ പ്രണയപൂർവ്വം രാപ്പാർക്കാം എന്ന് അടക്കം പറഞ്ഞ ഹരിയേട്ടൻ.ഒരു വർഷം മുൻപ് നാട്ടിൽ വാങ്ങിയ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ പെൻ്റ് ഹൗസിൽ അവൾ കായൽക്കാഴ്ചകൾ വെറുതെ നോക്കിയിരുന്നു. മുപ്പതോളം വർഷത്തെ നീണ്ട ദാമ്പത്യം. നിരവധി വിദേശരാജ്യങ്ങളിൽ മാറി മാറി നടത്തിയ കുടുംബജീവിതം. കണ്ണിൽ കാൻസർ ബാധിതനായിContinue Reading