കാർണിവൽ പുസ്തകം

ഞങ്ങൾ കണ്ട ഒരു സ്വപ്നമായിരുന്നു അത്. പഠനം ക്ലാസ് മുറിക്കകത്തു മാത്രമല്ല, പുറത്തുമാണെന്ന് തിരിച്ചറിഞ്ഞ കുറേ മനുഷ്യരുടെ സ്വപ്നം. ഞങ്ങൾ അതിനെ കവിതയുടെ കാർണിവൽ എന്നുവിളിച്ചു. സർക്കാർ കലാലയത്തിലെ വിരലിലെണ്ണാവുന്നത്ര അധ്യാപകർ മാത്രമുള്ള ഒരു പഠനവിഭാഗത്തിന് അതേറ്റെടുക്കാനാവുമോ എന്നു ശങ്കയുണ്ടായിരുന്നു. എടുത്താൽ പൊങ്ങാത്ത സ്വപ്നം എന്നു കരുതി മാറിനില്ക്കാൻ തോന്നിയില്ല. ഞങ്ങൾ അത് ഏറ്റെടുത്തു. ‘ആകാശം നോക്കി നടന്ന് പൊട്ടക്കിണറ്റിൽ വീഴാൻ’ വിധിക്കപ്പെട്ട കവികൾക്ക് വർഷത്തിലൊരിക്കൽ സ്വയം ജ്ഞാനസ്നാനം ചെയ്യാനൊരിടംContinue Reading

അഭിമുഖംകല്പറ്റ നാരായണൻരാജേന്ദ്രൻ എടത്തുങ്കര എപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമെന്ത്?അടുത്ത വാക്യം എന്തായിരിക്കണം എന്നത്. കവിയായിരിക്കുമ്പോൾ ആരോടാണ് പ്രതിബദ്ധത ?എന്നോട് തന്നെ. ഞാനൊരു സൃഷ്ടിയാണ്; എൻ്റെ രചനകളുടെ . കൂടുതൽ മികച്ച ഒരെന്നെ അടുത്ത രചന സാക്ഷാത്കരിക്കണം. ഏതു നിരൂപകനാണ് താങ്കളെ മുഴുവനായും കണ്ടെത്തിയത്?എന്നെ തേച്ചുകുളിപ്പിക്കുന്ന നിരൂപകൻ്റെ കയ്യെത്താത്തിടത്താണ് ഞാൻ. എഴുതേണ്ടിയിരുന്നില്ല എന്നു തോന്നിയ കവിത?കൂടുതൽ നന്നാക്കാമായിരുന്നു എന്ന് തോന്നിയ കവിതകളേയുള്ളൂ. ഏറ്റവുംകൂടുതൽ പണിപ്പെടേണ്ടി വന്നത് ഏതുകവിതയുടെ രചനയിൽ ?കവിതയുടെ മരത്തിന്Continue Reading

പട്ടാമ്പി കോളജ് എനിക്കെന്തായിരുന്നു / ആണ്? രണ്ടാം വർഷ പ്രീഡിഗ്രി സയൻസ് ഗ്രൂപ്പു തൊട്ട് ബി.എ. എക്കണോമിക്സിലൂടെ എം. എ. മലയാളത്തിലെത്തി നിന്ന സുദീർഘമായ കലാലയ വിദ്യാഭ്യാസകാലം മുഴുവൻ പട്ടാമ്പിയിലായിരുന്നു. അതിനിടയിൽ ഒരു വർഷം പി. ആൻ്റ് ടി. യിലെ കമ്പിയാപ്പീസിൽ ജോലി. അന്നത് കോഴിക്കോട് ബീച്ചിലെ സി. ടി. ഒ. ആപ്പീസ് ആയിരുന്നു. അവിടന്നു രാജി വെച്ചാണ് മലയാളം എം. എ. എന്ന സ്വപ്നം സഫലമാക്കിയത്. സയിൻസിലും സാമ്പത്തികContinue Reading

ഏതു ഭാഷയിൽ എഴുതുന്നവരായാലും, ലോകത്തിന്റെ ഏതു ഭാഗത്തുനിന്ന് എഴുതുന്നവരായാലും, ഏത് കാലത്ത് എഴുതുന്നവരായാലും കവികൾ ഒരേ ഗോത്രത്തിൽപെട്ടവരാണ് എന്ന വികാരം പ്രായമാകുംതോറും എന്നിൽ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. മറ്റൊരു കാലത്ത്, മറ്റൊരു ഭാഷയിൽ, മറ്റൊരു ദേശത്ത് എഴുതിയ കവി ഇന്ന് എന്നോട് സംസാരിക്കുന്നുണ്ടെങ്കിൽ ആ കവി വർത്തമാനകാലത്തെ കവികൂടിയാണെന്ന് എനിക്ക് പൂർണ്ണമായി ബോധ്യപ്പെടുന്നു. ഷേക്സ്പിയറിൻ്റെയോ കബീറിന്റെയോ ബുല്ലേ ഷായുടെയോ തുക്കാറാമിൻ്റെയോ മീരയുടെയോ കവിതകൾ വായിക്കുമ്പോൾ എന്റെ വികാരം ശരിതന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു.Continue Reading

പട്ടാമ്പിപ്പുഴക്കരയിൽപാട്ടുപന്തൽ പടിക്കരികിൽപത്തുനൂറു കരിമ്പനകൾപാർത്തുനിൽക്കും വരമ്പരികിൽഉയരത്തിലുയരത്തിൽഒരു കമ്പിൽ തലയോട്! നാലു പതിറ്റാണ്ടുമുമ്പ് എം ഗോവിന്ദൻ എഴുതിയ നോക്കുകുത്തിയിലെ വരികൾ ഓർമ്മവന്നു. പട്ടാമ്പിയിലൂടെ കടന്നുപോകുമ്പോൾ പുഴക്കരയിൽ കണ്ട ഒരു കാഴ്ചയിൽനിന്നാണ് ആ കാവ്യം ഉണ്ടായത്. വിളകൾക്കു കണ്ണു പറ്റാതിരിക്കാൻ വയലോരത്ത് ആരോ കുത്തിനാട്ടിയ ഒരു നോക്കുകുത്തി. അസാധാരണമായി കണ്ടത്, കമഴ്ത്തിവെച്ച മൺകലത്തിനു പകരം മനുഷ്യന്റെ തലയോടാണ്. പണ്ട് പുഴയോരത്ത് (വെള്ളരി) കൃഷിയും (ശവ) സംസ്കാരവും പതിവാണല്ലോ. മണലു മാന്തിയപ്പോൾ കിട്ടിയ തലയോടായിരിക്കാം അത്.Continue Reading