സുജയ മേനോൻ

സുജയ മേനോൻ. സ്വദേശം പുലാപ്പറ്റ. ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും വിരമിച്ചു. എഴുത്തും വായനയും ഇഷ്ടം.

യാജ്ഞസേനി ഞാൻ തീയിൽ കുരുത്തവൾ;വാടുകില്ലേതു വേനൽ തപിക്കിലും.ഏറ്റുവാങ്ങുവോൾ ഏതുഗ്രതാപവും,പൂത്തുനിൽക്കുവോൾകാലാതിവർത്തിയായ്.ജാതകം കുറിച്ചെന്നെ ഇതിഹാസതാളിലേക്കുപകർത്തിയ മാമുനികണ്ടതില്ലെൻ്റെ പെൺകാമനകളെകാൺമതെങ്ങനെ,പെൺമനം കാണാതെബീജദാനം നടത്തിയോൻ മാമുനി യജ്ഞകുണ്ഡത്തിൽ കത്തുംനെരിപ്പോടിൽഅഗ്നിസംഭവ; യൗവ്വനാരംഭയായ്വ്യാസഭാവന കോറി വരച്ചിട്ട,കേവലമൊരബലകഥാപാത്ര,രൂപഭാവങ്ങൾഒട്ടും തളർത്താതെ,കാവ്യകല്പനക്കപ്പുറമെപ്പോഴോഏറെ മാനങ്ങൾ താണ്ടി ഞാൻഎന്തിനെൻ ദീർഘദർശിയാംസ്രഷ്ടാവറിയാതെ. എന്തിനായ് മുനേ നിൻ കവിഭാവനതന്ത്രപൂർവമെനിക്കു നിഷേധിച്ചു,എൻ്റെ പെൺജന്മമേറെ കൊതിച്ചതാംമാതൃഗർഭസുരക്ഷതൻ സാന്ത്വനം.ശൈശവമോഹമാം പിതൃലാളനം,ബാല്യകൌമാര കൗതുകക്കാഴ്ച്ചകൾ.പൊന്നിഴനൂലു പാവി മെനഞ്ഞതാംസൗഹൃദങ്ങൾ, സഹോദരബന്ധങ്ങൾ. പേരെഴും രാജകന്യക,പഞ്ചാലരാജ്യ സൌഭാഗ്യ-മെന്നൊക്കെ വാഴ്ത്തിയ കാവ്യഭാവനേ,നീ എനിക്കെന്തിനേ സ്വർണവർണംനിഷേധിച്ചു?വർണമെല്ലാമൊഴിഞ്ഞ കറുപ്പിനാൽകൃഷ്ണയാക്കി ഇതിഹാസതാളിതിൽകൃഷ്ണവർണം മുനി തന്നൊരുടലിനെഏഴഴകായ് ജ്വലിപ്പിച്ചു നിന്നുContinue Reading