കാളിദാസ് പുതുമന

കാളിദാസ് പുതുമന. സ്വദേശം പുലാപ്പറ്റ. വിദ്യാർത്ഥി കാലം തൊട്ടു ഇന്നും തുടരുന്ന സാഹിത്യ സപര്യ

ബൂമറാങ്, വിത്തും കൈക്കോട്ടും, ഭാരതീയം, യുഗസന്ധി, ഇതിമന്വന്തരം ശുഭം, ഉത്തിഷ്ഠത, എ ഡി 2500, വീര ഭഗത് സിംഗ്, ഗാഞ്ചലോ, പാണപ്പട തുടങ്ങി 40 നാടകങ്ങൾ.8 ടെലി ഫിലിം -സീരിയലുകൾ,കേരളത്തിലെ പ്രഥമ ലൈറ്റ് ആൻഡ് സൗണ്ട് പ്രോഗ്രാം 'സുൽത്താൻ കോട്ട 'യുടെയും' പ്രവാസം ' സിനിമയുടെയും രചനയും സംവിധാനവും. നിരവധി ലേഖനങ്ങൾ എഴുതി. ആറു സംസ്ഥാന പുരസ്‌കാരങ്ങളും ഒരു ദേശീയ പുരസ്കാരവും ലഭിച്ചു.

ജീവിതത്തിന്‍റെ സമസ്തഭാവങ്ങളും അവസ്ഥകളും രസകണികയാക്കി ഒരു ചെപ്പില്‍ അടക്കിവെച്ചിരിക്കുന്നു. ആ ചെപ്പിന് ഒറ്റവാക്കില്‍ ഒരു പേരുണ്ട്. കഥ! സ്ഥലകാലസന്ദര്‍ഭങ്ങള്‍ ഒത്തുവരുമ്പോള്‍, ചെപ്പിനുള്ളിലെ കണികയുടെ നെറുക് പിളരുകയും ആത്മനാളം നേര്‍ത്ത തിരിയായി ചെപ്പും കടന്ന് പുറത്തേയ്ക്ക് വളരുകയും ചെയ്യുന്നു.തിരി തടിയാവുകയും അതിന് കൊമ്പും ചില്ലകളും ചില്ലത്തലപ്പുകളില്‍ ഇലയും പൂവും കായും കനക്കുകയും ചെയ്യുന്നു. അപ്പോള്‍ കഥ, വര്‍ത്തമാനത്തിലെ വടവൃക്ഷമായി ഭാഷയ്ക്ക് തണലും തണുപ്പുമായി നില്‍ക്കുന്നു. കഥയ്ക്കും ഇതരസര്‍ഗ്ഗരൂപങ്ങളെ പോലെ ഒരു കാലമേയുള്ളൂ.Continue Reading