May 2023 (Page 3)

ഓർമയുടെ ഇതൾ ഓർമയുടെ ഇതളുകൾപൊഴിയുമെന്ന്ഓരോ പൂവിനുമറിയാം. കരയുന്ന തീരം തീരം കരയുന്നത്വിധിയെന്ന്പാവം തിര വെറുതെ കരുതി. സുഖം മരണത്തെപ്പോലെസുഖമുള്ളതൊന്നുമില്ലെന്ന്‌ ചിലരേലും കരുതുന്നു. ഓർമ്മ ഏതോ കടലിന്റെതീരമിന്നും കടന്നു വരാത്തതെന്നലിനെ ഓർക്കുന്നു. നിമിഷം നിമിഷങ്ങൾവെറുതെയങ്ങുപോകുന്നതോരോനിമിഷവും ഞാൻ കണ്ടു. മരുഭൂമി പെയ്യട്ടെ മരുഭൂമി പെയ്യുന്നതുംകൊതിച്ചൊരു മണൽത്തരികാത്തിരുന്നു.Continue Reading

കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിന്‍റെ വിജയം ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ആത്മവിശ്വാസം പകരുന്ന വാര്‍ത്തയാണ്. പലരും പ്രതീക്ഷിച്ചിരുന്നില്ല ഇത്തവണ കര്‍ണാടകയില്‍ ബിജെപി പരാജയപ്പെടുമെന്ന്. പണവും അധികാരവും ഇ.ഡി.യും സി.ബി.ഐയും നികുതി വകുപ്പും ഒപ്പം നടക്കുമ്പോഴും ഡി കെ യുടെ നേതൃത്വത്തില്‍ കൃത്യമായി കണക്കു കൂട്ടി വിമതന്മാരെ ഒന്നിച്ചു നിര്‍ത്തി പിഴയ്ക്കാതെ മുന്നോട്ടു പോവുകയായിരുന്നു കോണ്‍ഗ്രസ്‌. പലയിടത്തും സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരുന്നത് തിരഞ്ഞെടുപ്പിന് ശേഷമുള്ള കുതിരക്കച്ചവടത്തില്‍ വീണുപോകാത്ത ശക്തരെ ആയിരുന്നു. കൊടും അഴിമതിയും കെടുകാര്യസ്ഥതയും കഴിവില്ലായ്മയുംContinue Reading

ഇതൾ 15 എത്ര ദിവസമായി ഈ മഴ… തോരാതെ പെയ്യുന്ന മഴക്കാലം ഓർമ്മകളുടെ പെയ്ത്തുകാലം കൂടിയാണ് മാഞ്ഞുപോയ ഓർമ്മകൾപോലും മഴനൂലുകളിൽക്കയറി ഊഞ്ഞാലാടിയെത്തും.ശേഷം, ഓർമ്മമഴ നനഞ്ഞുകൊണ്ടൊരു തിരിഞ്ഞു നടത്തം. ബാല്യകൌമാരങ്ങളും, സ്വപ്നങ്ങളും, കൈകളിൽ നിന്നും ഊർന്നുപോയ മഞ്ചാടിമണികളും വിദൂരതയിലിരുന്നുകൊണ്ട് വിരലിൽ തൊടാതെതൊട്ട് പരിചയം പുതുക്കും.ചിരിപ്പിച്ചും , കരയിപ്പിച്ചും , മോഹിപ്പിച്ചും, നിരാശപ്പെടുത്തിയും, വെറുപ്പിച്ചും , അവയിങ്ങനെ പിന്നാലെ…. രണ്ട് ദിവസമായി നന്നായി ഉറങ്ങുന്നുണ്ട്. പ്രസവത്തിന് നാട്ടിലേക്ക് വരുന്നില്ലെന്നും, പ്രസവം ഇവിടെയുള്ള ഡോക്ടറുടെContinue Reading

സ്വത്വവാദം തീർത്ത ഭയപ്പാടുകൾ ഒക്ടോബറിൽ പൂജയുടെ അവധിക്ക് നാട്ടിലെത്തിയപ്പോൾ ചില സുഹൃത്തുക്കൾ തമാശ രൂപേണ “എന്തൊക്കെയുണ്ട് ഉൾഫ വിശേഷങ്ങൾ ?” എന്നന്വേഷിച്ചുകൊണ്ടായിരുന്നു ഞങ്ങളോട് സൗഹൃദം പുതുക്കിയത്. കാരണം അസമിൽ നടക്കുന്ന ഭീകരാക്രമണ വാർത്തകൾ അന്ന് മലയാള പത്രങ്ങളിലും കാര്യമായ ഇടം നേടിയിരുന്നു. സ്വത്വബോധത്തിലധിഷ്ഠിതമായ പല സംഘടനകൾ പ്രവർത്തിക്കുന്ന അസം ഭീകരാക്രമണങ്ങളുടെ നിഴലിൽ കഴിയുന്ന 1990-91 കാലത്താണ് മംഗൽദായിയിലെ ഞങ്ങളുടെ ബി.എഡ്.പഠനം. അന്ന് ഏറെ സക്രിയമായിരുന്നത് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ്Continue Reading

ഉറഞ്ഞു കട്ടിയായ തടാകവും വീടുകളുടെ മേല്‍ക്കട്ടികളില്‍ നിന്ന് ചുറ്റോടുചുറ്റും പല നീളത്തില്‍ തൂങ്ങിനില്‍ക്കുന്ന ഹിമസൂചികളും വെള്ളപുതച്ച് മയങ്ങിക്കിടക്കുന്ന കാറുകളും എതിര്‍ വീട്ടിലെ തോട്ടത്തില്‍ തയ്യാറാക്കിയിരിക്കുന്ന ഐസ് സ്കേറ്റിംഗിനുള്ള റിങ്കുമൊക്കെയായി അപ്പാര്‍ട്ട്മെന്‍റ് സമുച്ചയം -നഗരവും- ദിവസങ്ങളായി ശീതക്കാറ്റിലും മഞ്ഞുമഴയിലും മരവിച്ച് നിൽക്കുകയാണ്. ഏതാനും ദിവസത്തേയ്ക്ക് കൂടി ഇത് തുടരുമെന്നാണ് കാലാവസ്ഥാപ്രവചനം. വിവേകിനോടൊപ്പം മിനിഞ്ഞാന്ന് രാവിലെ മനോഹരന്‍ വന്നിറങ്ങിയപ്പോഴും വെളുത്ത മഴ പെയ്തുകൊണ്ടിരിക്കുകയായിരുന്നു. വിവേക് അജിയുടെ സുഹൃത്താണ്. സ്കൂള്‍ കാലം തൊട്ട് എന്‍റെContinue Reading