January 2023 (Page 2)

ഒരിക്കലും കിട്ടില്ലെന്നറിയാമെങ്കിലുംവെറുതെ കാത്തിരിക്കാൻ ഒരുസുഖമാണ്.നടക്കാത്തതൊക്കെ നടക്കുമെന്ന്വെറുതെ കിനാവ് കാണാൻഒരു കുളിരാണ്. കിട്ടാത്തതെല്ലാം കിട്ടിയതായികണ്ടങ്ങനെപുഴ പോലെയൊഴുകുന്നത് സംഗീതമാണ്.ആരെയുമറിയാതെആർക്കുമറിയാതെ ഒളിച്ചിരിക്കൽഒരു കൗതുകമാണ്. നിൻ മിഴിപൂക്കളുടെ സൗരഭ്യത്തിൽനീയറിയാതെ മതിമറക്കുമ്പോൾഅനുഭൂതിയാണ്. നീണ്ട നീണ്ട കാത്തിരിപ്പിൽസമയമറിയാതെ, വേച്ചു പോകാതെപിച്ച വയ്ക്കുമ്പോൾ കരുത്താണ്.സ്വന്തമായതെല്ലാംഉപേക്ഷിക്കപ്പെടുമ്പോൾനുറുങ്ങുന്ന ഹൃദയ വേദനയ്ക്ക്തന്ത്രികൾ മീട്ടുന്നഇമ്പമാണ്. ഇനിയെത്ര ദൂരമുണ്ടെന്നോർക്കുവാൻനിൽക്കാതെ ഓടുന്നത്ഒരു വാശിയാണ്.ഒടുവിൽ തളർന്ന് മയങ്ങുമ്പോൾനെഞ്ചിലെ താളം ഒരു നിർവൃതിയാണ്.. കവർ : വിത്സൺ ശാരദാ ആനന്ദ്Continue Reading

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരാധകർ 2021 ജനുവരി 6-ന് യുഎസ് ക്യാപിറ്റൽ ഹിൽ ആക്രമണത്തിലൂടെ അഴിച്ചുവിട്ട കലാപം അമേരിക്കയെ മാത്രമല്ല, ലോകത്താകെയുള്ള ജനാധിപത്യവിശ്വാസികളെ ഞെട്ടിച്ച സംഭവമാണ്. അതിന്റെ മാറ്റൊലികൾ അമേരിക്കയിൽ ഇപ്പോഴും തുടരുന്നു. മാത്രമല്ല, ഒരു ലോകശക്തിയായ യു എസ്സിന്റെ രാഷ്‌ട്രപതി പദവിയിൽ ഇരുന്ന അതേ വ്യക്തി ജനാധിപത്യസ്ഥാപനങ്ങൾക്ക് നേരെ നടന്ന ആക്രമണത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, തന്റെ നിലപാടുകളിലൂടെയും പ്രസ്താവനകളിലൂടെയും ന്യായീകരിക്കുകയും ചെയ്തു.ക്യാപിറ്റൽ ഹില്ലിൽ നടന്നതിന് സമാനമായContinue Reading

പഠനങ്ങൾക്ക് ഒരു പഞ്ഞവുമില്ല.. മുന്നറിയിപ്പുകൾക്കുമില്ല ഒരു ക്ഷാമവും..പക്ഷേ, പഠിക്കുകയില്ല എന്ന് നിർബന്ധബുദ്ധി കാണിച്ചാൽ എന്തു ചെയ്യും? വരുന്നത് വരുന്നിടത്തു വച്ച് കമാന്നൊരു അക്ഷരം പോലും മിണ്ടാനാവാതെ അനുഭവിക്കുക; അത്ര തന്നെ.. ജോഷിമഠ് ഉൾപ്പെടുന്ന ഭൗമ മേഖല അതീവ പരിസ്ഥിതിലോലമാണെന്നും, വൻ നിർമ്മിതികൾ , തുരങ്കങ്ങൾ എന്നിവ പാടില്ലെന്നും 1976-ൽ , ശ്രീ. മഹേഷ് ചന്ദ്രമിശ്രയുടെ നേതൃത്വത്തിൽ പഠനം നടത്തിയ 18 – അംഗ ശാസ്ത്രജ്‌ഞ സംഘം നൽകിയ റിപ്പോർട്ടിൽ കൃത്യമായിContinue Reading

ഒരു പ്രദേശത്ത് താമസിച്ചാൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും, ത്വക്ക് രോഗങ്ങളിൽ നിന്നും വിമുഖമാകാൻ കഴിയുക. ലോകം അറിയുന്ന ഒരു ടൂറിസ്ററ് കേന്ദ്രത്തിൽ ഗ്രാമീണനായി ജീവിക്കുവാൻ കഴിയുക. ഒരേ സമയം മഞ്ഞും വെയിലും അനുഭവിക്കാൻ കഴിയുക. അത്തരമൊരു ദേശത്തെക്കുറിച്ചാണ് പറയാനുള്ളത്. ആ ദേശത്തിന്റെ പേര് ദാവോസ് എന്നാണ്. ലോകത്തിൻറെ “മെഡിക്കൽ താഴ്വര” എന്നറിയപ്പെടുന്ന ദാവോസ് തന്നെ. സ്വിറ്റ്‌സർലാൻഡിലെ ഗ്രൗബുൻഡൺ സംസ്ഥാനത്തെ, ആൽപ്സ് പർവതനിരയുടെ താഴ്വാരത്തുള്ള ഒരു ഗ്രാമീണ പട്ടണമാണ് ദാവോസ്Continue Reading

കഴിഞ്ഞ വാരവും ചെറുകഥകൾക്ക് പഞ്ഞമൊന്നുമില്ലായിരുന്നു. മാധ്യമം പുതുവർഷപ്പതിപ്പിൽ തന്നെ അഞ്ചു കഥകൾ. ആകെ പത്തു കഥകൾ. മാതൃഭൂമി, ദേശാഭിമാനി എന്നിവയിൽ രണ്ടു വീതം. ഒന്ന് സമകാലിക മലയാളത്തിൽ. മാതൃഭൂമി വാരികയിലെ ആദ്യത്തെ കഥ എഴുതിയത് ടി പത്മനാഭൻ ആണ്. ‘വീണ്ടും ഒരു ചെറിയ കഥ’ എന്നാണ് പേര്. ചെറിയ കഥയാണ്. നല്ലത്. ഓർമ്മക്കുറിപ്പ് പോലെ കാണപ്പെട്ട ഈ സൃഷ്ടിയുടെ മുകളിൽ തലക്കെട്ട് ‘കഥ’ എന്ന് കൊടുത്തത് നന്നായി. അല്ലെങ്കിൽ അതിന്റെContinue Reading