ദാവോസ് എന്ന ആരോഗ്യ താഴ്വര
2023-01-17
ഒരു പ്രദേശത്ത് താമസിച്ചാൽ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും, ത്വക്ക് രോഗങ്ങളിൽ നിന്നും വിമുഖമാകാൻ കഴിയുക. ലോകം അറിയുന്ന ഒരു ടൂറിസ്ററ് കേന്ദ്രത്തിൽ ഗ്രാമീണനായി ജീവിക്കുവാൻ കഴിയുക. ഒരേ സമയം മഞ്ഞും വെയിലും അനുഭവിക്കാൻ കഴിയുക. അത്തരമൊരു ദേശത്തെക്കുറിച്ചാണ് പറയാനുള്ളത്. ആ ദേശത്തിന്റെ പേര് ദാവോസ് എന്നാണ്. ലോകത്തിൻറെ “മെഡിക്കൽ താഴ്വര” എന്നറിയപ്പെടുന്ന ദാവോസ് തന്നെ. സ്വിറ്റ്‌സർലാൻഡിലെ ഗ്രൗബുൻഡൺ സംസ്ഥാനത്തെ, ആൽപ്സ് പർവതനിരയുടെ താഴ്വാരത്തുള്ള ഒരു ഗ്രാമീണ പട്ടണമാണ് ദാവോസ്Continue Reading

















