March 2022 (Page 2)

ഭൂമിയുടെ ഉപരിതലത്തിൽ എത്തുന്ന സൗരോര്‍ജതോതിൽ ഏതാനും വര്‍ഷങ്ങളായി അസ്ഥിരത കാണപ്പെടുന്നു. ഓരോ 10 വര്‍ഷത്തിനിടയിലും തോതിൽ കാര്യമായ വ്യത്യാസമുണ്ട്. സൗരോര്‍ജ തോതിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അഗ്‌നിപർവ്വത സ്‌ഫോടനം പോലെയുള്ള പ്രകൃതിജന്യ കാരണങ്ങളാലുണ്ടാവാം. അല്ലെങ്കിൽ മനുഷ്യരുടെ പ്രവര്‍ത്തനങ്ങൾ വഴി അന്തരീക്ഷത്തിലെത്തിച്ചേരുന്ന വിവിധപദാര്‍ഥങ്ങളുടെ സാന്നിധ്യംമൂലമാകാം. നേരിട്ടുള്ള പ്രകാശകിരണരൂപത്തിലോ അല്ലെങ്കിൽ അന്തരീക്ഷത്തിലെ ധൂളീ പടലങ്ങളിൽ തട്ടി ചിതറിത്തെറിച്ച അവസ്ഥയിലോ ആണ് സൗരോര്‍ജം ഭൂതലത്തിൽ എത്തിച്ചേരുന്നത്. ഇപ്രകാരം ആകെ ഭൂമിയിലെത്തുന്ന സൗരോര്‍ജത്തിനെയാണ് ആഗോള വികിരണത്തോത് (Global radiationContinue Reading

നിരൂപണം, വിമർശനം, അവലോകനം, തുടങ്ങിയവയെല്ലാം സാഹിത്യത്തിന്റെ ആസ്വാദനത്തെയോ പഠനത്തെയോ വ്യക്തമാക്കുന്നു. ഒരു കലാസൃഷ്ടിയുടെ പരിപൂർണ്ണമായ അപഗ്രഥനമാണ് നിരൂപകന്റെ ചുമതല. അതിന്റെ സൗന്ദര്യ ശാസ്ത്രത്തെയും ആശയത്തെയുമെല്ലാം അയാൾ വിശകലനം ചെയ്യുന്നു. കല എന്ന നിലക്ക് അത് എത്രത്തോളം ഉൽകൃഷ്ടമാണ് എന്ന് പരിശോധിക്കുകയും ചെയ്യുന്നു. ഒരർത്ഥത്തിൽ പറഞ്ഞാൽ പ്രാഡ്വിവാകന്റെ ( ജഡ്ജി )കർത്തവ്യമാണ് അദ്ദേഹം നിർവഹിക്കുന്നത്. അതിനാൽ തന്നെ വായനക്കാരനും എഴുത്തുകാരനുമിടക്കുള്ള പാലമാണ് നിരൂപകൻ എന്ന അഭിപ്രായത്തോട് നമുക്ക് യോജിക്കാൻ വയ്യ. റിസർച്ച്Continue Reading

പ്രണയം വഴി നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ എന്താകും ഉത്തരം?പ്രണയം വഴിയേ നടക്കുന്നത് കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാലോ.. നാട്ടുവഴികളിലും, ക്ലാസ് മുറികളിലും, വാഹനങ്ങളിലും, സിനിമകളിലും കണ്ടു മറന്ന ഒരുപാട് പ്രണയരംഗങ്ങൾ മനസ്സിലേക്ക് ഓടിക്കയറി വന്നുല്ലേ.. ഒരു മനുഷ്യൻ പ്രണയമായി പരിവർത്തനം ചെയ്യപ്പെട്ടത്, പ്രണയത്തിൽ ജീവിക്കുന്നത്, പ്രണയം അണിഞ്ഞ കാലുകളിൽ നടക്കുന്നത് കണ്ടിട്ടുണ്ടോ? കാലങ്ങളായി അരിയോട്ടുകോണത്തിന്റെ പകലുകൾ ഉണരുന്നതും, രാവുകൾ ഉറങ്ങുന്നതും ആ പ്രണയപുരുഷന്റെ കാലൊച്ചകളിലാണ്, അയാൾ നടന്നുതീർക്കുന്ന വഴികളിലാണ്. കൈയിൽ തേങ്ങയും, പുല്ലും,Continue Reading

മോഷണവുമായിബന്ധപ്പെട്ട മൂന്നു മെസ്സേജുകൾ കഴിഞ്ഞ ദിവസം ഒരു ഗ്രൂപ്പിൽ ഫോർവേർഡ് ചെയ്തിരുന്നു. ഒരെണ്ണത്തിൽ എൻ്റെ സ്വന്തം നഗരത്തിലെ ഒരു വാർഡിൽ നിന്നുമുള്ള 45 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു പ്രതി. ഇതെന്നെ വേദനിപ്പിക്കുന്നു. എന്തു കൊണ്ടാകും ഒരു സ്ത്രീ ജീവിക്കാൻ വേണ്ടി പിടിച്ചു പറിക്കാൻ ഇറങ്ങേണ്ടി വന്നത്. എൻ്റെ വീടിനു 3 കി.മീ. മാത്രം അപ്പുറമാണ് അവർ താമസിക്കുന്നത്. ഫീസ് അടക്കാൻ കഴിയാത്തതു കൊണ്ട് ഒരു പെൺകുട്ടി മരണം തിരഞ്ഞെടുക്കുന്നു. നല്ലContinue Reading

ഒരു യാത്ര കഴിഞ്ഞു തിരിച്ചു വന്നാൽകൂടെ കൊണ്ടുപോകാത്തതിലുള്ളപരിഭവത്തോടെകുറച്ചു നേരം കൊച്ചു കുട്ടിയെപ്പോലെമിണ്ടാതെയിരിക്കുംക്ഷീണിച്ചുകിടക്കുമ്പോൾഅരികിൽ വന്നിരുന്ന്അമ്മയെപ്പോലെ മുതുകും നെറ്റിയുംതടവിത്തരുംവീട്ടിലുള്ളവരുടെ ആഹ്ളാദത്തിൽഒപ്പം ചേർന്ന് നൃത്തം വെക്കുംസങ്കടത്തിൽ മുഖം വാടി മിണ്ടാതിരിക്കുംവീട് ഒരു ജീവിയാണ് ആരുമില്ലാതെഒറ്റക്ക് നിൽക്കുന്ന വീട്ടിലേക്ക്ചെന്ന് നോക്കൂഉറക്കം തൂങ്ങിയിരിക്കുന്ന വീട്നമ്മെ കണ്ട്ഞെട്ടിയുണരുന്നത് കാണാം ഒരു പരിചയവുമില്ലാത്തവരുടെവീട്ടിൽ ചെന്നാൽവീട്ടുകാർ എത്തുന്നത് വരെകാവൽ നായുടെ ജാഗ്രതയോടെവീടു നമ്മെ അകറ്റി നിർത്തുംആളില്ലാത്ത വീട്ടിൽഅതിക്രമിച്ചു കയറിയവന്റെഎന്തെങ്കിലും ഒരു തെളിവ്വീട് തന്ത്രപൂർവ്വം എടുത്തു വെക്കുംപല കേസുകളിലുംഅത്തരം തെളിവുകളാണ്നിർണ്ണായകമായത് പ്രിയപ്പെട്ടവർ വീടുംContinue Reading