അരിയോട്ടുകോണത്തിന്റെ ചട്ടമ്പിക്കാലം
കാലം മാറുമ്പോൾ കോലവും മാറണമെന്നാണ് പ്രമാണം, എന്നാൽ എന്തൊക്കെ മാറിയാലും മാറാത്തതായി ഒന്നുണ്ട്, അത് നാടിന്റെ നിനവുകളുറങ്ങുന്ന ഭൂതകാലമാണ്. കാലത്തിന്റെ ഇരുളും വെളിച്ചവും ഇടകലർന്ന വഴിയിറമ്പുകളിൽ പലരും കാത്തിരിപ്പുണ്ട്. മുനിഞ്ഞു കത്തിയും, തെളിഞ്ഞു കത്തിയും വിസ്‌മൃതിയിലാണ്ടുപോയവർ. ചുണ്ടുകളുടെ കോണിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ തുപ്പൽ രണ്ടാം മുണ്ടിന്റെ കോന്തലയിൽ തുടച്ചുകൊണ്ടാണ് ചെമ്പു അമ്മ കുന്നംവിള മൂക്കിലേക്ക് കടന്നുവന്നിരുന്നത്. എണ്ണക്കറുപ്പുള്ള ദേഹവും, ഇടതൂർന്ന ചുരുണ്ട മുടിയും, തിളങ്ങുന്ന കണ്ണുകളുമുള്ള അവരുടെ രൂപം നാടിന്റെContinue Reading


















