September 2021 (Page 2)

“രാജീവ്, നീ കഴുകന്മാരെ അടുത്ത് നിന്ന് കണ്ടിട്ടുണ്ടോ?” അപ്രതീക്ഷിതമായിരുന്നു അവളുടെ ചോദ്യം. അവൾ അബെന, എത്യോപ്യകാരി. ദുബൈയിൽ രാജീവിന്റെ സഹപ്രവർത്തക. സാധാരണ ഓഫീസിൽ എത്തുമ്പോൾ അബെനയുടെ പുഞ്ചിരി തൂകുന്ന മുഖവും “Good Morning” പറയലുമാണ് രാജീവിനെ എതിരേൽക്കാറ്. ഇന്ന് പക്ഷെ അബെനയുടെ “Good Morning”ൽ പതിവ് പ്രസരിപ്പ് കണ്ടില്ല; കൂടാതെ “കഴുകന്മാരെ കണ്ടിട്ടുണ്ടോ” എന്ന വിചിത്രമായ ചോദ്യവും! മുംബൈയിൽ താമസിക്കുന്ന കാലത്ത് സുഹൃത്തുമൊന്നിച്ച് മലബാർ ഹിൽ എന്ന സ്ഥലത്ത് പോയതുംContinue Reading

“ഞങ്ങൾക്കുണ്ടായിരുന്നത് സ്റ്റാലിനിസമായിരുന്നു; കമ്യൂണിസമായിരുന്നില്ല. അത് സോഷ്യലിസമോ ക്യാപിറ്റലിസമോ അല്ല. പാശ്ചാത്യമോ പൗരസ്ത്യമോ അല്ല. സാമ്രാജ്യത്വമോ ജനായത്തമോ അല്ല. ഞങ്ങൾ ഞാന്നു കിടന്നിരുന്നത്.. എങ്ങനെയതു പറയും..? സ്റ്റാലിൻ! സ്റ്റാലിൻ!” – എലേന യുറീവ്ന (സ്വെറ്റ്ലാന അലക്സ്യേവിച്ചിന്റെ ‘സെക്കൻഹാൻഡ് ടൈം’ എന്ന പുസ്തകത്തിൽ) “സ്റ്റാലിനു ശേഷം ഞങ്ങൾ കൊലപാതകത്തെ കാണുന്നതു മറ്റൊരു മട്ടിലാണ്. സ്വന്തമാളുകളെ കൊല്ലേണ്ടിവന്നതിനെക്കുറിച്ച് ഞങ്ങൾക്കോർമ്മയുണ്ട്. എന്തിനാണു കൊല്ലപ്പെടുന്നതെന്നു മനസ്സിലാവാത്ത ജനങ്ങളെ കൂട്ടക്കൊല ചെയ്തതിനെക്കുറിച്ച്. ആ ഓർമ്മ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിContinue Reading

സ്വപ്നം ഞാനിന്നലെ ഒരു സ്വപ്നം കണ്ടുഹൊ…നീ കാണേണ്ടതായിരുന്നു! ഭാഷയുടെ മണം മല്ലിക എന്നൊരു വാക്കെഴുതിമണത്തുനോക്കുന്നു ഭാഷകൾതോട്ടത്തിലെത്തി മലയാളംകിടപ്പറ വാതിൽക്കൽ തമിഴ് ! യേശുദാസിനോട് നിൻ ശ്വാസക്കാറ്റേറ്റ്വിടരാൻ കഴിയണേ !കൈകൂപ്പി നിൽക്കുന്നമലയാള വാക്ക് ഞാൻ !! സമയക്കൊമ്പിൽ ഉച്ചയ്ക്ക്, പിലാവിന്റെഉച്ചിയിലൊരു കാക്കനിറമല്ല ശബ്ദമല്ല‘സമയമായ്’എന്നാ കൊമ്പിൽപറന്നെത്തും മണമല്ലോ എഴുത്താണി ഈശ്വരനെയും യേശുവിനെയും ചേർത്ത്മലയാളത്തിന്റെ എഴുത്താണി തറയ്ക്കുന്നു“ഈശോയേ..!” കവർ ഡിസൈൻ : വിത്സൺ ശാരദ ആനന്ദ്Continue Reading

മേഘത്തിനിരിയ്ക്കുവാൻമാനം വലിച്ചു കൊണ്ടുപോകും ഒരോലക്കീറ്ഇനിയും ഉണങ്ങിയിട്ടില്ലാത്തത്അടർന്നുവീണു തീരാത്തത് അത് ഓണക്കീറ് എന്ന് തിരുത്തുവാൻകൂടെപ്പോകും തുമ്പിതുമ്പിയുടെ മുമ്പിലേയ്ക്ക്ഓണത്തിന്റെ സാവകാശചലനം നീക്കിവെയ്ക്കും ചിങ്ങം വലിച്ചുകൊണ്ടുപോകുന്നഓലക്കീറിന്റെ ശബ്ദംഇരുന്നു കീറിമെടഞ്ഞെടുക്കുംമൃദംഗത്തിന് മുകളിൽ വിരലുകൾപൊട്ടിച്ചൊഴിച്ചഒരു പാട്ടിന്റെ വാരിക്കീഴ് മുറ്റങ്ങളിൽ വന്ന് നീട്ടിപ്പെയ്യും മഴയോലകൾഅവയിൽ ചിറകുകൾ മറച്ച്പറന്നുപറ്റുംപനിനീർക്കുരുവികൾ വിരിഞ്ഞുകഴിഞ്ഞാൽപൂക്കൾ ചെയ്യുന്നതെന്തുംചെയ്യേണ്ടതുണ്ട് ഞാൻഎനിയ്ക്കെന്ന വാക്ക് മാത്രം മറ കുടമുല്ല പൂവിലെവിരിയുന്നതിന്റെ ഏകാന്തതവിരിയുന്നത്കൊത്തിക്കൊണ്ട് വെയ്ക്കും മുല്ലപ്പൂവിലെ കിളി മുറുക്കാൻ ചെല്ലത്തിൽവെറ്റിലയോടൊപ്പം എടുത്തുവെച്ചത്വെളുപ്പാൻകാലം മറ്റൊരു കിളി പൂവായി വിരിഞ്ഞ്കുടിലിൽ കിളിയായി ജീവിക്കുംമുല്ലപ്പൂവ് താൻContinue Reading

തോറ്റവർക്ക് എവിടേം ഇടങ്ങളില്ല.ഞാൻ തോറ്റുപോയതിനാൽസ്‌കൂൾപടി കയറുമ്പോൾഅച്ഛന്റെ കാലുകൾവിറയ്ക്കുന്നതു കണ്ടു. ഹെഡ്മാഷിന്റെ കൂർത്ത നോട്ടത്തിൽനൂറുശതമാനം തികയാത്തതിന്റെപകയുടെ പുകച്ചുരുളുകൾ,കട്ടികണ്ണടയുടെഇടയിലൂടെ അത്തോറ്റവനെ ചുറ്റിവരിയുന്നു. കണക്കുടീച്ചറുടെനോട്ടത്തിന്ന്യൂനകോൺ പോലെഅസ്സലായിട്ടുണ്ട് എന്ന ഭാവം. ചിലന്തിവല നെയ്യുന്നത് നോക്കിനിൽക്കുന്നതോറ്റ രാജാവിന്റെ കഥ പറഞ്ഞു തന്നമലയാളം മാഷിന്റെമുഖത്ത് പുച്ഛം. രാസമാറ്റങ്ങൾ പറഞ്ഞു തന്നകെമിസ്ട്രി ടീച്ചറുടെരസമില്ലാത്ത ചിരിയിൽദേഷ്യത്തിന്റെ സൂത്രവാക്യംഒളിച്ചിരിക്കുന്നു. കൈ വിറയ്ക്കാതെഹൃദയം വരയ്ക്കാൻ പഠിപ്പിച്ചബയോളജി മാഷിന്റെ നോട്ടത്തിൽഎന്റെ ജീവൻ പോയപോലെ. തോറ്റരാജ്യത്തിന്റെചരിത്രം പറഞ്ഞുതന്ന മാഷുംനൂറിൽ പിഴച്ചവനെന്നകുറ്റപ്പെടുത്തൽ. ജയിച്ചവരുടെആഹ്ലാദ ലഡുവിതരണം ചെയ്യുന്നപ്യൂൺ അപ്പുവേട്ടന്റെദയനീയമായ നോട്ടം.Continue Reading