ഓർമകൾക്ക് മുകളിൽ വേർപാടിന്റെ നനവ്
2020-12-13
യു. എ. ഖാദർ എന്ന കഥാകാരനെ കാണുമ്പോഴെല്ലാം, ആയതിനാൽ തന്നെയാണ് അതിന് മുമ്പ് കണ്ട ആളല്ല എന്നൊരു തോന്നൽ ചിലപ്പോഴൊക്കെ ഉണ്ടായിട്ടുള്ളത്. പറയുന്ന വാക്കുകളുടെ ഉൾക്കാമ്പും മുഖത്ത് പടരുന്ന ചിരിയും മുമ്പത്തേതിലും തെളിമയാർന്നതെന്ന് പലപ്പോഴും ബോധ്യപ്പെട്ടിട്ടുള്ളതാണ്. ഓരോ തവണ ചേർന്നു നിൽക്കുമ്പോഴും സ്നേഹവും അടുപ്പവും ഏറി വരുന്നതായുള്ള അനുഭവമാണ് എന്നുമുണ്ടായിട്ടുള്ളത്. ഒരു ഗ്രാമചൈതന്യത്തിന്റെ സ്വരസ്‌ഥാനങ്ങൾ കാവുകളിലെ ഉത്സവത്തേക്കാൾ മഹനീയമാക്കി, ഈ കഥാദേശത്തെ സുപരിചിതമാക്കിത്തന്നത് അങ്ങനെയായിരുന്നല്ലൊ. മലയാളത്തിനുമപ്പുറത്ത്, ദൂരെദിക്കിലുള്ളൊരു ദേശത്ത് ജനിച്ചContinue Reading

















