November 2017 (Page 3)

മുളപൊട്ടിയ തോന്നലുകള്‍ പങ്കു വെക്കാനാവാതെ ഏകാന്തത നൂറുമേനി വിളഞ്ഞ മനസ്സുമായി മാതുവമ്മ പ്രാഞ്ചി പ്രാഞ്ചി നടന്നു. ഒരു രാത്രി- തുറന്നിട്ട ജനലിലൂടെ മാനമിറങ്ങി വന്ന ചന്ദ്രന്‍ ഉറക്കമറ്റു കിടന്ന മാതുവമ്മയുടെ ചെവിയില്‍ അടക്കം പറഞ്ഞതും അവര്‍ പായ വിട്ടെഴുന്നേറ്റു വാതില്‍ തുറന്നു പുറത്തിറങ്ങി, തിളങ്ങുന്ന ചന്ദന മുറ്റത്തൊരു കുഴി കുഴിച്ചു. നിലത്തു കാലുംനീട്ടിയിരുന്നു പറയാനുള്ളത്ര പറഞ്ഞും കരയാനുള്ളത്ര കരഞ്ഞും ചിരിക്കാനുള്ളത്ര ചിരിച്ചും മനസ്സൊഴിച്ച് കുഴി മണ്ണിട്ട്‌ മൂടി. അന്ന് നിലാവില്‍Continue Reading

  രാവിലെ ഉറക്കമെണീറ്റു വരുമ്പോള്‍ കാര്‍മേഘത്തുണ്ടുകള്‍ ആകാശത്ത്‌ കാളിയ സര്‍പ്പത്തെപ്പോലെ കെട്ടു പിണഞ്ഞു കിടപ്പുണ്ട്‌. വടക്ക്‌ ദൂരെയെവിടെയോ മഴ പെയ്യുന്ന ലക്ഷണങ്ങള്‍ വൃന്ദാവനത്തില്‍ മഴ പെയ്യാതിരുന്നാല്‍ മതിയായിരുന്നു. മഴയില്‍ അവിടുത്തെ നിരത്തുകള്‍ ചെളിവെള്ളം കൊണ്ട്‌ നിറയും. അതിലെല്ലാം മനുഷ്യ-ജന്തുജാലങ്ങളുടെ വിസര്‍ജ്യവസ്‌തുക്കള്‍ കലര്‍ന്നിട്ടുണ്ടാകും. മഴക്കാല രോഗങ്ങളുടെ കെടുതികള്‍ക്ക്‌ ഇരയാകാറുള്ള ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ഗതികേടില്‍ നിന്നും വൃന്ദാവനവും വിമുക്തമല്ല. തീര്‍ത്ഥാടകര്‍ വൃന്ദാവനത്തിലെത്തിയതു മുതല്‍ വൃജാവാസികള്‍ ഉപയോഗിക്കുന്ന പൈപ്പുവെള്ളം കുടിക്കാന്‍ ഉപയോഗിച്ചു കണ്ടില്ല. അവര്‍Continue Reading

പ്രണയം കൊണ്ടോടിക്കയറി ശിഖ തുമ്പിലെത്തി പൊട്ടിത്തെറിച്ചു വേരുകളാൽ ഊറ്റിയെടുത്തോരാ വേദനയപ്പോൾ . ഹൃദയം മൊട്ടിട്ടു കുമ്പിട്ട് മണ്ണ് വാറ്റിയെടുത്തോരാ നിറവുമായ് കുലച്ചു പൂത്തുലഞ്ഞു മരമാകെ നിറയവേ ആകെ മഞ്ഞയായി പോയല്ലോ നീ കൊന്നപ്പൂവേ ..എന്ന് സൂര്യനപ്പോൾ മേലാകെ തുടുത്ത് ലജ്ജ കൊണ്ട് ഒരു കണ്ണു തുറന്നു മഞ്ഞു നീക്കി നോക്കവേ ആകെ ചോന്നു പോയല്ലോ ചെമ്പരത്തി…. എന്ന് ഒളിച്ചിരുന്നു മന്ത്രിക്കുന്നു ചെറു കാറ്റ് ജലമാകെ തണുപ്പേറ്റി ശാന്തമായ് ചേറു, ചെളി കളഞ്ഞുContinue Reading

  ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ കാനഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിൽ ഒന്ന്“ആഗോള താപനം” അഥവാ global warming ആണെന്ന കാര്യത്തിൽ രണ്ടു് അഭിപ്രായം ഇല്ല. ഇവിടുത്തെ ഭരണകൂടവും പ്രകൃതി സംരക്ഷണത്തിന് റെ കാര്യത്തിൽ വളരെ പ്രതിബദ്ധത കാട്ടുന്നുണ്ട്. ഇതിന്റെ ഭാഗമായി കാനഡയുടെ നല്ലൊരു ഭാഗംനാഷണലും പ്രൊവിൻഷ്യലും ആയ പാർക്കുകൾ ആയി സംരക്ഷിച്ചിരിക്കുകയാണ് ഈ രാജ്യത്തിന്റെ ഏകദേശം 35% ഇത്തരത്തിൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് ഇതിന് ഏകദേശം ജർമ്മനിയുടെ അത്ര വലിപ്പമുണ്ട്.ഇത് ഈ നാട്ടുകാർContinue Reading

ജെഫ് പാർക്കർ എന്ന ചിത്രകാരൻ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവച്ച ചിത്ര രചനാ പ്രഖ്യാപനമാണ് ഒരേ വിഷയത്തിൽ ഒരു മാസം മുഴുവൻ ചിത്രങ്ങൾ വരയ്ക്കുക . ഇൻസ്റ്റാഗ്രാമിൽ ലോകത്തെമ്പാടുമുള്ള ചിത്രകാരന്മാർ ഒക്ടോബറിനെ “ഇങ്ക് ടോബർ ” ആക്കിയിരുന്നു . ഓരോ ദിനത്തിലും മഷി കൊണ്ടൊരു ചിത്രം . അങ്ങനെ മുപ്പത്തിയൊന്ന് ചിത്രങ്ങൾ . ഇപ്പോൾ ആ ചിത്രങ്ങൾ പെയിന്റിംഗ് ആയും പരിണമിയ്ക്കുന്നുണ്ട് . തിരക്കിട്ട ചിത്രകലാധ്യാപനത്തിലും ഷാർജയിൽ പ്രസാദ് കാനത്തിങ്കൽ എന്നContinue Reading